ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു
ന്യൂദല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 40 പൈസയും ഡീസല്‍ ലിറ്ററിന് 45 പൈസയുമാണ് വര്‍ധിപ്പിച്ചത്
തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. നാല് ദിവസത്തിനുള്ളില്‍ 2 രൂപയുടെ വര്‍ധനയാണ് ഇന്ധനവിലയില്‍ ഉണ്ടായത്.
പെട്രോളിന് 2.14 പൈസയും ഡീസലിന് 2.23 പൈസയുമാണ് വര്‍ധിച്ചത്.
കൊവിഡ് കാലത്തെ ഇന്ധനവില വര്‍ധനയ്‌ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
ക്രൂഡ് ഓയില്‍ വില കുറയുമ്പോള്‍ ദുരന്തസമയമായിട്ടുപോലും മോദി എണ്ണവില കൂട്ടുകയാണെന്നായിരുന്നു സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