കൊച്ചി: വിവിധതരാം പഴങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കുന്നത് ഒഴിവാക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദ്ദേശം. വിവിധതരം പഴങ്ങളിലും പച്ചക്കറികളിലും, തിരിച്ചറിയാനും ഗുണമേന്മ സൂചിപ്പിക്കാനുമാണ് സാധാരണയായി സ്റ്റിക്കറുകൾ ഉപയോഗിച്ച് വരുന്നത്. എന്നാൽ ഇത്തരം സ്റ്റിക്കറുകൾ ആരോഗ്യത്തെ ബാധിക്കുമെന്നാണ് എഫ്.എസ്.എസ്.എ.ഐ പറയുന്നത്. ചില കച്ചവടക്കാർ ഇത്തരം സ്റ്റിക്കറുകൾ ഉപയോഗിച്ച് പഴങ്ങളിലെയും പച്ചക്കറികളിലെയും കേടുപാടുകൾ മറച്ചു വെക്കുകയും ചെയ്യുന്നുവെന്നു ഫുഡ് സേഫ്റ്റി കണ്ടെത്തിയിട്ടുണ്ട്.
Also Read ആചാരം സംരക്ഷിക്കാനിറങ്ങിയവര്‍ തന്നെ ആചാരം ലംഘിച്ച ആന്റി ക്ലൈമാക്‌സ്; ശബരിമല നട അടച്ചു
സ്റ്റിക്കറുകളിൽ ഉപയോഗിക്കുന്ന പശ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നുവെന്നും ഫുഡ് സേഫ്റ്റി കണ്ടെത്തി. പഴങ്ങളുടെ ബ്രാന്റ് ഏതാണെന്നു വ്യക്തമായി തിരിച്ചറിയാനും അതുവഴി ഉപഭോക്താക്കൾക്ക് തങ്ങൾക്ക് വേണ്ട കമ്പനിയുടെ പഴവർഗ്ഗങ്ങളെ തിരഞ്ഞെടുക്കാനുമാണ് കമ്പനികൾ ഇത്തരം സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത്. എന്നാൽ സ്റ്റിക്കറുകൾ അനാവശ്യമാണെന്നും ഇത്തരം സ്റ്റിക്കറുകളിലൂടെ ഒരു വിവരവും വാങ്ങുന്നയാൾക്ക് കിട്ടുന്നില്ലെന്നും ഫുഡ് സേഫ്റ്റി അതോറിറ്റി പറയുന്നു.
Also Read ശബരിമലയില്‍ ആചാരലംഘനം നടത്തിയെന്ന് സമ്മതിച്ച് വല്‍സന്‍ തില്ലങ്കേരി
മിക്കപ്പോഴും പഴന്തങ്ങളുടെ ഉള്ളിലേക്ക് കടക്കുന്ന പശ ഗുരുതര ആരോഗ്യപ്രശ്നങ്ങളാലാവും ഉണ്ടാക്കുക എന്ന് എഫ്.എസ്.എസ്.എ.ഐ വിലയിരുത്തുന്നു. പഴങ്ങളിൽ ഇത്തരം സ്റ്റിക്കറുകൾ പാർത്തിക്കുന്നതായി കണ്ടെത്തിയാൽ ആദ്യം കച്ചവടക്കാരന് മുന്നറിയിപ്പ് നൽകും. എന്നിട്ടും സ്റ്റിക്കറുകൾ നീക്കം ചെയ്യുന്നില്ല എന്ന് കണ്ടാലാണ് ഫുഡ് സേഫ്റ്റി അതോറിറ്റി കൂടുതൽ നടപടികൾ എടുക്കുക.