പ്രിയപ്പെട്ട മിസ്റ്റര്‍ ചൗഹാന്‍, എഫ്.ടി.ഐ.ഐ ചെയര്‍മാനായി നിയമിക്കപ്പെട്ട ഗജേന്ദ്ര ചൗഹാന് ഒരു തുറന്ന കത്ത്
Daily News
പ്രിയപ്പെട്ട മിസ്റ്റര്‍ ചൗഹാന്‍, എഫ്.ടി.ഐ.ഐ ചെയര്‍മാനായി നിയമിക്കപ്പെട്ട ഗജേന്ദ്ര ചൗഹാന് ഒരു തുറന്ന കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th June 2015, 4:57 pm

നിങ്ങളുടെ രാഷ്ട്രീയ ചായ്‌വുകളും അധികാരത്തിലെത്തിയതുമുതല്‍ തീര്‍ത്തും വിവേകരഹിതമായ നിയമങ്ങള്‍ നടത്തി കുപ്രസിദ്ധിയാര്‍ജിച്ചു കൊണ്ടിരിക്കുന്ന സര്‍ക്കാറാണ് ഭരിക്കുന്നതെന്നും മനസിലാക്കിയതോടെ സര്‍ക്കാറിന്റെ പാവയായി പ്രവര്‍ത്തിക്കുന്നതിനു വേണ്ടിയാണ് കഴിവും പ്രവര്‍ത്തനമേഖലയും പരിശോധിക്കാതെ നിങ്ങളെ നിയമിച്ചതെന്നു വ്യക്തമായി.

ഗജേന്ദ്ര ചൗഹാന്‍, ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ( എഫ്.ടി.ഐ.ഐ) ചെയര്‍മാനായി നിയമിക്കപ്പെട്ട ടെലിവിഷന്‍ സീരിയല്‍ താരം. ഇദ്ദേഹത്തിന്റെ നിയമനത്തിനെതിരെ ശക്തമായ സമരത്തിനിറങ്ങിയിരിക്കുകയാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍. സ്ഥാപനത്തിന്റെ തലവനായിരിക്കാന്‍ ചൗഹാന് യോഗ്യതയില്ലെന്നു തന്നെയാണ് ഈ വിദ്യാര്‍ത്ഥികളുയര്‍ത്തുന്ന പ്രശ്‌നവും.

ദൂരദര്‍ശന്‍ പ്രക്ഷേപണം ചെയ്ത മഹാഭാരതം എന്ന ടെലിവിഷന്‍ പരമ്പരയില്‍ യുധിഷ്ടിരന്റെ വേഷം അവതരിപ്പിച്ചത് ഇദ്ദേഹമായിരുന്നു. വിവേകരഹിതമായ നടപടികളിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ എഫ്.ടി.ഐ.ഐ ചെയര്‍മാനാകാനുള്ള ഗജേന്ദ്ര ചൗഹാന്റെ യാഗ്യതയായി കാണുന്നതും ഈ യുധിഷ്ടിരവേഷം തന്നെ ഒപ്പം ചില നിലവാരം കുറഞ്ഞ ചിത്രങ്ങളും സീരിയലുകളും ഇദ്ദേഹത്തിന്റെ “യോഗ്യത”യായുണ്ട്.

ഇവിടെയിതാ പുതിയതായി നിയമിതനായ ചെയര്‍മാന് ഒരു എഫ്.ടി.ഐ.ഐ വിദ്യാര്‍ത്ഥി എഴുതുന്ന തുറന്നകത്ത്. സംഘപരിവാറിന്റെ ഇച്ഛയ്ക്കനുസരിച്ച് സിനിമാലോകത്തേയും കാവിപുതപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന കത്തില്‍ എഫ്.ടി.ഐ.ഐ ചെയര്‍മാനാകാനുള്ള ഗജേന്ദ്ര ചൗഹാന്റെ അയോഗ്യതകളും എണ്ണമിട്ടു നിരത്തുന്നുണ്ട്. ഇനി വായിക്കാം…

പ്രിയപ്പെട്ട മിസ്റ്റര്‍ ചൗഹാന്‍,

എഫ്.ടി.ഐ.ഐ ചെയര്‍മാനായി നിങ്ങളെ നിയമിച്ചത് വിവാദമായതിനു പിന്നാലെ നിരവധി ടെലിവിഷന്‍ ചര്‍ച്ചകളില്‍ താങ്കള്‍ നടത്തിയ പ്രതികരണങ്ങള്‍ മനസിലാക്കിയശേഷമാണ് ഞാന്‍ തുറന്ന കത്തെഴുതാന്‍ തീരുമാനിച്ചത്. ഞാന്‍ എഫ്.ടി.ഐ.ഐയിലെ വിദ്യാര്‍ഥിയും നിങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നയാളുമാണ്.

