ഇന്ധനവില അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മത്സ്യബന്ധനമേഖലയും പ്രതിസന്ധിയില്‍. സംസ്ഥാനത്ത് മത്സ്യബന്ധനം നടത്തുന്നതില്‍ പകുതിയിലധികം ബോട്ടുകളാണ് ഇന്ധനവില താങ്ങാനാകാതെ പ്രവര്‍ത്തനം നിര്‍ത്തിവച്ചത്.
രാജ്യത്തിനു വിദേശനാണ്യം നേടിത്തരുന്ന മത്സ്യബന്ധന വ്യവസായം രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര സഹായപദ്ധതികള്‍ ആവിഷ്‌കരിച്ചേ മതിയാവു എന്നാണ് മത്സ്യബന്ധന മേഖലയുടെ മൊത്തം ആവശ്യം. അയല്‍ സംസ്ഥാനങ്ങളിലേതു പോലെ മത്സ്യബന്ധനത്തിനുള്ള ഡീസലിന് സബ്സിഡി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ എന്നെന്നേക്കുമായി മത്സ്യബന്ധന വ്യവസായം അസ്തമിക്കുമെന്ന മുന്നറിയിപ്പാണ് ബോട്ടുടമകളും മത്സ്യബന്ധന മേഖലയിലുള്ളവരും നല്‍കുന്നത്.
ALSO READ: സവര്‍ക്കറിന്റെ പിന്‍മുറക്കാര്‍; വിദ്വേഷം പരത്തും വിവാദമായാല്‍ മാപ്പ് പറഞ്ഞ് തടിയൂരും
ചെറിയ ബോട്ടുകള്‍ക്കു ഒരു വര്‍ഷം 60,000 ലിറ്റര്‍ ഡീസല്‍ ആവശ്യമാണ്. വലിയ ബോട്ടുകള്‍ക്ക് 90,000 ലിറ്ററും. ദിനംപ്രതിയുള്ള ഡീസല്‍ വിലവര്‍ധന ഒരു ബോട്ടിനുമാത്രം വരുത്തിവയ്ക്കുന്നതു വര്‍ഷം 12 മുതല്‍ 18 രൂപ ലക്ഷം വരെ അധിക ചെലവാണ്. ഈ തുക കണ്ടെത്താനാകാതെ ദുരിതത്തിലാണ് തൊഴിലാളികള്‍. ഒരു വര്‍ഷത്തിനിടെ ഡീസലിന് 20 രൂപ കൂട്ടിയപ്പോള്‍ സംസ്ഥാനത്തെ 3,800 ബോട്ടുകളില്‍ 1,500ലധികം ബോട്ടുകളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവച്ചത്.
മൂന്ന് ദിവസം മുതല്‍ എട്ട് ദിവസം വരെ കടലില്‍ തങ്ങി മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകള്‍ 3000 മുതല്‍ 4000 ലിറ്റര്‍ വരെ ഡീസല്‍ നിറയ്ക്കുക പതിവാണ്. പ്രതിദിന ഓട്ടത്തില്‍ 500 മുതല്‍ 700 ലിറ്റര്‍ വരെ ഡീസല്‍ ഉപയോഗം വരും. മത്സ്യങ്ങള്‍ പിടിക്കുന്ന ബോട്ടുകള്‍ വേഗത്തില്‍ സഞ്ചരിക്കുന്നതിനാല്‍ ഇന്ധനച്ചെലവ് വര്‍ധിക്കും.
ALSO READ: പൗരസമത്വവും, ക്ഷേത്രാചാര സംരക്ഷണവാദവും: കേരളത്തിന്റെ ഇന്നും, ഇന്നലെയും
അതേസമയം ചെമ്മീന്‍ പിടിക്കാനായി പോകുന്ന ബോട്ടുകള്‍ക്ക് വേഗം കുറവായതിനാല്‍ താരതമ്യേന ഇന്ധനച്ചെലവും കുറയും. ചെമ്മീന്‍ പിടിക്കാനായി പോകുന്ന ചെറിയ ബോട്ടുകള്‍ പരമാവധി നാലു ദിവസമേ കടലില്‍ കിടക്കുകയുള്ളു. ഇവ 1500 മുതല്‍ 2000 ലിറ്റര്‍ വരെ ഡീസല്‍ നിറച്ചാണ് മത്സ്യബന്ധനത്തിനു പോകുന്നത്. 2000 രൂപ മുതല്‍ 2500 രൂപവരെയാണ് ഡീസല്‍ വകയില്‍ ചെറിയ ബോട്ടുകളുടെ പ്രതിദിന വ്യത്യാസം.
സമാനമായി പ്രതിദിനം 100 ലിറ്റര്‍ ഡീസല്‍ നിറച്ച് പോകുന്ന ചെറിയ ബോട്ടുകള്‍ക്ക് 1300 രൂപയുടെ വ്യത്യാസമാണ് ഉണ്ടായിട്ടുള്ളത്. ഡീസല്‍ വില വര്‍ധന പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളെയും ബാധിച്ചിട്ടുണ്ട്. 250 മുതല്‍ 500 ലിറ്റര്‍ വരെ ഡീസല്‍ നിറച്ച് മത്സ്യബന്ധനത്തിനു പോകുന്ന വള്ളങ്ങള്‍ക്ക് ഇന്ധനച്ചെലവില്‍ 3250 മുതല്‍ 6500 രൂപ വരെയാണ് ദിനം തോറുമുള്ള അധിക ചെലവ്.
ALSO READ: പത്രസമ്മേളനങ്ങളില്‍ സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വീണ്ടും “അയിത്തം”
തീരത്തെ വറുതിയുടെ കാലമായ ട്രോളിംഗില്‍ നിന്നും സംസ്ഥാനത്തെ ഒന്നടങ്കം വിഴുങ്ങിയ പ്രളയത്തില്‍ നിന്നും കരകയറാന്‍ കഴിയാത്ത മത്സ്യബന്ധനമേഖല അതീവ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പ്രളയത്തില്‍ പലരുടേയും ബോട്ടുകള്‍ തകര്‍ന്ന് ജീവിതം വഴിമുട്ടി നില്‍ക്കുന്നതിനിടെയാണ് ഇരുട്ടടിയായി അടിക്കടിയുള്ള ഇന്ധനവില വര്‍ധന. പലരുടെയും ബോട്ടുകള്‍ കേടുവന്ന് പുതുക്കിപണിത് കടലിലിറക്കാനാകാത്ത സ്ഥിതിയാണുള്ളതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
“”വലിയ പ്രതിസന്ധിയിലൂടെയാണ് മത്സ്യബന്ധനമേഖല കടന്നുപോകുന്നത്. ഒരോ ദിവസം കഴിയുമ്പോള്‍ ഒരോ പ്രശ്‌നങ്ങള്‍. ഈ വര്‍ഷം ആദ്യത്തെ കുറച്ച് മാസങ്ങളൊഴിച്ച് പിന്നെല്ലാം വറുതിയുടെ കാലമായിരുന്നു”- മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
ALSO READ: ആദിവാസികളെ “വിശ്വാസികള്‍ക്കൊപ്പം” അണിനിരത്താനുള്ള ശ്രമം ബ്രാഹ്മണ്യത്തിന്റെ മറ്റൊരടവ്
ഡീസല്‍ വിലയിലെ വര്‍ധന കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നത് മത്സ്യക്കച്ചവടക്കാരെയും ബാധിക്കുന്നുണ്ട്. ബോട്ടുകള്‍ കടലില്‍ പോകുന്നത് കുറഞ്ഞതോടെ കച്ചവടക്കാര്‍ക്ക് തൊഴിലില്ലാത്ത അവസ്ഥയാണ്.
പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയില്ലെന്ന് ബോട്ട് ഉടമകളുടെ സംഘടന ആരോപിക്കുന്നു. മറ്റു സംസ്ഥാനങ്ങള്‍ മത്സ്യബന്ധന മേഖലയില്‍ ഡീസലിന് നികുതിയിളവ് നല്‍കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണെന്നാണ് ഫിഷിങ് ബോട്ട് ഓപ്പറേഷന്റെ ആരോപണം.
WATCH THIS VIDEO: