|

വിവാഹം കഴിപ്പിച്ചുതരാന്‍ പറഞ്ഞിട്ട് നിങ്ങളത് കേട്ടില്ല, സ്വര്‍ഗത്തില്‍ പോയി 72 കന്യകമാരെ വിവാഹം കഴിക്കും: 15കാരനായ ഐസിസ് ചാവേര്‍ 

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൊസൂള്‍: പതിനഞ്ചുകാരനായ ഐസിസ് ചാവേര്‍ കുടുംബത്തിനച്ച കത്ത് പുറത്ത്. വിവാഹം കഴിപ്പിച്ചുതരാന്‍ ആവശ്യപ്പെട്ടിട്ടും നിങ്ങളത് കേട്ടില്ലെന്നും അതിനാല്‍ താന്‍ സ്വര്‍ഗത്തില്‍ പോയി 72 കന്യകമാരെ വിവാഹം കഴിക്കുമെന്നുമാണ് കുട്ടി കത്തില്‍ പറയുന്നു.

പ്രിയ കുടുംബമേ എന്നോടു ക്ഷമിക്കൂ. നിങ്ങള്‍ വേദനിക്കരുത്. വിവാഹം കഴിപ്പിച്ചുതരാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെട്ടിട്ടും നിങ്ങള്‍ അത് ചെവിക്കൊണ്ടില്ല. അതുകൊണ്ട് അള്ളാഹുവിന്റെ കൃപയാല്‍ ഞാന്‍ സ്വര്‍ഗത്തില്‍ പോയി 72കന്യകമാരെ വിവാഹം കഴിക്കും.” എന്നാണ് കുട്ടി പറയുന്നത്.


Must Read: “20കാരി അനുഭവിക്കേണ്ടതിലപ്പുറം ഞാന്‍ അനുഭവിച്ചു; കാമ്പെയ്‌നില്‍ നിന്ന് പിന്‍മാറുന്നു”: ഗുര്‍മേഹര്‍ കൗര്‍


ഐസിസ് ചാവേറായ അലാ അബ്ദ് അല്‍ അക്കീദാണ് ബന്ധുക്കള്‍ക്ക് കത്തയച്ചത്. കഴിഞ്ഞവര്‍ഷം ഇറാഖ് സൈന്യത്തെ ലക്ഷ്യമിട്ട് ചാവേറായി പോകുന്നതിന് തൊട്ടുമുമ്പ് അക്കീദിയെഴുതിയ കത്താണിതെന്നാണ് കരുതുന്നത്.

ഐസിസിന്റെ ഫോമിലാണ് കത്തെഴുതിയിരിക്കുന്നത്. പടിഞ്ഞാറന്‍ മൊസൂളിലെ വീടിന്റെ വിലാസമാണ് കത്തിലുള്ളത്.

മൊസൂളിലെ ഐഎസ് പരിശീലന ക്യാമ്പില്‍ ഇറാഖ് സൈന്യം നടത്തിയ ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കത്ത് കണ്ടെത്തിയത്.

അക്കീദിന്റെ കൂടാതെ മറ്റ് ഐഎസ് ചാവേറുകളുടേയും കത്ത് സൈന്യത്തിന് ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്നും ലഭിച്ച മറ്റൊരു രേഖയില്‍ ഐഎസ് സംഘടനയില്‍ പുതിയതായി ചേര്‍ന്ന 50 ഓളം പേരുടെ പേരുവിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഇതില്‍ മിക്കയാളുകളും 20ഓടടുത്ത് പ്രായമുള്ളവരാണ്.

Video Stories