ജനാധിപത്യം ഇസ്തിരിയുടയാതെ സൂക്ഷിക്കേണ്ട എന്തോ വിശിഷ്ടമായ വേഷവിധാനം ആണെന്ന് കരുതുന്നവര്‍ക്കേ കഴിഞ്ഞ 13ാം തിയ്യതി നിയമസഭയില്‍ നടന്ന പ്രതിഷേധങ്ങളെ അപലപിക്കാനാവൂ. പ്രതിഷേധം എന്നാല്‍ ഉള്ളിലുള്ള വെറുപ്പം വിദ്വേഷവും പ്രകടിപ്പിക്കല്‍ തന്നെയാണ്. ജനകീയ അവകാശങ്ങള്‍ക്കുവേണ്ടി പോരാടല്‍ തന്നെയാണ്. അധികാരശക്തിയോടേറ്റുമുട്ടല്‍ തന്നെയാണ്.
ആരുടെ ലജ്ജയെപ്പറ്റിയാണ് മാധ്യമങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും കപടജനാധിപത്യ വാദികളും നിയമങ്ങളും ഇപ്പോള്‍ ഘോരഘോരം സംസാരിച്ചുകൊണ്ടിരിക്കുന്നത്? ലോകത്തിന്റെ മുമ്പില്‍ ഏതു മലയാളിയാണ് നാണക്കേടുകൊണ്ട് തലതാഴ്ത്തി നില്‍ക്കുന്നത്? നിരോധനങ്ങളുടെ പേരില്‍, ന്യൂനപക്ഷ പീഡനങ്ങളുടെ പേരില്‍ ഘര്‍വാപസിയുടെ പേരില്‍ കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി നടത്തുന്ന ദാസ്യവൃത്തികളുടെ പേരില്‍, “സംഘപരിവാറിന്റെ അരിക് സംഘടനകള്‍” എന്ന പേരില്‍ മോദിയും കൂട്ടരും നിസ്സാരവല്‍ക്കരിക്കുന്ന നാനാതരം സംഘപരിവാറികള്‍ രാജ്യത്ത് അഴിച്ചുവിടുന്ന അക്രമങ്ങളുടെ പേരില്‍, അവര്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന അസംഖ്യം വിടുവായത്തങ്ങളുടെ പേരില്‍, ലോകത്തിന്റെ മുമ്പില്‍ ഇന്ത്യ തലകുനിച്ചു നില്‍ക്കുകയാണ്.
ഇതിനിടയില്‍ ഒരു കസേര ഉന്തിത്തള്ളിയിട്ടതിന്റെ പേരില്‍ ഒരു മലയാളിയും തലകുനിക്കേണ്ടതില്ല. അങ്ങനെ ആര്‍ക്കെങ്കിലും തലകുനിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ അത് കുറ്റബോധം കൊണ്ടും വേറെ ചില നീചബോധങ്ങള്‍ കൊണ്ടുമാവാനേ സാധ്യതയുള്ളൂ. കപട സദാചാരം പോലെ തന്നെ അറപ്പുളവാക്കുന്ന ഒന്നാണ് കപട ജനാധിപത്യവും.
ജനാധിപത്യം ഇസ്തിരിയുടയാതെ സൂക്ഷിക്കേണ്ട എന്തോ വിശിഷ്ടമായ വേഷവിധാനം ആണെന്ന് കരുതുന്നവര്‍ക്കേ കഴിഞ്ഞ 13ാം തിയ്യതി നിയമസഭയില്‍ നടന്ന പ്രതിഷേധങ്ങളെ അപലപിക്കാനാവൂ. പ്രതിഷേധം എന്നാല്‍ ഉള്ളിലുള്ള വെറുപ്പം വിദ്വേഷവും പ്രകടിപ്പിക്കല്‍ തന്നെയാണ്. ജനകീയ അവകാശങ്ങള്‍ക്കുവേണ്ടി പോരാടല്‍ തന്നെയാണ്. അധികാരശക്തിയോടേറ്റുമുട്ടല്‍ തന്നെയാണ്.
വാച്ച് ആന്റ് വാര്‍ഡ് എന്ന ശുഭ്രവസ്ത്രധാരികളായാലും പോലീസായാലും അവരുടെ ആയുധശക്തിയെ ബലം പ്രയോഗിച്ച് കീഴടക്കാന്‍ തന്നെയാണ്. പ്രതിഷേധിക്കുന്നവര്‍ക്ക് മുമ്പില്‍ പ്രതിരോധം സൃഷ്ടിക്കുന്നവരെ നേരിടല്‍ തന്നെയാണ്. പ്രതിഷേധമെന്നാല്‍ അഖണ്ഡനാമജപമല്ല, സുവിശേഷ പ്രസംഗമല്ല, ഖുത്ത്ബയുമല്ല. “അഴിഞ്ഞാട്ടം” എന്ന് എതിരാളികളാല്‍ ഇകഴ്ത്തപ്പെടുന്ന ഇളകിമറിയല്‍ തന്നെയാണ്. അതിനിടയില്‍ സ്പീക്കറുടെ കസേര ആരെങ്കിലും എടുത്തെറിഞ്ഞെന്നുവരും സ്പീക്കര്‍ സിസ്റ്റം തകര്‍ത്തെന്നുവരും. സഭയുടെ ബെഞ്ചില്‍ കുത്തിയിരുന്നെന്നുവരും അതിനാരുടേയും തലതാഴ്‌ത്തേണ്ടി വരില്ല.
പിടിയെപ്പറ്റിയോ ഇടിയെപ്പറ്റിയോ വനിതാ സാമാജികരെ കടന്നു പിടിച്ചവരെപ്പറ്റിയോ ആരുമൊന്നും പറയുന്നില്ല ഏതോ കടിയെപ്പറ്റിയാണ് എല്ലാവരും വായിട്ടലയ്ക്കുന്നത് പിടിയ്ക്കുന്നതുവരെ കടിയ്ക്കുമെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം പറഞ്ഞത് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന ഗുജറാത്തിയാണ്. പേരും സ്ഥലവുമൊക്കെ കൃത്യമായി പറയേണ്ടിവരുന്നത് ഗാന്ധിയെന്ന പേര് അടിച്ചുമാറ്റി ഗാന്ധിയുടേതല്ലാത്ത ഒരു കുടുംബം വിലസുന്നതുകൊണ്ടാണ്.
എന്നാല്‍ കോഴവാങ്ങിയെന്ന് ജനങ്ങള്‍ക്കൊക്കെ ഉറപ്പായ ഒരു മന്ത്രി ബജറ്റവതരിപ്പിക്കാന്‍ വാശിപിടിക്കുന്നതിന്റെ പേരില്‍ കേരളീയരുടെ തലകുനിയേണ്ടിവരും. അയാള്‍ക്കോശാന പാടാന്‍ കോഴ വാങ്ങിയ മറ്റുചില മന്ത്രിമാര്‍ രംഗവേദിയിലെത്തുന്നതിന്റെ പേരില്‍ കേരളത്തിന്
ഒരു കസേര ഉന്തിത്തള്ളിയിട്ടതിന്റെ പേരില്‍ ഒരു മലയാളിയും തലകുനിക്കേണ്ടതില്ല. അങ്ങനെ ആര്‍ക്കെങ്കിലും തലകുനിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ അത് കുറ്റബോധം കൊണ്ടും വേറെ ചില നീചബോധങ്ങള്‍ കൊണ്ടുമാവാനേ സാധ്യതയുള്ളൂ.
തലകുനിക്കേണ്ടിവരും. അഴിമതികള്‍ അലങ്കാരമായും ആത്മഭൂഷണങ്ങളുമായി ധരിയ്ക്കുന്ന ഒരു മുഖ്യമന്ത്രിയുടെ പേരില്‍ കേരളത്തിന് തലകുനിയ്‌ക്കേണ്ടിവരും. വനിതാ സാമാജികരെ പരസ്യമായി കയ്യേറ്റം ചെയ്യാനും അവഹേളിക്കാനും മാത്രമായി സഭയിലെത്തിയ ചില നിയമസഭാ സമാജികരുടെ പേരില്‍ അവരെ നിയമസഭയിലേക്ക്് തിരഞ്ഞെടുത്തയച്ച വോട്ടര്‍മാര്‍ക്ക് ലോകത്തിന്റെ മുന്‍പില്‍ തലകുനിക്കേണ്ടിവരും.
പിടിയെപ്പറ്റിയോ ഇടിയെപ്പറ്റിയോ വനിതാ സാമാജികരെ കടന്നു പിടിച്ചവരെപ്പറ്റിയോ ആരുമൊന്നും പറയുന്നില്ല ഏതോ കടിയെപ്പറ്റിയാണ് എല്ലാവരും വായിട്ടലയ്ക്കുന്നത് പിടിയ്ക്കുന്നതുവരെ കടിയ്ക്കുമെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം പറഞ്ഞത് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന ഗുജറാത്തിയാണ്. പേരും സ്ഥലവുമൊക്കെ കൃത്യമായി പറയേണ്ടിവരുന്നത് ഗാന്ധിയെന്ന പേര് അടിച്ചുമാറ്റി ഗാന്ധിയുടേതല്ലാത്ത ഒരു കുടുംബം വിലസുന്നതുകൊണ്ടാണ്.
അധികാരത്തില്‍ നിന്നും ജനം അവരെ തൂത്തെറിഞ്ഞിട്ടും അവരെ വാഴ്ത്തിപ്പാടുന്ന പാണന്മാര്‍ കേരളത്തിലും ഇന്ത്യയിലും ഇപ്പോഴും ഉള്ളതുകൊണ്ടും അവരില്‍ ചിലരാണ് കേരളം ഭരിക്കുന്നതെന്നതുകൊണ്ടുമാണ്. ആ ഗാന്ധികക്ഷി ഇന്ത്യയെ തുണ്ടം തുണ്ടമായാണ് മുറിച്ചുവിറ്റത്. ഇപ്പോഴത്തെ മോദികക്ഷി ഇന്ത്യയുടെ മൊത്തക്കച്ചവടമാണ് ലക്ഷ്യമിടുന്നത്. ജനാധിപത്യത്തിന്റെ പരിപാവനതയെക്കുറിച്ച് വായിട്ടലയ്ക്കാന്‍ ഇവരാണ് യോഗ്യന്മാര്‍. കസേരകളാണ് അവരുടെ കണ്‍കണ്ട ദൈവങ്ങള്‍. ആ കസേരകള്‍ എടുത്തെറിയപ്പെടുമ്പോള്‍ അവരുടെ ഉള്ളും കലങ്ങും.
അടുത്തപേജില്‍ തുടരുന്നു
നാളെ പ്രതിപക്ഷക്കാര്‍ സഭയില്‍ ബിരിയാണി തിന്നാല്‍ ലഡുതീറ്റക്കാര്‍ക്ക് അതിനെ എതിര്‍ക്കാനാവുമോ? സ്പീക്കര്‍ അപ്പോഴും കണ്ണടയ്ക്കുമോ? പ്രതിഷേധത്തിന്റെ പേരില്‍ ചര്‍ച്ചയെ വേണ്ടെന്ന് വെയ്ക്കാം എന്നും ബജറ്റ് സമ്മേളനം പേരിനൊരു ഏര്‍പ്പാടാക്കാമെന്നുമുള്ള കീഴ്‌വഴക്കമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
കേരളാ അസംബ്ലിയുടെ ബജറ്റ് സെഷന്‍ കുറേ പുതിയ കീഴ്‌വഴക്കങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിലൊന്ന് സഭയില്‍ ലഡുവിതരണം ചെയ്യാമെന്നും തിന്നാമെന്നുള്ളതുമാണ്. സ്പീക്കര്‍ മരിച്ചതിന്റെ ദുഃഖാചരണം നടക്കുന്നതിനിടയില്‍ അസംബ്ലിയില്‍ മധുരം വിതരണം ചെയ്ത് ആഘോഷിക്കാമെന്നുള്ളതാണ്. സഭയില്‍ നടക്കുന്നതെല്ലാം കണ്ടുവെന്ന് അവകാശപ്പെടുന്ന സ്പീക്കര്‍ അത് കാണാതെ പോവുമെന്നതാണ്.
