തിരുവനന്തപുരം: രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 91 രൂപ 20 പൈസയായി വര്‍ധിച്ചു. ഡീസലിന് 85 രൂപ 86 പൈസയാണ് കൂടിയത്.
തിരുവനന്തപുരത്ത് പെട്രോളിന് 92 രൂപ 81 പൈസയും ഡീസലിന് 87 രൂപ 38 പൈസയുമായി വര്‍ധിച്ചു.
ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. രാജ്യത്ത് പല സ്ഥലങ്ങളിലും പെട്രോള്‍ വില 100 രൂപ കടന്നിട്ടുണ്ട്. ഇന്ധന വിലയില്‍ വര്‍ധനവുണ്ടായതോടെ പച്ചക്കറിയടക്കമുള്ള മറ്റ് അവശ്യവസ്തുക്കളുടെയും വില വര്‍ധിച്ചിരിക്കുകയാണ്.
വര്‍ധനവ് തടയാന്‍ പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരുന്നതില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ച കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനെതിരെ കടുത്ത വിമര്‍ശനമുയരുന്നുണ്ട്. വലിയ നികുതി നഷ്ടമുണ്ടാക്കുന്നതിനാല്‍ ഈ തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ അനുകൂലിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Fuel price hike again in India after two days of pause