ഒരു ലക്ഷത്തില്‍ നിന്ന് 41 ലക്ഷത്തിലേക്ക്; അഞ്ച് വര്‍ഷം കൊണ്ട് തൃണമൂല്‍ എം.എല്‍.എയുടെ ആസ്തി വര്‍ധിച്ചത് 1985.68 ശതമാനം
കൊല്‍ക്കത്ത: അഞ്ച് വര്‍ഷം കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ ആസ്തിയിലുണ്ടായത് 1985.68 ശതമാനത്തിന്റെ വര്‍ധനവ്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
റാണിബന്ധ് മണ്ഡലത്തിലെ ജ്യോത്സനാ മണ്ഡിയുടെ സ്വത്തുവിവര കണക്കാണ് എ.ഡി.ആര്‍ പുറത്തുവിട്ടത്. 2016 ല്‍ 1,96,633 രൂപയായിരുന്നു മണ്ഡി തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നത്.
2021 ല്‍ അത് 41,01,144 ആയി വര്‍ധിച്ചു. അഞ്ച് വര്‍ഷം കൊണ്ട് 39,04,511 ലക്ഷം രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
മാര്‍ച്ച് 27 ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലെ 30 സ്ഥാനാര്‍ത്ഥികളുടെ ആസ്തി വിവരമാണ് എ.ഡി.ആര്‍ പരിശോധിച്ചത്.
294 അംഗ നിയമസഭയിലേക്ക് എട്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം , വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാന ല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
VIDEO
Content Highlight: From Rs 1.9 lakh to Rs 41 lakh, TMC MLA’s assets grew by 1985% in five years