തീന്‍മേശയിലെ കഴുകന്‍ കണ്ണുകള്‍
Daily News
തീന്‍മേശയിലെ കഴുകന്‍ കണ്ണുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th March 2015, 4:21 pm

ഇന്നത്തെ ഇന്ത്യന്‍ പരിതസ്ഥിതികളില്‍ മഹാരാഷ്ട്രയിലെ കന്നുകാലി വധ നിരോധനം (ഗോവധ നിരോധനം എന്ന് പറഞ്ഞാല്‍ അര്‍ഥം പൂര്‍ണമാവില്ല.) മനുഷ്യാവകാശങ്ങള്‍ക്കുമേല്‍ ഭരണകൂടം നടത്തുന്ന കടന്നാക്രമണമെന്ന നിലയിലാണ് കാണേണ്ടത്. പലസംസ്ഥാനങ്ങളില്‍ പലകാലങ്ങളിലായി ഭരണകൂടം നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിയമനിര്‍മാണങ്ങളുടെ തുടര്‍ച്ചയാണിത്. ഭ്രാന്തവും അപരിഷ്‌കൃതവും മനുഷ്യാവകാശങ്ങളെ അവഹേളിക്കുന്നതുമായ സംഘപരിവാറിന്റെ അജണ്ടകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതിന്റെ തുടര്‍ച്ചയാണിത്.

note-pads

നമ്മള്‍ ഏതുതരം ഭക്ഷണം കഴിക്കണം എങ്ങനെ വസ്ത്രധാരണം നടത്തണമെന്നൊക്കെ തീരുമാനിക്കുന്നത് നമ്മള്‍ തന്നെയാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിലുള്ള കടന്നാക്രമണം ആവുമ്പോഴും നമ്മള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ സഹജീവികളെ അലോസരപ്പെടുത്തുന്നതാകുമ്പോഴും മൗലികാവകാശങ്ങളുടെ ലംഘനമാവുമ്പോഴും മാത്രമാണ് പൊതുസമൂഹത്തിനും ഭരണകൂടത്തിനും അതില്‍ ഇടപെടാന്‍ അവകാശമുള്ളൂ.

നമ്മള്‍ കഴിക്കുന്ന ഭക്ഷണവും നമ്മള്‍ ധരിക്കുന്ന വസ്ത്രവും നമ്മുടെ സഹജീവികളുടെ വ്യത്യസ്തവും വ്യതിരിക്തവുമായ മതബോധനങ്ങള്‍ക്കെതിരാവുമ്പോഴും ഒരു മതേതര ജനാധിപത്യരാജ്യത്തില്‍ ഒരു ഭരണകൂടത്തിനും അതിനെ നിരോധിക്കാന്‍ അവകാശമില്ല.

ഇത്തരം പലമകളെ സഹിഷ്ണുതയോടെ സമീപിക്കാനും സഹജീവികളുടെ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനും ഇഷ്ടപ്പെട്ട വേഷം അണിയാനുമുള്ള സ്വാതന്ത്ര്യത്തെയാണ് നമ്മള്‍ അംഗീകരിക്കേണ്ടതും ആ അവകാശങ്ങളെയാണ് ജനാധിപത്യത്തിന്റെ മാനവീയതയായി നമ്മള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതും. നിര്‍ഭാഗ്യവശാല്‍ പുരോഗമനപരമെന്നും പരിഷ്‌കൃതമെന്നും ഉദ്‌ഘോഷിക്കുന്ന രാജ്യങ്ങള്‍ പോലും ഈ പരിമിതമായ ജനാധിപത്യ അവകാശങ്ങള്‍ക്കെതിരെ നില്‍ക്കുന്നതാണ് അനുഭവം.