താങ്കളുടെ നിയമനത്തെക്കുറിച്ച് ആദ്യം കേള്‍ക്കുമ്പോള്‍ നിങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നും അറിയില്ലായിരുന്നു. ബി.ആര്‍ ചോപ്രയുടെ “മഹാഭാരത” സീരിയലുകള്‍ക്കിടയില്‍ വളര്‍ന്നവര്‍ക്കു മാത്രമേ നിങ്ങളെ അറിയാമായിരുന്നുള്ളൂ.

പിന്നീട് നിങ്ങളുടെ പശ്ചാത്തലം പ്രവര്‍ത്തനങ്ങള്‍ എന്നിവ കൂടുതല്‍ അറിയാന്‍ ശ്രമിച്ചു. അറിഞ്ഞപ്പോള്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളും എഫ്.ടി.ഐ.ഐയുടെ അടിസ്ഥാന തത്വങ്ങളും തമ്മില്‍ വലിയ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് മനസിലായി. എന്തോ എവിടെയോ ചീഞ്ഞുനാറുന്നുണ്ടെന്നു തോന്നി.

നിങ്ങളുടെ രാഷ്ട്രീയ ചായ്‌വുകളും അധികാരത്തിലെത്തിയതുമുതല്‍ തീര്‍ത്തും വിവേകരഹിതമായ നിയമങ്ങള്‍ നടത്തി കുപ്രസിദ്ധിയാര്‍ജിച്ചു കൊണ്ടിരിക്കുന്ന സര്‍ക്കാറാണ് ഭരിക്കുന്നതെന്നും മനസിലാക്കിയതോടെ സര്‍ക്കാറിന്റെ പാവയായി പ്രവര്‍ത്തിക്കുന്നതിനു വേണ്ടിയാണ് കഴിവും പ്രവര്‍ത്തനമേഖലയും പരിശോധിക്കാതെ നിങ്ങളെ നിയമിച്ചതെന്നു വ്യക്തമായി.

നിങ്ങള്‍ക്ക് വ്യക്തിപരമായി എതിരല്ല ഞങ്ങളുടെ പ്രതിഷേധം. കാരണം ഞങ്ങള്‍ നിങ്ങളെയോ നിങ്ങളെക്കുറിച്ചോ അറിഞ്ഞിരുന്നില്ല. പക്ഷെ നിങ്ങള്‍ ഈ ജോലിക്ക് പറ്റിയ ആളല്ലന്നു മനസിലാക്കിയതുകൊണ്ടാണ് പ്രതിഷേധിക്കുന്നത്. അതിനപ്പുറം ജനാധിപത്യത്തിന്റെയും ഇത്തരം സ്ഥാപനങ്ങളുടെയും അടിസ്ഥാന തത്വങ്ങള്‍ പോലും പരിഗണിക്കാതെ രാജ്യം മുഴുവന്‍ സ്വന്തം അജണ്ട നടപ്പിലാക്കുന്നതിനായി ഭരണകക്ഷി നടത്തുന്ന ഇടപെടലുകള്‍ വര്‍ധിക്കുന്നതിനെതിരെയാണ് സമരം.

FTII-3നിങ്ങള്‍ക്ക് വ്യക്തിപരമായി എതിരല്ല ഞങ്ങളുടെ പ്രതിഷേധം. കാരണം ഞങ്ങള്‍ നിങ്ങളെയോ നിങ്ങളെക്കുറിച്ചോ അറിഞ്ഞിരുന്നില്ല. പക്ഷെ നിങ്ങള്‍ ഈ ജോലിക്ക് പറ്റിയ ആളല്ലന്നു മനസിലാക്കിയതുകൊണ്ടാണ് പ്രതിഷേധിക്കുന്നത്. അതിനപ്പുറം ജനാധിപത്യത്തിന്റെയും ഇത്തരം സ്ഥാപനങ്ങളുടെയും അടിസ്ഥാന തത്വങ്ങള്‍ പോലും പരിഗണിക്കാതെ രാജ്യം മുഴുവന്‍ സ്വന്തം അജണ്ട നടപ്പിലാക്കുന്നതിനായി ഭരണകക്ഷി നടത്തുന്ന ഇടപെടലുകള്‍ വര്‍ധിക്കുന്നതിനെതിരെയാണ് സമരം.

