| Saturday, 16th May 2020, 9:14 am

പനിയും ജലദോഷവും ഉണ്ടോ എന്ന് റോബോട്ടുകള്‍ നോക്കും, കൊവിഡ് പ്രതിരോധത്തിനായി ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാന്‍ റോബോട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: കൊവിഡ് പ്രതിരോധത്തിനായി മെഡിക്കല്‍ പ്രവര്‍ത്തകരെ സഹായിക്കാന്‍ റോബോട്ടുകളും. ജയ്പൂരിലെ ക്ലബ് ഫസ്റ്റ് എന്ന സ്വകാര്യ കമ്പനിയാണ് റോബോട്ടുകളെ രംഗത്തിറക്കിയിരിക്കുന്നത്.

ജനങ്ങളുടെ താപനില പരിശോധിക്കാന്‍ ഈ റോബോട്ടുകള്‍ക്ക് കഴിയും. ഒപ്പം ഒരാള്‍ മാസ്‌ക് വെച്ചിട്ടുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാനും ഈ റോബോട്ടുകള്‍ക്കാവുമെന്നാണ് കമ്പനി എം.ഡി ഭുവനേഷ് മിശ്ര പറയുന്നത്.

നേരത്തെ ബംഗളൂരുവിലെ ആശുപത്രികളില്‍ കൊവിഡ് രോഗലക്ഷണമുള്ളവരെ പരിശോധിക്കാന്‍ റോബട്ടുകളെ നിയോഗിച്ചിരുന്നു. മിത്ര റോബോട്ടുകളാണ് ബംഗളൂരു ആശുപത്രിയിലുള്ളത്. സ്പീച്ച് റെക്കഗിനിഷന്‍ ടെക്‌നോളജി ഉള്ള ഈ റോബോട്ടുകള്‍ക്ക് മനുഷ്യരുമായി ഇടപെടാനും പറ്റും. ഈ റോബോട്ടുകള്‍ ആദ്യം ജനങ്ങളുടെ താപനില പരിശോധിക്കുന്നു. തുടര്‍ന്ന പനി, ജലദോഷം എന്നിവയുണ്ടോ എന്ന് ചോദിക്കുന്നു. ഇതിന് ശേഷമാണ് റോബോട്ടുകള്‍ക്ക് എന്‍ട്രി പാസ് നല്‍കുക. ഇവരുടെ പരിശോധന വിവരങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്നു.

ഇതിനൊപ്പം തന്നെ തമിഴ്‌നാട്ടില്‍ തിരുച്ചിറപള്ളിയിലെ ഒരു സ്വകാര്യ കമ്പനി 10 ഹ്യുമനോയ്ഡ് റോബോട്ടുകള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സംഭാവനയും നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more