വായില്‍ ലഡുവുമായി നില്‍ക്കുന്ന മാണിയെ സ്പീക്കര്‍ എങ്ങിനെ കാണാതെ പോയി. ലഡുവിന് പിടിവലി നടത്തുന്ന മന്ത്രിമാരെ എങ്ങിനെ കാണാതെപോയി?
സ്പീക്കര്‍ 13ാം തിയ്യതി നടത്തിയ പത്രസമ്മേളനത്തില്‍ താന്‍ വീഡിയോദൃശ്യങ്ങള്‍ കണ്ടതിനുശേഷമാണ് പത്രസമ്മേളനം നടത്തുന്നതെന്ന് പറയുന്നുണ്ട്. വായില്‍ ലഡുവുമായി നില്‍ക്കുന്ന മാണിയെ സ്പീക്കര്‍ എങ്ങിനെ കാണാതെ പോയി. ലഡുവിന് പിടിവലി നടത്തുന്ന മന്ത്രിമാരെ എങ്ങിനെ കാണാതെപോയി?
നാളെ പ്രതിപക്ഷക്കാര്‍ സഭയില്‍ ബിരിയാണി തിന്നാല്‍ ലഡുതീറ്റക്കാര്‍ക്ക് അതിനെ എതിര്‍ക്കാനാവുമോ? സ്പീക്കര്‍ അപ്പോഴും കണ്ണടയ്ക്കുമോ? പ്രതിഷേധത്തിന്റെ പേരില്‍ ചര്‍ച്ചയെ വേണ്ടെന്ന് വെയ്ക്കാം എന്നും ബജറ്റ് സമ്മേളനം പേരിനൊരു ഏര്‍പ്പാടാക്കാമെന്നുമുള്ള കീഴ്‌വഴക്കമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ഏതായാലും ബജറ്റ് ചര്‍ച്ച ഇല്ലാതെയായത് ഏന്തായാലും നന്നായി. അരിയെവിടെ? തുണിയെവിടെ? പണിയെവിടെ? എന്നായിരിക്കും എല്ലാവര്‍ക്കും ചോദിക്കേണ്ടിവരിക. കേരളത്തിലെ ജനങ്ങള്‍ക്ക് ഏറ്റവും അത്യാവശ്യമായ നിത്യോപയോഗസാധനം “ഫ്യൂരിഡാന്‍” ആണെന്നൊരു കണ്ടുപിടുത്തവും ബജറ്റ് നടത്തുന്നുണ്ട്. അരിക്കും പഞ്ചസാരയ്ക്കും തുണിയ്ക്കും പെട്രോളിനുമൊക്കെ നികുതി ഏര്‍പ്പെടുത്തിയ ബജറ്റില്‍ കോഴപ്പണത്തിനും നികുതി ഏര്‍പ്പെടുത്തേണ്ടതായിരുന്നു.