നിങ്ങള്‍ ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്പു തന്നെ പ്രതിഷേധം ഉയര്‍ന്നത് കണ്ടപ്പോള്‍ തോന്നിയ അത്ഭുതം ഇപ്പോള്‍ മാറിയിട്ടുണ്ടാവുമെന്നു തോന്നുന്നു. ഈ പ്രതിഷേധം നിങ്ങള്‍ക്കെതിരെയല്ല, മിസ്റ്റര്‍ ചൗഹാന്‍ എന്ന വ്യക്തിക്കെതിരെയല്ല. “ചെറിയ ആളാ”യിരുന്നിട്ടും നിങ്ങള്‍ നിയമിതനായപ്പോള്‍ മികച്ചരീതിയില്‍ തിളങ്ങാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്ന തരത്തില്‍ നിങ്ങള്‍ക്കുണ്ടായേക്കാവുന്ന ഒരു തരത്തിലുള്ള അരക്ഷിതാവസ്ഥയെയും ഇത് ദൂരീകരിക്കാം. (നിങ്ങളുടെ രാഷ്ട്രീയ ബന്ധങ്ങള്‍ മനസിലാക്കിയതില്‍ നിന്നും നിങ്ങള്‍ എഫ്.ടി.ഐ.ഐയ്ക്കു വേണ്ടിയല്ല ഈ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചതെങ്കില്‍ താങ്കള്‍ക്ക് കുറേക്കൂടി നല്ല പോസ്റ്റ് കിട്ടുമായിരുന്നെന്ന് എനിക്ക് ഉറപ്പാണ്. എന്തുകൊണ്ടാണ് കുറേക്കൂടി മികച്ച, പ്രാധാന്യമുള്ള പോസ്റ്റിനുവേണ്ടി ശ്രമിക്കാതിരുന്നത്?”  ഇവിടെയുള്ള വൈരുദ്ധ്യം നിങ്ങള്‍ക്ക് മനസിലായിട്ടുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എനിക്ക് ഉയരാനുള്ള അവസരം നല്‍കൂ എന്നാണ് നിങ്ങള്‍ പറയേണ്ടത്. എഫ്.ടി.ഐ.ഐയല്ല നിങ്ങള്‍ക്ക് ഉയരാന്‍ പറ്റിയ മേഖലയെന്ന് പിന്നീട് നിങ്ങള്‍ സൂചിപ്പിക്കണം. വിചിത്രം തന്നെ)

ഇപ്പോള്‍ ഇതുപോലുള്ള പ്രതികരണങ്ങളാണ് എന്നെ എഴുതാന്‍ നിര്‍ബന്ധിതനാക്കിയത്. കാരണം ഇപ്പോള്‍ നിങ്ങള്‍ സംസാരിക്കുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്. നിങ്ങളെ ഞങ്ങള്‍ക്ക് നന്നായി അറിയാം, നിങ്ങള്‍ ഈ പോസ്റ്റിനു പറ്റിയ ആളല്ലെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്ക് നന്നായി അറിയാം. എന്തുകൊണ്ട് നിങ്ങള്‍ പറ്റില്ലെന്നു പറയുന്നതിനു മുമ്പ് എഫ്.ടി.ഐ.ഐയെയും സിനിമയ്ക്ക് ഈ സ്ഥാപനം എന്താണ് സംഭാവന നല്‍കുന്നതെന്നും പറയാന്‍ എന്നെ അനുവദിക്കണം. ആ വഴിക്ക് നിങ്ങള്‍ക്ക് സിനിമയെക്കുറിച്ചും കുറച്ചുകാര്യങ്ങള്‍ മനസിലാക്കാം. കാരണം നിങ്ങള്‍ക്ക് അതിനെക്കുറിച്ചൊന്നും വലിയ ധാരണയുണ്ടാവാന്‍ സാധ്യതയില്ല, “ഖുലി ഖിലാടി”യല്ല ശരിക്കും സിനിമ.

അടുത്ത പേജില്‍ തുടരുന്നു

സ്വതന്ത്ര ചിന്ത- യാതൊരു അജണ്ഡയുമില്ലാതെ സ്വതന്ത്രമായി ചിന്തിക്കാനും ഞങ്ങള്‍ക്കു ചുറ്റുമുള്ള ലോകത്തെയും ഞങ്ങളുടെ ഉള്ളിലെ കലയേയും മനസിലാക്കാനും ഞങ്ങള്‍ക്ക് പ്രോത്സാഹനവും അനുമതിയുമുണ്ട്. മിക്ക സ്ഥാപനങ്ങള്‍ക്കും അവകാശപ്പെടാനാവാത്ത ഒന്നാണിത്. കലാകാരന്മാരെന്ന നിലയില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ മാനിക്കാനും ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് ഇതിനെ പ്രോത്സാഹിപ്പിക്കാനാകുമെന്നു തോന്നുന്നുണ്ടോ?

FTII-2എഫ്.ടി.ഐ.ഐ എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്-

സ്വതന്ത്ര ചിന്ത- യാതൊരു അജണ്ഡയുമില്ലാതെ സ്വതന്ത്രമായി ചിന്തിക്കാനും ഞങ്ങള്‍ക്കു ചുറ്റുമുള്ള ലോകത്തെയും ഞങ്ങളുടെ ഉള്ളിലെ കലയേയും മനസിലാക്കാനും ഞങ്ങള്‍ക്ക് പ്രോത്സാഹനവും അനുമതിയുമുണ്ട്. മിക്ക സ്ഥാപനങ്ങള്‍ക്കും അവകാശപ്പെടാനാവാത്ത ഒന്നാണിത്. കലാകാരന്മാരെന്ന നിലയില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ മാനിക്കാനും ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് ഇതിനെ പ്രോത്സാഹിപ്പിക്കാനാകുമെന്നു തോന്നുന്നുണ്ടോ?

