തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില കുതിക്കുന്നു. കഴിഞ്ഞ ദിവസം പെട്രോളിന് ലിറ്ററിന് 10 പൈസ കൂടി 78.95 രൂപയും ഡീസല്‍ ലിറ്ററിന് 12 പൈസ കൂടി 73.64 രുപയുമായി.
ഇതിനിടെ അമേരിക്ക – ഇറാന്‍ യുദ്ധഭീഷണി വില വീണ്ടും വര്‍ധിക്കാന്‍ ഇടയാക്കും. കഴിഞ്ഞ മാസം ഡീസലിന് 70.818 രൂപയായിരുന്നു വില. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.95 രൂപയും ഡീസല്‍ ലിറ്ററിന് 73.64 രൂപയുമാണ് വില.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 77.57 രൂപയും ഡീസല്‍ 72.24 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 77.91 രൂപയും ഡീസല്‍ ലിറ്ററിന് 72.58 രൂപയുമാണ് ഇന്നത്തെ നിരക്ക്.
മുംബൈയില്‍ പെട്രോളിന് എണ്‍പത് രൂപ കടന്നു. 81.13 രൂപയാണ് വില. എന്നാല്‍ പെട്രോളിന് 71.83 രൂപയാണ് വില. ദല്‍ഹിയില്‍ ഇത് യഥാക്രമം 75.54 രൂപയും ഡീസലിന് 68.51 രൂപയുമാണ് വില.
അതേസമയം ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 68.70 ഡോളറാണ് വില. വില ഇനിയും കുതിച്ചുയരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അമേരിക്കയും ഇറാനും തമ്മില്‍ നിലവില്‍ ഉടലെടുത്തിരിക്കുന്ന സംഘര്‍ഷത്തിന് തൊട്ടുപിന്നാലെ ക്രൂഡ് ഓയില്‍ വില 70 ഡോളാറായിരുന്നു.
DoolNews Video