നിയമസഭയിലെ കസേരതള്ളിയിട്ടതിന്റെ പേരില്‍ ഞാന്‍ എല്‍.ഡി.എഫിനെ പഴിക്കില്ല. എന്നാല്‍ എല്ലാകാലത്തും എല്ലാ സമരത്തിനും ഒരു വാതില്‍ അടയ്ക്കാതെ തുറന്നിടുന്നതിന്റെ പേരില്‍ അവര്‍ ചോദ്യം ചെയ്യപ്പെടാതിരിക്കില്ല. കഴിഞ്ഞ കൊല്ലം സെക്രട്ടറിയേറ്റ് ഉപരോധത്തിനെത്തിയവര്‍ ഒരു ഗെയിറ്റ് തുറന്നിട്ടു. ഇത്തവണ നിയമസഭാ ഉപരോധത്തില്‍ മാണിയ്ക്ക് കടന്നുവരാന്‍ ഒരു വാതിലും തുറന്നിട്ടു.
എന്നാലത് സംസ്ഥാനത്തിന് വലിയൊരു വരുമാനമാര്‍ഗവുമായിരുന്നു. നോട്ടെണ്ണുന്ന യന്ത്രത്തിനു നികുതി കുറയ്‌ക്കേണ്ടതുമായിരുന്നു. നികുതി കുറച്ചിരുന്നെങ്കില്‍ മന്ത്രിസഭയില്‍ ആ യന്ത്രം വാങ്ങാന്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായേനെ. ഏതായാലും ഇത്തരം ഒരു ബജറ്റ് ചര്‍ച്ച ചെയ്യാതെ പാസ്സാക്കുന്നത് തന്നെയാണ് നല്ലത്.
നിയമസഭയിലെ കസേരതള്ളിയിട്ടതിന്റെ പേരില്‍ ഞാന്‍ എല്‍.ഡി.എഫിനെ പഴിക്കില്ല. എന്നാല്‍ എല്ലാകാലത്തും എല്ലാ സമരത്തിനും ഒരു വാതില്‍ അടയ്ക്കാതെ തുറന്നിടുന്നതിന്റെ പേരില്‍ അവര്‍ ചോദ്യം ചെയ്യപ്പെടാതിരിക്കില്ല. കഴിഞ്ഞ കൊല്ലം സെക്രട്ടറിയേറ്റ് ഉപരോധത്തിനെത്തിയവര്‍ ഒരു ഗെയിറ്റ് തുറന്നിട്ടു. ഇത്തവണ നിയമസഭാ ഉപരോധത്തില്‍ മാണിയ്ക്ക് കടന്നുവരാന്‍ ഒരു വാതിലും തുറന്നിട്ടു.
മാണിയ്ക്ക് നിയമസഭയിലേക്ക് കടന്നുവരാന്‍ മാത്രമായിരിക്കില്ല ഈ വാതില്‍ തുറന്നിട്ടത്. എല്‍.ഡി.എഫിലേക്ക് പ്രവേശിക്കാന്‍ കൂടിയായിരിക്കണം. പിള്ളയേയും പിള്ളയുടെ പിള്ളയേയും സ്വീകരിക്കുന്നവര്‍ക്ക് മാണിയെന്ന പണം കായ്ക്കുന്ന മരത്തിനെ പുണരാതിരിയ്ക്കാനാവില്ല. ഇപ്പോഴുള്ള തിരക്കഥ ഏതു നിമിഷവും മാറ്റിയെഴുതാന്‍ എല്‍.ഡി.എഫ് തയ്യാറായിട്ടാണ് ഇരിക്കുന്നത്.
ഇതൊന്നും മനസ്സിലാവാതെ ആട്ടം കാണുന്നവര്‍ പാര്‍ട്ടിക്കൂറുള്ള പാര്‍ട്ടിക്കാര്‍ തന്നെയായിരിക്കും. കഥമാറ്റിയെഴുതാന്‍ തയ്യാറായി ഇന്ന് പുറത്തു നിലയുറപ്പിച്ചവരെപ്പറ്റി ഓര്‍ത്താണ് കേരളീയര്‍ തലകുനിയ്‌ക്കേണ്ടത് അല്ലാതെ തലകുത്തി വീണ ഒരു ഇരിപ്പിടത്തെ ചൊല്ലിയല്ലേ.