കൊച്ചി: ഇന്ധന വില വര്‍ദ്ധനവിനെതിരെ കറുത്ത ബലൂണ്‍ ഉയര്‍ത്തി പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വഴിയിലാണ് പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ എത്തിയത്. ഹില്‍ പാലസിന് മുന്നിലാണ് പ്രതിഷേധം.
പ്രധാനമന്ത്രി കൊച്ചി നാവിക സേന വിമാനത്താവളത്തില്‍ എത്തി. ബി.ജെ.പിയുടെ കോര്‍ കമ്മിറ്റിയില്‍ മോദി പങ്കെടുക്കും.
നേരത്തെ കേരളത്തില്‍ എത്തുന്ന മോദിക്കെതിരെ ട്വിറ്ററില്‍
PoMoneModi ഹാഷ്ടാഗ് ട്രെന്റിംഗ് ആയിരുന്നു. PoMoneModi ഹാഷ്ടാഗില്‍ നിരവധി ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
അംബാനിയുടേയും അദാനിയുടേയും പ്രധാനമന്ത്രിക്ക് ദക്ഷിണേന്ത്യയിലേക്ക് പ്രവേശം ഇല്ല, ടോട്ടല്‍ ബിഗ് ഡിസാസ്റ്റര്‍ ഓഫ് ദ ഇന്ത്യന്‍സ്, കേരളവും തമിഴ്നാടും മോദിയെ അംഗീകരിക്കില്ല, സേ നോ ടു സംഘീസ്, ക്ഷമിക്കണം മോദീ നിങ്ങളുടെ ഭിന്നിപ്പിന്റെ ആ രാഷ്ട്രീയം ഇവിടെ വേവില്ല എന്നു തുടങ്ങി വിരവധി ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
അതേസമയം, ശനിയാഴ്ച ഗോ ബാക്ക് മോദി ആയിരുന്നു ട്വിറ്ററില്‍ ട്രെന്റിംഗായത്.
മോദി ചെന്നൈ സന്ദര്‍ശിക്കാനിരിക്കേയാണ് ഗോ ബാക്ക് മോദി ട്രെന്റിംഗ് ആയത്.
എത്ര തവണ ചെന്നൈയില്‍ വന്നാലും ചെന്നൈ നിങ്ങളെ സ്വീകരിക്കാന്‍ പോകുന്നില്ലെന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ട്വീറ്റ്. 56 ഇഞ്ച് ചുമ്മാതായിപ്പോയല്ലോ എന്നാണ് മറ്റൊരു ഉപയോക്താവ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights:Fuel price hike; DYFI raises black balloon as protest