അഭിപ്രായ സ്വാതന്ത്ര്യം- അധികാരസമവാക്യങ്ങള്‍ ഇളകിമറിയുമെന്ന, സ്ഥിതി തകരാറിലാകുമെന്ന, തിരിച്ചടികള്‍ നേരിടുമെന്ന ഭയമില്ലാതെ സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ഞങ്ങള്‍ക്ക് അനുമതിയും പ്രോത്സാഹനവുമുണ്ട്. ഇത് നിങ്ങള്‍ക്ക് അറിയാന്‍ വഴിയില്ല. ഇത് ഇന്ത്യയിലെ എല്ലാ പൗരനും ഭരണഘടന വാഗ്ദാനം നല്‍കുന്ന പ്രധാനപ്പെട്ട അവകാശമാണ്. ജനാധിപത്യത്തിന്റെ ആധാരശിലയാണിത്. ഇതിനെയാണ് നിങ്ങള്‍ക്ക് ബന്ധമുള്ള ഭരണകക്ഷി മുറമുറയായി ദയാവധം ചെയ്തുകൊണ്ടിരിക്കുന്നത്.

വ്യക്തിത്വവും ആത്മാവിഷ്‌കാരവും- വ്യക്തികളാണ്, അല്ലാതെ സാങ്കേതികവിദ്യയല്ല, സര്‍ഗസൃഷ്ടിനടത്തുന്നത് എന്നു  തിരിച്ചറിഞ്ഞുകൊണ്ട് വിദ്യാര്‍ഥികളെ സാങ്കേതിക മണ്ഡലത്തിനപ്പുറം കലാകാരന്മാരായ വ്യക്തികളായാണ് എഫ്.ടി.ഐ.ഐ വളര്‍ത്തുന്നത്. ഞങ്ങളുടെ വൈദഗ്ധ്യങ്ങള്‍ എന്തായാലും ഞങ്ങളിലെ കലയെ സ്ഥിരമായ പരിണാമത്തിനു വിധേയമാക്കിക്കൊണ്ട് സ്വയം കൂടുതല്‍ മെച്ചപ്പെടാനും പ്രകാശിപ്പിക്കാനും നിര്‍ബന്ധിതരാക്കുന്നു. അങ്ങനെ പറഞ്ഞുകൊണ്ടു തന്നെ, എഫ്.ടി.ഐ.ഐ മികച്ച സാങ്കേതിക വിദഗ്ധരെ ഓരോ വര്‍ഷവും പുറത്തിറക്കുകയും ചെയ്യുന്നു.

ആത്മാവിഷ്‌കാരത്തിനുള്ള യാനമായും നമ്മള്‍ ജീവിക്കുന്ന സമൂഹത്തിനുനേരെ പിടിച്ച കണ്ണാടിയായും സിനിമയെ പരിഗണിക്കുന്നത് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മാത്രമാണ്. ഞങ്ങളെ സംബന്ധിച്ച് സിനിമയെന്നത് വ്യക്തിപരമായ ശബ്ദങ്ങളില്‍ നിന്നും നമ്മള്‍ ജീവിക്കുന്ന സാമൂഹ്യരാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്നും അകന്നുനില്‍ക്കുന്ന ഒന്നല്ല. ഞങ്ങളെ സംബന്ധിച്ച് സിനിമയെന്നത് പ്രതികരണങ്ങളും പ്രകാശനങ്ങളുമാണ്, അല്ലാതെ വിതരണമോ ഇക്കിളിപ്പെടുത്തലുകളോ അല്ല. ഈ വേര്‍തിരിവ് നിങ്ങള്‍ക്ക് മനസിലാവുമോ?

FTII-4നമ്മള്‍ ജീവിക്കുന്ന സോഷ്യലിസ്റ്റ് ജനാധിപത്യത്തിന്റെ തത്വങ്ങളെ ആധാരമാക്കി സമൂഹത്തിലെ എല്ലാ മേഖലകളിലും വിഭാഗങ്ങളിലുമുള്ളവര്‍ക്ക് നീതിയും ന്യായവും ലഭ്യമാക്കണം. ജാതി, മത, ലിംഗ, വിശ്വാസ വ്യത്യാസങ്ങളില്ലാതെ എല്ലാവര്‍ക്കും നീതിയും സമത്വും എന്നതിനുവേണ്ടിയാണ് എഫ്.ടി.ഐ.ഐ എല്ലായ്‌പ്പോഴും നിലകൊള്ളുന്നത്. അത് നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ ഇത് വ്യക്തവുമാണ്. ജനങ്ങളുമായി ഏറ്റവും എളുപ്പത്തില്‍ സംവദിക്കുന്ന ആശയവിനിമയ ഉപാധിയാണ് സിനിമ. സമത്വത്തിന്റെയും നീതിയുടെയും ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചെങ്കില്‍ അതിലെന്താണ് പ്രശ്‌നം? ദൗര്‍ഭാഗ്യവശാല്‍ നിങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് ഈ ആശയം അത്ര ദഹിക്കില്ല. അതാണ് ഞങ്ങളെ അസ്വസ്ഥരാക്കുന്നത്.