20 വര്‍ഷം മുമ്പ് 1995ല്‍ മഹാരാഷ്ട്ര അസംബ്ലി പാസാക്കിയ ഈ നിയമത്തിന് 20 വര്‍ഷത്തിനുശേഷം പ്രസിഡന്റ് അനുമതി നല്‍കുന്നതിന്റെ രാഷ്ട്രീയം പ്രസിഡന്റടക്കം ഹിന്ദുത്വ അജണ്ടയ്ക്ക് കീഴടങ്ങുന്നുവെന്നതാണ്. പലപ്രസിഡന്റുമാരും കഴിഞ്ഞ ഇരുപതുവര്‍ഷമായി ഒപ്പിടാതെ മാറ്റിവെച്ച ഒരു അപരിഷ്‌കൃത നിയമത്തെ പൊടിതട്ടിയെടുക്കുന്നതില്‍ ഇന്ത്യന്‍ യൂണിയന്‍ പ്രസിഡന്റ് കാണിച്ച ശുഷ്‌കാന്തി ഒരുപാട് സംശയങ്ങള്‍ക്കു ഇടയാക്കുന്നുണ്ട്.

Beef-2

ഇന്നത്തെ ഇന്ത്യന്‍ പരിതസ്ഥിതികളില്‍ മഹാരാഷ്ട്രയിലെ കന്നുകാലി വധ നിരോധനം (ഗോവധ നിരോധനം എന്ന് പറഞ്ഞാല്‍ അര്‍ഥം പൂര്‍ണമാവില്ല.) മനുഷ്യാവകാശങ്ങള്‍ക്കുമേല്‍ ഭരണകൂടം നടത്തുന്ന കടന്നാക്രമണമെന്ന നിലയിലാണ് കാണേണ്ടത്. പലസംസ്ഥാനങ്ങളില്‍ പലകാലങ്ങളിലായി ഭരണകൂടം നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിയമനിര്‍മാണങ്ങളുടെ തുടര്‍ച്ചയാണിത്. ഭ്രാന്തവും അപരിഷ്‌കൃതവും മനുഷ്യാവകാശങ്ങളെ അവഹേളിക്കുന്നതുമായ സംഘപരിവാറിന്റെ അജണ്ടകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതിന്റെ തുടര്‍ച്ചയാണിത്.

20 വര്‍ഷം മുമ്പ് 1995ല്‍ മഹാരാഷ്ട്ര അസംബ്ലി പാസാക്കിയ ഈ നിയമത്തിന് 20 വര്‍ഷത്തിനുശേഷം പ്രസിഡന്റ് അനുമതി നല്‍കുന്നതിന്റെ രാഷ്ട്രീയം പ്രസിഡന്റടക്കം ഹിന്ദുത്വ അജണ്ടയ്ക്ക് കീഴടങ്ങുന്നുവെന്നതാണ്. പലപ്രസിഡന്റുമാരും കഴിഞ്ഞ ഇരുപതുവര്‍ഷമായി ഒപ്പിടാതെ മാറ്റിവെച്ച ഒരു അപരിഷ്‌കൃത നിയമത്തെ പൊടിതട്ടിയെടുക്കുന്നതില്‍ ഇന്ത്യന്‍ യൂണിയന്‍ പ്രസിഡന്റ് കാണിച്ച ശുഷ്‌കാന്തി ഒരുപാട് സംശയങ്ങള്‍ക്കു ഇടയാക്കുന്നുണ്ട്.

കോണ്‍ഗ്രസ്സ്  കന്നുകാലി നിരോധന നിയമത്തിനു നല്‍കുന്ന പിന്തുണ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള മുന്‍നിര രാഷ്ട്രീയ പാര്‍ട്ടികള്‍ ഐക്യപ്പെടുന്നുവെന്ന ന്യായമായ സംശയം ഉണ്ടാക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ ഈ നിയമം നടപ്പാകുന്നതോടെ ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കേരളത്തിലും ഒഴികെ ഇന്ത്യയൊട്ടുക്കും കന്നുകാലി വധം നിരോധിക്കപ്പെടുകയാണ്.

ആ സംസ്ഥാനങ്ങളിലെ മതന്യൂനപക്ഷങ്ങളുടേയും ബീഫും പോത്തും എരുമയും ഭക്ഷിക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരായ ഹിന്ദുക്കളുടേയും ഭക്ഷണാവശ്യങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. ഈ നിരോധനം ഉണ്ടാക്കുന്ന മറ്റനവധി സാമൂഹിക സാമ്പത്തിക സംസ്‌കാരിക പ്രശ്‌നങ്ങള്‍ വേറെയുമുണ്ട്. പാവങ്ങള്‍ക്കു പ്രോട്ടീന്‍ നിഷേധിക്കപ്പെടുന്നു, കന്നുകാലി അറവുകൊണ്ടും മാംസക്കച്ചവടം കൊണ്ടും ജീവിക്കുന്ന ലക്ഷക്കണക്കിന് ആള്‍ക്കാരുടെ ജീവിതവൃത്തി നഷ്ടപ്പെടുന്നു.

