ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി പ്രസിഡന്റുമായ മെഹബൂബ മുഫ്തിയുടെ പേര് മാറ്റണമെന്ന് മുഫ്തിയുടെ ഇളയ മകള്‍ ഇര്‍തിക ജാവേദ്. തന്റെ പാസ്‌പോര്‍ട്ടില്‍ നല്‍കിയിരിക്കുന്ന പേര് മെഹബൂബ സയ്യിദ് എന്ന് മാറ്റാന്‍ ഇവര്‍ നടപടി തുടങ്ങി. പേര് മാറ്റം സംബന്ധിച്ച് പ്രാദേശിക പത്രത്തില്‍ അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പാസ്പോര്‍ട്ടില്‍ തന്റെ അമ്മയുടെ പേര് മെഹബൂബ മുഫ്തിയില്‍ നിന്ന് മെഹബൂബ സയ്യിദിലേക്ക് മാറ്റാന്‍ ആഗ്രഹിക്കുന്നതായാണ് അറിയിപ്പില്‍.
പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍, ഏഴ് ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട അധികാരികളുമായി ബന്ധപ്പെടാമെന്നും അറിയിപ്പില്‍ പറയുന്നു.
കശ്മിരില്‍ പൊതു സുരക്ഷാ നിയമം ചുമത്തി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന മെഹബൂബ മുഫ്തിയുടെ തടങ്കല്‍ മൂന്നു മാസം കൂടി നീട്ടിയിരുന്നു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ 2019 ആഗസ്റ്റ് 5 മുതല്‍ മെഹബൂബ മുഫ്തി തടവിലാണ്.
ജമ്മുകശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള എന്നിവരെ തടങ്കലിലാക്കിയത്.
മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെയും മകന്‍ ഒമര്‍ അബ്ദുള്ളയുടെയും തടങ്കല്‍ കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക