ലോകത്തെ മികച്ച ഫ്രാഞ്ചൈസി ലീഗാണ് ഐ.പി.എല്‍. ക്രിക്കറ്റ് ലോകം ഇനി കാത്തിരിക്കുന്നത് 2025 ഐ.പി.എല്ലിലെ മെഗാ താര ലേലത്തിനാണ് എന്നാല്‍ അതിന് മുമ്പ് ബി.സി.സി.ഐ പ്രസിഡണ്ട് ജയ് ഷാ വമ്പന്‍ വെളിപ്പെടുത്തലാണ് നടത്തിയത്.
ഐ.പി.എല്‍ 2025 മുതല്‍ ഓരോ കളിക്കാരനും ഒരു മത്സരത്തിന് 7.5 ലക്ഷം രൂപ മാച്ച് ഫീ ലഭിക്കുമെന്ന് ജയ് ഷാ പറഞ്ഞത്. തന്റെ എക്‌സ് അക്കൗണ്ടില്‍ സംസാരിക്കുകയായിരുന്നു ജയ് ഷാ.
‘ഐ.പി.എല്ലിന്റെ സ്ഥിരതയും ചാമ്പ്യന്‍മാരുടെ മികച്ച പ്രകടനവും ആഘോഷിക്കുന്നതിനുള്ള ചരിത്രപരമായ നീക്കമാണിത്, ഞങ്ങളുടെ ക്രിക്കറ്റ് താരങ്ങള്‍ക്കായി ഒരു മത്സരത്തിന് 7.5 ലക്ഷം രൂപ മാച്ച് ഫീ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.
ഇതോടെ ഒരു ഐ.പി.എല്‍ സീസണില്‍ എല്ലാ ലീഗ് മത്സരങ്ങളും കളിക്കുന്ന ഒരു ക്രിക്കറ്റ് കളിക്കാരന് 1.05 കോടി രൂപ ലഭിക്കും. ഓരോ ഫ്രാഞ്ചൈസിയും മാച്ച് ഫീസായി 12.60 കോടി രൂപ വീതം താരങ്ങള്‍ക്ക് നല്‍കും,’ ജയ് ഷാ എക്‌സില്‍ പോസ്റ്റ് ചെയ്തു.
ഇതിന് പുറമെ വരാനിരിക്കുന്ന ഐ.പി.എല്‍ മെഗാ ലേലത്തിനോട് അനുബന്ധിച്ച് അഞ്ച് കളിക്കാരെ വീതം നിലനിര്‍ത്താന്‍ ഫ്രാഞ്ചൈസികളെ അനുവദിക്കുമെന്ന് ഐ.പി.എല്‍ ഗവേണിങ് കൗണ്‍സില്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
അഞ്ച് താരങ്ങളെ നിലനിര്‍ത്താന്‍ ടീമുകള്‍ തീരുമാനിക്കുകയാണെങ്കില്‍ ഐ.പി.എല്‍ 2025 ന് മുമ്പുള്ള മെഗാ ലേലത്തിനായി അവരുടെ മൊത്തത്തിലുള്ള പേഴ്സില്‍ നിന്ന് 75 കോടി രൂപ നല്‍കേണ്ടിവരും.
Content Highlight: From IPL 2025, each player will get a match fee of Rs 7.5 lakh per match says Jay Shah