യാതൊരു സ്വാര്‍ത്ഥ പരിഗണനയുമില്ലാതെ സിനിമയെ പരിശുദ്ധമായ സഹൃദയത്വമുള്ള ഒന്നായി വിലയിരുത്തുന്ന വീക്ഷണം ഇന്ത്യയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനു മാത്രമാണുള്ളത്. അതൊരു കലാരൂപമാണ്. യാതൊരു വിട്ടുവീഴ്ചയുമില്ലാതെ സിനിമയെ കലാരൂപമാക്കി തന്നെ സംരക്ഷിക്കുന്നു. ലോകത്തിലെ മഹാന്മാരുടെ പാഠങ്ങളിലൂടെയും പഠനങ്ങളിലൂടെയുമാണ് സിനിമ ഇവിടെ പഠിപ്പിക്കുന്നത്. സിനിമയെ കലാരൂപമായി വീക്ഷിക്കുന്നവര്‍ അസംബ്ലി ലൈന്‍ സിനിമനിര്‍മാതാക്കള്‍ അല്ലാതെ കലാകാരന്മാര്‍ ആകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നു. അതിന് സിനിമയോട് അര്‍പ്പണബോധവും അഭിരുചിയും ആവശ്യമാണ്. നിങ്ങള്‍ക്ക് അതുണ്ടെന്നു തോന്നുന്നുണ്ടോ?

ആത്മാവിഷ്‌കാരത്തിനുള്ള യാനമായും നമ്മള്‍ ജീവിക്കുന്ന സമൂഹത്തിനുനേരെ പിടിച്ച കണ്ണാടിയായും സിനിമയെ പരിഗണിക്കുന്നത് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മാത്രമാണ്. ഞങ്ങളെ സംബന്ധിച്ച് സിനിമയെന്നത് വ്യക്തിപരമായ ശബ്ദങ്ങളില്‍ നിന്നും നമ്മള്‍ ജീവിക്കുന്ന സാമൂഹ്യരാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്നും അകന്നുനില്‍ക്കുന്ന ഒന്നല്ല. ഞങ്ങളെ സംബന്ധിച്ച് സിനിമയെന്നത് പ്രതികരണങ്ങളും പ്രകാശനങ്ങളുമാണ്, അല്ലാതെ വിതരണമോ ഇക്കിളിപ്പെടുത്തലുകളോ അല്ല. ഈ വേര്‍തിരിവ് നിങ്ങള്‍ക്ക് മനസിലാവുമോ?

അടുത്ത പേജില്‍ തുടരുന്നു

ഞങ്ങള്‍ ഇവിടെ പഠിക്കുന്ന സിനിമയുടെ സൗന്ദര്യശാസ്ത്രവുമായോ ഫിലോസഫിയുമായോ ഏതെങ്കിലും തരത്തിലുള്ള ബന്ധം നിങ്ങള്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ക്കില്ല. നിങ്ങള്‍ പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാത്ത കാര്യം താങ്കള്‍ക്ക് മനസിലാക്കാനാവില്ല. പിന്നെ എങ്ങനെയാണ് നിങ്ങള്‍ ഞങ്ങള്‍ക്ക് വഴികാട്ടി തരിക? എങ്ങനെയാണ് നയങ്ങള്‍ അംഗീകരിക്കുകയോ, വിയോജിക്കുകയോ രൂപീകരിക്കുകയോ, തീരുമാനങ്ങള്‍ കൈക്കൊള്ളുകയോ, ഞങ്ങളെ പഠിപ്പിക്കുന്നവരെ നിലവിലെ രീതിയില്‍ തന്നെ നിയമിക്കുകയോ ചെയ്യുക?

FTTI-1ഈ ഇടത്തെ മനസിലാക്കാന്‍ നിങ്ങള്‍ എഫ്.ടി.ഐ.ഐയുമായി യാതൊരു ബന്ധവുമുള്ള ആളല്ല. നിങ്ങള്‍ ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ഥിയോ ജോലിചെയ്തയാളോ, ഇവിടുത്തെ വിദ്യാര്‍ഥികളുമായി തൊഴില്‍പരമായ ബന്ധങ്ങളുള്ളയാളോ ഇവിടെ നിന്നുള്ള കലാകാരനോ അല്ല. നിങ്ങള്‍ എപ്പോഴെങ്കിലും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും എനിക്ക് സംശയമുണ്ട്. ജോലി ചെയ്തുകൊണ്ട് എല്ലാം പഠിച്ചുകൊള്ളാം എന്ന് നിങ്ങള്‍ പറഞ്ഞേക്കാം, എന്നാല്‍ സാര്‍ നമ്മള്‍ സംസാരിക്കുന്നത് ഒരു ഇന്റേണിനെ (intern) എടുക്കുന്ന കാര്യമല്ല. ഞങ്ങളെ നയിക്കേണ്ട, ഭാവി തീരുമാനിക്കേണ്ട ആളായാണ് നിങ്ങള്‍ വരേണ്ടത്. എഫ്.ടി.ഐ.ഐയെക്കുറിച്ച് മനസിലാക്കാതെ എങ്ങനെ നിങ്ങള്‍ക്ക് അതിനു സാധിക്കും?

ഞങ്ങള്‍ ഇവിടെ പഠിക്കുന്ന സിനിമയുടെ സൗന്ദര്യശാസ്ത്രവുമായോ ഫിലോസഫിയുമായോ ഏതെങ്കിലും തരത്തിലുള്ള ബന്ധം നിങ്ങള്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ക്കില്ല. നിങ്ങള്‍ പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാത്ത കാര്യം താങ്കള്‍ക്ക് മനസിലാക്കാനാവില്ല. പിന്നെ എങ്ങനെയാണ് നിങ്ങള്‍ ഞങ്ങള്‍ക്ക് വഴികാട്ടി തരിക? എങ്ങനെയാണ് നയങ്ങള്‍ അംഗീകരിക്കുകയോ, വിയോജിക്കുകയോ രൂപീകരിക്കുകയോ, തീരുമാനങ്ങള്‍ കൈക്കൊള്ളുകയോ, ഞങ്ങളെ പഠിപ്പിക്കുന്നവരെ നിലവിലെ രീതിയില്‍ തന്നെ നിയമിക്കുകയോ ചെയ്യുക?

കലാപരമായ, ബുദ്ധിപരമായ, അറിവിനോടുള്ള അഭിരുചി തെളിയിക്കുന്ന യാതൊന്നും നിങ്ങള്‍ ഇതുവരെ ചെയ്ത പ്രവര്‍ത്തനങ്ങളില്ല. അതുകൊണ്ടു തന്നെ ഇത് നമ്മള്‍ രണ്ടുകൂട്ടര്‍ക്കും വിനാശകരമായ ഒന്നാണ്. സ്ഥിരമായി സംശയങ്ങള്‍ ഉയര്‍ത്തുന്ന ഒരു മനസാണ്  പഠനത്തിന്റെയും അധ്യാപനത്തിന്റെയും, പ്രത്യേകിച്ച് കലാപഠനത്തിന്റെ പ്രധാന ചേരുവയെന്ന് നിങ്ങള്‍ക്ക് അറിയാനിടയില്ല.

മേല്‍പ്പറഞ്ഞ മൂന്ന് കാരണങ്ങള്‍കൊണ്ട് താങ്കളുടെ രാഷ്ട്രീയ ചായ്‌വ് ഞങ്ങളെ ഒരുപാട് വിഷമത്തിലാക്കുന്നു. നിങ്ങള്‍ എന്തുകൊണ്ട് ഈ പോസ്റ്റിനു യോജിച്ചതല്ല എന്നത് നാലാം ക്ലാസ് വിദ്യാര്‍ഥിക്കുവരെ മനസിലാവും. എന്നിട്ടും ഭാരതസര്‍ക്കാര്‍ നിങ്ങള്‍ക്ക് ഈ സ്ഥാനം നല്‍കി. അതുകൊണ്ടുതന്നെ നിങ്ങള്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കൂടി, അറിവില്ലായ്മ കാരണം കേന്ദ്രസര്‍ക്കാറിനു അവരുടെ താല്‍പര്യങ്ങള്‍ ഈ സ്ഥാപനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ഉപകരണമായി താങ്കള്‍ മാറും.

FTII-6

അങ്ങനെവരുമ്പോള്‍ നിങ്ങളുടെ മനസമാധാനത്തിനും ജോലി സുരക്ഷയ്ക്കും ഇത് ആരോഗ്യകരമല്ലെന്ന് എനിക്കു തോന്നുന്നു. നിങ്ങളുടെ അഭിമാനം തെളിയിക്കാന്‍ സാധിക്കാത്ത ഇടത്ത് എന്തിനാണ് ജോലിചെയ്യാന്‍ ആഗ്രഹിക്കുന്നത്? ഇക്കാര്യം ഗൗരവമായി പുനപരിശോധിക്കുകയും തീരുമാനം പിന്‍വലിക്കുകയും ചെയ്യുക.

പാരമ്പര്യത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ ചെയര്‍മാന്‍ സ്ഥാനം വഹിച്ചത് ഇവരൊക്കെയാണ്- (ഇവരെ അറിയില്ലെങ്കില്‍ ഗൂഗിള്‍ ചെയ്യുക. അവരെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനും അതുവഴി എന്തുകൊണ്ട് നിങ്ങള്‍ ഈ സ്ഥാനത്തിനു പറ്റിയ ആളല്ലെന്നും മനസിലാക്കാനാവും)

അടൂര്‍ ഗോപാലകൃഷ്ണന്‍- സംവിധായകന്‍, എഴുത്തുകാരന്‍, നിര്‍മാതാവ്, എഫ്.ടി.ഐ.ഐ പൂര്‍വ്വവിദ്യാര്‍ഥി. 16 തവണ ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ, പത്മവിഭൂഷണ്‍, ദാദാ സാഹബ് ഫാല്‍ക്കെ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. ( അവസാനം പറഞ്ഞത് നിങ്ങള്‍ക്ക് അറിയാന്‍ വഴിയില്ല, സിനിമാ മേഖലയിലെ സംഭാവനയ്ക്കു നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരം.) അവാര്‍ഡുകളിലെന്തു കാര്യമില്ലെന്നാണ് പറയുന്നതെങ്കില്‍ ഞങ്ങളില്‍ ചിലര്‍ക്കും അത്തരം അഭിപ്രായമുണ്ട്. എന്നാല്‍ അടൂരിന്റെ കാര്യത്തില്‍ അദ്ദേഹമാണ് കേരളത്തില്‍ “നവ സിനിമാ” മുന്നേറ്റം നടത്തിയത്. ആര്‍ട്ട് സിനിമയ്ക്ക് വന്‍ അംഗീകാരം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.

ശ്യാം ബെനഗല്‍- സംവിധായകന്‍, എഴുത്തുകാരന്‍, രണ്ട് തവണ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നതിനു മുമ്പ് എഫ്.ടി.ഐ.ഐ അധ്യാപകനായിരുന്നു. 12 തവണ ദേശീയ പുരസ്‌കാരം, പത്മശ്രീ, പത്മവിഭൂഷണ്‍, ദാദാസാഹബ് ഫാല്‍ക്കെ പുരസ്‌കാരം.  കാനിലും, ബെര്‍ലിനിലും, മോസ്‌കോയിലും മത്സരവിഭാഗത്തിലേക്ക് അദ്ദേഹത്തിന്റെ സിനിമകള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിന് വന്‍ സ്വാധീനം ചെലുത്താനും മികച്ച സംഭാവനകള്‍ നല്‍കാനും അദ്ദേഹത്തിനു കഴിഞ്ഞു.

അടുത്ത പേജില്‍ തുടരുന്നു

അവസാനമായി കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലെ എഫ്.ടി.ഐ.ഐയുമായി ബന്ധപ്പെട്ട ചില പൊതുവിജ്ഞാനങ്ങള്‍. സത്യത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിലെ കാര്യങ്ങള്‍ തന്നെ ധാരാളമാണ്. എഫ്.ടി.ഐ.ഐ നിര്‍മിച്ചെന്നു പറയുന്ന അവസാന ചിത്രം രാജ്കുമാര്‍ ഹിറാനിയുടേതാണെന്ന് നിങ്ങള്‍ എവിടെയോ പരാമര്‍ശിച്ചതായി കണ്ടു. അധികം മുമ്പല്ല, 2009ല്‍ “വിഹിര്‍” എന്ന മറാത്തി ചിത്രം ബെര്‍ലിനില്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അത് എഫ്.ടി.ഐ.ഐ പൂര്‍വ്വവിദ്യാര്‍ഥികളാണ് തയ്യാറാക്കിയത്.

FTII-5ഗിരീഷ് കര്‍ണാട-നടന്‍, സംവിധായകന്‍, എഴുത്തുകാരന്‍, നാടകകൃത്ത്. 9 ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ, പത്മവിഭൂഷണ്‍, സാഹിത്യ അക്കാദമി, ജ്ഞാനപീഠം പുരസ്‌കാരം. 60കളിലെ കന്നട സാഹിത്യത്തിനു പക്വത നല്‍കുകയും പരിപോഷിപ്പിക്കുകയും ചെയ്തു.

യു.ആര്‍ അനന്തമൂര്‍ത്തി: നോവലിസ്റ്റ്, നാടകകൃത്ത്, കവി, സാഹിത്യവിമര്‍ശകന്‍. പത്മവിഭൂഷണ്‍, സാഹിത്യ അക്കാദമി, ജ്ഞാനപീഠം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ബുക്കര്‍ പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. അദ്ദേഹത്തിനു സിനിമയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ബൗദ്ധിക ശക്തിയോ, കഴിവോ നോക്കാതെ അദ്ദേഹത്തിന്റെ നിയമനത്തിനെതിരെ ഞങ്ങള്‍ പ്രതിഷേധിച്ചിരുന്നു.

സയ്യിദ് മിശ്ര- സംവിധായകന്‍, എഴുത്തുകാരന്‍, നോവലിസ്റ്റ്, നിര്‍മാതാവ്, എഫ്.ടി.ഐ.ഐ പൂര്‍വ്വവിദ്യാര്‍ഥി. 3 ദേശീയ പുരസ്‌കാരങ്ങള്‍, 70കളിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിനു രൂപവും ശക്തിയും നല്‍കിയ സിനിമകളെടുത്തയാള്‍.

അവസാനമായി കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലെ എഫ്.ടി.ഐ.ഐയുമായി ബന്ധപ്പെട്ട ചില പൊതുവിജ്ഞാനങ്ങള്‍. സത്യത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിലെ കാര്യങ്ങള്‍ തന്നെ ധാരാളമാണ്. എഫ്.ടി.ഐ.ഐ നിര്‍മിച്ചെന്നു പറയുന്ന അവസാന ചിത്രം രാജ്കുമാര്‍ ഹിറാനിയുടേതാണെന്ന് നിങ്ങള്‍ എവിടെയോ പരാമര്‍ശിച്ചതായി കണ്ടു. അധികം മുമ്പല്ല, 2009ല്‍ “വിഹിര്‍” എന്ന മറാത്തി ചിത്രം ബെര്‍ലിനില്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അത് എഫ്.ടി.ഐ.ഐ പൂര്‍വ്വവിദ്യാര്‍ഥികളാണ് തയ്യാറാക്കിയത്.

“ഞാന്‍ തുടരട്ടെ, സര്‍. നിങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും മനസിലാവുന്ന രീതിയില്‍ വിശദമായി തന്നെ ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നു തോന്നുന്നു. അഥവാ എന്നിട്ടും മനസിലായില്ലെങ്കില്‍ ഒരിക്കല്‍ കൂടി മനസിലാക്കുക, നിങ്ങള്‍ക്ക് എന്തുകൊണ്ട് ഈ പണി പറ്റില്ലെന്ന്. ക്ഷമചോദിക്കുന്നു, നിങ്ങള്‍ താഴെയിറങ്ങുന്നതുവരെ സമരം ചെയ്യുകയല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്കു ചെയ്യാനാവില്ല.

FTII-7കഴിഞ്ഞവര്‍ഷം, 2014ല്‍ “കില്ല” എന്ന മറാത്തി ചിത്രം ബെര്‍ലിനില്‍ ക്രിസ്റ്റല്‍ ബിയര്‍ നേടി. ഇവിടുത്തെ ഛായാഗ്രഹണ വിദ്യാര്‍ഥിയായിരുന്നു അതിന്റെ സംവിധായകന്‍ എന്ന് നിങ്ങള്‍ക്ക് അറിയുമോ? അദ്ദേഹം “മാസാന്‍” എന്ന ഒരു ചിത്രവും ചിത്രീകരിച്ചിരുന്നു. ഈ വര്‍ഷം കാനില്‍ ഈ ചിത്രം രണ്ട് പുരസ്‌കാരങ്ങള്‍ നേടി. അതെ, രണ്ട്. മുഖ്യധാരാ സിനിമയെക്കുറിച്ച് പറയുകയാണെങ്കില്‍ റിലീസ് ചെയ്യാനിരിക്കുന്ന അജയ് ദേവ്ഗണ്‍ ചിത്രം “ദൃശ്യം” ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഈ വ്യക്തിക്ക് മുപ്പത് പോലും തികഞ്ഞിട്ടില്ല.

കാനില്‍ മത്സരവിഭാഗത്തിലുണ്ടായിരുന്ന ചിത്രമായിരുന്നു “ചൗത്തി കൂത്ത്” അതും എഫ്.ടി.ഐ.ഐ പൂര്‍വ്വവിദ്യാര്‍ത്ഥികളൊരുക്കിയതാണ്. ദൈവസഹായം കൊണ്ട് ഞങ്ങളുടെ ഡിപ്ലോമ ചിത്രം “കാമാക്ഷി” ഈ വര്‍ഷം ബെര്‍ലിനില്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. “ചിത്രശാല” , അമിത് ദത്ത എഫ്.ടി.ഐ.ഐ പൂര്‍വ്വ വിദ്യാര്‍ഥി ഒരുക്കിയ ചിത്രം ഈ വര്‍ഷം ബെര്‍ലിനില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

“നിങ്ങള്‍ കഴിയുമെങ്കില്‍, നിങ്ങളുടെ റഫറന്‍സ് പോയിന്റുകള്‍ എത്രത്തോളം മുഖ്യധാരയില്‍ ഊന്നിയുള്ളതാണെന്ന് ശ്രദ്ധിക്കുക. സിനിമയുടെ അത്ഭുത ലോകത്തെക്കുറിച്ചും എഫ്.ടി.ഐ.ഐ പൂര്‍വ്വവിദ്യാര്‍ഥികളൊരുക്കിയ മികച്ച സൃഷ്ടിക്കളെക്കുറിച്ചും നിങ്ങള്‍ അറിയുകപോലുമില്ല.

“ഞാന്‍ തുടരട്ടെ, സര്‍. നിങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും മനസിലാവുന്ന രീതിയില്‍ വിശദമായി തന്നെ ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നു തോന്നുന്നു. അഥവാ എന്നിട്ടും മനസിലായില്ലെങ്കില്‍ ഒരിക്കല്‍ കൂടി മനസിലാക്കുക, നിങ്ങള്‍ക്ക് എന്തുകൊണ്ട് ഈ പണി പറ്റില്ലെന്ന്. ക്ഷമചോദിക്കുന്നു, നിങ്ങള്‍ താഴെയിറങ്ങുന്നതുവരെ സമരം ചെയ്യുകയല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്കു ചെയ്യാനാവില്ല.

നന്ദി,

ആത്മാര്‍ത്ഥതയോടെ,

എഫ്.ടി.ഐ.ഐ വിദ്യാര്‍ഥി