| Monday, 8th February 2021, 3:39 pm

കര്‍ഷക സമരത്തിന് കര്‍ണാടകയില്‍ നിന്ന് പിന്തുണ; ഗാസിപൂരിലെത്തി കര്‍ഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ഷക പ്രതിഷേധത്തിന് പിന്തുണയേറുന്നു. കര്‍ണാടകയില്‍ നിന്നും ഗാസിപൂരിലേക്ക് 50 കര്‍ഷകര്‍ എത്തുകയും ഭാരതീയ കിസാന്‍ യൂണിനൊപ്പം പ്രതിഷേധത്തില്‍ ചേരുകയും ചെയ്തു.

തങ്ങള്‍ കര്‍ഷകര്‍ക്കൊപ്പം ഇരുന്ന് പ്രതിഷേധിക്കാന്‍ ഒരുക്കമാണെന്ന് കര്‍ണാടക രാജ്യ റൈത സംഘം (കെ.ആര്‍.ആര്‍.എസ്) പറഞ്ഞു.

”ഞങ്ങള്‍ ഈ മാസം ബെംഗളൂരുവിലും മൈസൂരുവിലും പ്രതിഷേധം സംഘടിപ്പിക്കുകയും യുപിയിലെ മഹാപഞ്ചായത്തില്‍ പങ്കെടുക്കുകയും ചെയ്തു. ഇവിടുത്തെ കര്‍ഷകര്‍ക്കൊപ്പം ഇരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്… നാമെല്ലാവരും ഇതില്‍ ഒന്നാണ്.” കെ.ആര്‍.ആര്‍.എസ് അംഗമായ ശരത് പറഞ്ഞു.

കര്‍ഷക സമരം രാജ്യത്തെമ്പാടും വ്യാപിപ്പിക്കുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത് പറഞ്ഞതിന് പിന്നാലെയാണ് കര്‍ണാടകയില്‍ നിന്ന് കര്‍ഷകര്‍ ഗാസിപൂരില്‍ എത്തിയത്.

കര്‍ഷക സമരം വിജയത്തില്‍ എത്തിക്കുമെന്ന് രാകേഷ് ടികായത് നേരത്തെ പറഞ്ഞിരുന്നു. കാര്‍ഷിക സമരം ഒരു ബഹുജന മുന്നേറ്റമാണെന്നും
കാര്‍ഷിക നിയമം റദ്ദുചെയ്യുന്നതുവരെ വീട്ടിലേക്ക് മടങ്ങിപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ അവബോധം ഉണ്ടാക്കാന്‍ രാജ്യത്തിന്റെ എല്ലാ കോണിലും തങ്ങള്‍ എത്തുമെന്നും ടികായത് വ്യക്തമാക്കി.

പ്രതിഷേധം അട്ടിമറിക്കാനായി കര്‍ഷകര്‍ക്കിടയില്‍ വിഭാഗിയത ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്നും എന്നാല്‍ തങ്ങള്‍ക്കിടയില്‍ അത്തരത്തിലൊരു വിഭാഗീയത ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: From Karnataka to Ghazipur, fresh boost for protest

We use cookies to give you the best possible experience. Learn more