ന്യൂദല്‍ഹി: ഇന്ധനവില കുതിച്ചുയരുമ്പോഴും എക്‌സൈസ് തീരുവ കുറക്കില്ലെന്ന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. റവന്യു വരുമാനം കുറയാനിടയാക്കുന്ന നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
നേരത്തെ രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞപ്പോളും എക്‌സൈസ് തീരുവ വര്‍ധിപ്പിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. പെട്രോള്‍ ലിറ്ററിന് 12 രൂപയും ഡീസല്‍ ലിറ്ററിന് 14 രൂപയും തീരുവ കൂട്ടി.
ALSO READ: ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം
നാലുവര്‍ഷം 3,92,057 കോടി രൂപയാണ് ഈയിനത്തില്‍ ജനങ്ങളില്‍നിന്ന് അധികമായി പിടിച്ചെടുത്തത്. ഇക്കൊല്ലം 1,69,250 കോടി രൂപയുടെ അധികവരുമാനവും പ്രതീക്ഷിക്കുന്നു. അങ്ങനെ അഞ്ചുവര്‍ഷത്തില്‍ 5,61,307 കോടി രൂപയാണ് പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവയില്‍നിന്ന് അധികവരുമാനമായി കേന്ദ്രത്തിന് ലഭിക്കുക. ഈ വരുമാനം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല.
അതേസമയം രാജ്യത്ത് ഇന്ധനവില ദിവസേനയെന്നോണം വര്‍ധിക്കുകയാണ്. മുംബൈയില്‍ പെട്രോള്‍വില ലിറ്ററിന് 86.72 രൂപയും ഡീസലിന് 75.74 രൂപയുമായി. അഞ്ചുമാസത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന് 6.50 രൂപയും ഡീസലിന് 4.70 രൂപയുമാണ് വര്‍ധിച്ചത്.
WATCH THIS VIDEO: