ഫൈബര്‍, വിറ്റാമിന്‍ തുടങ്ങിയ ശരീരത്തിന് ആവശ്യമായ ഒട്ടേറെ ഘടകങ്ങള്‍ പച്ചക്കറികളും പഴങ്ങളിലും അടങ്ങിയിട്ടുണ്ട്. ഇത് സ്തനാര്‍ബുദത്തിനു കാരണമാവുന്ന ഘടകങ്ങളെ നിരവധി ജൈവിക പ്രക്രിയകളിലൂടെ നശിപ്പിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
” ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. പ്രായം കൂടുമ്പോഴും ഈ പഴങ്ങളുടെയും പച്ചക്കറികളുടെയും അളവ് വര്‍ധിപ്പിക്കുക.” ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞയായ മരിയം ഫാര്‍വിദ് പറഞ്ഞു.
90000 നഴ്‌സുകളില്‍ 20 വര്‍ഷത്തോളം നടത്തിയ പഠനത്തില്‍ നിന്നാണ് ഗവേഷര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ബി.എം.ജെ എന്ന ജേണലിലാണ് പഠന റിപ്പോര്‍ട്ടു പ്രസിദ്ധീകരിച്ചത്.