അടുത്ത പേജില്‍ തുടരുന്നു

കന്നുകാലി വധം നിരോധിക്കപ്പെട്ടു കഴിഞ്ഞാല്‍ സ്വാഭാവിക മരണം സംഭവിക്കുന്ന കന്നുകാലികളുടെ മരണം പോലും നിയമത്തിന്റെ പരിശോധനയ്ക്ക് വിധേയമാവേണ്ടിവരുന്നു. ആളെക്കൊന്നതിനായിരിക്കില്ല ഇനി ജയിലുകള്‍ നിറയാന്‍ പോവുന്നത്. കന്നുകാലികള്‍ രോഗം വന്ന് മരിച്ചതിന്റെ പേരിലായിരിക്കും. എഫ്.ഐ.ആര്‍ ചാര്‍ജ് ചെയ്യുന്നത് കൊലക്കുറ്റത്തിന്റെ പേരിലായിരിക്കും.

beef-4ഏറ്റവും പ്രധാനപ്പെട്ട കയറ്റുമതി വസ്തുക്കളിലൊന്നായി മാംസക്കയറ്റുമതി ഇല്ലാതെയാവുന്നു, തോല്‍വ്യവസായം തകരുന്നു. മനുഷ്യര്‍ക്കു മറ്റൊരു തരത്തിലും പരിപാലിക്കാന്‍ കഴിയാതെവരുന്ന വാര്‍ധക്യം ബാധിച്ച കന്നുകാലികളെ പോറ്റേണ്ടുന്ന അധികഭാരം രാജ്യത്തിലെ കോടിക്കണക്കിനു സാധാരണക്കാരുടേയും കര്‍ഷകരുടേയും ചുമലിലാവുന്നു. കൃഷിനാശം കൊണ്ട് ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഇനി വയസ്സായി പുഴുത്തുകൊണ്ടിരിക്കുന്ന കന്നുകാലികളുടെ സംരക്ഷണത്തിന്റെ പേരിലായിരിക്കും ആത്മഹത്യ ചെയ്യേണ്ടിവരുന്നത്.

കന്നുകാലി വധം നിരോധിക്കപ്പെട്ടു കഴിഞ്ഞാല്‍ സ്വാഭാവിക മരണം സംഭവിക്കുന്ന കന്നുകാലികളുടെ മരണം പോലും നിയമത്തിന്റെ പരിശോധനയ്ക്ക് വിധേയമാവേണ്ടിവരുന്നു. ആളെക്കൊന്നതിനായിരിക്കില്ല ഇനി ജയിലുകള്‍ നിറയാന്‍ പോവുന്നത്. കന്നുകാലികള്‍ രോഗം വന്ന് മരിച്ചതിന്റെ പേരിലായിരിക്കും. എഫ്.ഐ.ആര്‍ ചാര്‍ജ് ചെയ്യുന്നത് കൊലക്കുറ്റത്തിന്റെ പേരിലായിരിക്കും.

ഒരു അസംബന്ധനാടകത്തിന്റെ തിരക്കഥയല്ലിത്. ന്യായമായും സംഭവിക്കാന്‍ പോവുന്ന കാര്യമാണ്. കന്നുകാലിവധം നിരോധിച്ചുകഴിഞ്ഞാല്‍ കന്നുകാലികളുടെ മരണം സ്വാഭാവികമായിരുന്നെന്ന് ഓരോ തവണയും തെളിയിക്കപ്പെടേണ്ടിവരും. ഇതിന്റെ പേരില്‍ പ്രതികളാവുന്നതില്‍ ഭൂരിപക്ഷവും ന്യൂനപക്ഷങ്ങളും അധസ്ഥിതരുമായിരിക്കും. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമായിരിക്കും.

ഇന്ന് നിങ്ങളുടെ തീന്‍ മേശയിലാണ് ഭരണകൂടത്തിന്റെ കഴുകന്‍ ദൃഷ്ടികള്‍ പതിഞ്ഞിരിക്കുന്നത്. നാളെ ആ കണ്ണുകള്‍ നിങ്ങളുടെ കിടപ്പറകളില്‍ നിങ്ങളെ നിരീക്ഷിച്ചു നിലയുറപ്പിക്കും. വാത്സ്യായനന്റെ കാമസൂത്രത്തിലെ ചിലമുറകള്‍ ശരിയും ചിലത് തെറ്റുമാണെന്നവര്‍ പറയും. പണ്ട് ഇംഗ്ലണ്ടില്‍ ഭാര്യാഭര്‍തൃസംഗമത്തിനു രാജാവിന്റെ അനുവാദം വേണ്ടിയിരുന്നു. FUCK എന്ന ഇംഗ്ലീഷ് വാക്ക് ഉണ്ടാവുന്നത് അങ്ങിനെയാണ്. (FORNICATION UNDER THE CONSENT OF THE KING).

beef-3

മൃഗപ്രോട്ടീനു പകരം സസ്യപ്രോട്ടീനുകള്‍ കഴിച്ച് പ്രോട്ടീന്റെ കുറവും പരിപാടിക്കാണെന്ന് സര്‍ക്കാര്‍ പറയുന്നത് അസംബന്ധമാണ്. കൊല്ലം തോറും കൃഷിഭൂമി പൊട്ടിപ്പോയ ബലൂണ്‍ പോലും അതിവേഗം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. എവിടെയാണ് സസ്യപ്രോട്ടീന്‍ ഉല്പാദിപ്പിക്കാന്‍ കൃഷിഭൂമി കിട്ടുക? ചുരുക്കത്തില്‍ ദരിദ്രരായ സാധാരണക്കാരും ഉന്മൂലം ചെയ്യാനുള്ള ഒരു വലിയ പദ്ധതിയുടെ ഭാഗമാണിത് ഇതൊരു രാഷ്ട്രീയ പ്രശ്‌നമാക്കരുതെന്നാണ് ബി.ജെ.പിയും കോണ്‍ഗ്രസും പറയുന്നത്. ഇതൊരു രാഷ്ട്രീയപ്രശ്‌നമല്ലെങ്കിലും മറ്റെന്താണ് രാഷ്ട്രീയപ്രശ്‌നം.

ഇന്ന് നിങ്ങളുടെ തീന്‍ മേശയിലാണ് ഭരണകൂടത്തിന്റെ കഴുകന്‍ ദൃഷ്ടികള്‍ പതിഞ്ഞിരിക്കുന്നത്. നാളെ ആ കണ്ണുകള്‍ നിങ്ങളുടെ കിടപ്പറകളില്‍ നിങ്ങളെ നിരീക്ഷിച്ചു നിലയുറപ്പിക്കും. വാത്സ്യായനന്റെ കാമസൂത്രത്തിലെ ചിലമുറകള്‍ ശരിയും ചിലത് തെറ്റുമാണെന്നവര്‍ പറയും. പണ്ട് ഇംഗ്ലണ്ടില്‍ ഭാര്യാഭര്‍തൃസംഗമത്തിനു രാജാവിന്റെ അനുവാദം വേണ്ടിയിരുന്നു. FUCK എന്ന ഇംഗ്ലീഷ് വാക്ക് ഉണ്ടാവുന്നത് അങ്ങിനെയാണ്. (FORNICATION UNDER THE CONSENT OF THE KING).

നാളെ ഇന്ത്യയിലും ഭാര്യഭര്‍തൃസംഗമത്തിനു സ്റ്റാമ്പ് പേപ്പറില്‍ അപേക്ഷിക്കേണ്ടിവരും. നാലു കുട്ടികള്‍ വേണം പത്ത് കുട്ടികള്‍ വേണം എന്നൊക്കെ പറഞ്ഞ് “പ്രാചിമാരും” “സാക്ഷി മഹാരാജന്മാരും” ഇപ്പോള്‍ തന്നെ നമ്മുടെ കിടക്കകളില്‍ കയറിപ്പറ്റിക്കഴിഞ്ഞിരിക്കുന്നു. നാളെ കഴുകന്മാരും പറന്നുവരും കന്നുകാലികളും മനുഷ്യരും ചാവുന്നതും കാത്ത്.