ക്രിക്കറ്റ് കളിക്കാന്‍ ആരോടും പറയാതെ വീട്ടില്‍ നിന്നും മുങ്ങി; ഒരുവര്‍ഷത്തിനുള്ളില്‍ ഹോട്ടല്‍ ജോലിക്കാരനില്‍ നിന്നും മുംബൈ ടീമിലേക്ക് യോര്‍ക്കര്‍ പോലെ പാഞ്ഞു കയറിയ കുല്‍വന്തിന്റെ കഥ
Daily News
ക്രിക്കറ്റ് കളിക്കാന്‍ ആരോടും പറയാതെ വീട്ടില്‍ നിന്നും മുങ്ങി; ഒരുവര്‍ഷത്തിനുള്ളില്‍ ഹോട്ടല്‍ ജോലിക്കാരനില്‍ നിന്നും മുംബൈ ടീമിലേക്ക് യോര്‍ക്കര്‍ പോലെ പാഞ്ഞു കയറിയ കുല്‍വന്തിന്റെ കഥ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th May 2017, 6:17 pm

മുംബൈ: ഐ.പി.എല്‍ വെറും ക്രിക്കറ്റ് പൂരം മാത്രമല്ലിന്ന്. പലരുടേയും സ്വപ്‌നങ്ങളും പ്രതീക്ഷകളും കൂടിയാണ്. ഒരു മത്സരമോ എന്തിന് ഒരു പന്തോ മതി ജീവിതം എന്നന്നേക്കുമായി മാറി മറിയാന്‍. പട്ടിണിയില്‍ നിന്നും സമ്പന്നതയിലേക്ക് ഞൊടിയിടയിലെത്തും. ഹാര്‍ദ്ദിക് പാണ്ഡ്യയുടേയും സഹോദരന്റേയും കഥ തന്നെ ഉദാഹരണം. അത്തരത്തിലൊരു കഥ പറയാന്‍ മുംബൈയുടെ ത്‌ന്നെ താരമായ കുല്‍വന്തിനും പറയാനുണ്ട്. കുല്‍വന്തിന്റെ ആദ്യ ഐപിഎല്‍ സീസണ്‍ ആണിത്. 10 ലക്ഷത്തിനാണ് മുംബൈ ഇന്ത്യന്‍സ് കുല്‍വന്തിനെ സ്വന്തമാക്കിയത്.

ക്രിക്കറ്റിലേക്ക് വരുന്നതിനു ഒരു വര്‍ഷം മുന്‍പ് ഗോവയിലെ റസ്റ്ററന്റില്‍ വെയ്റ്ററായി ജോലി ചെയ്യുകയായിരുന്നു കുല്‍വന്ത്. പഠിക്കാന്‍ അത്ര മിടുക്കനല്ലായിരുന്നതിനാല്‍ പഠിത്തം നിറുത്തി നല്ലൊരു ജോലിക്കായി ശ്രമിച്ചുവെങ്കിലും കിട്ടിയില്ല. വീട്ടില്‍ കഷ്ടപ്പാടായതിനാല്‍ എത്രയും പെട്ടെന്ന് ഒരു ജോലിക്ക് ചേര്‍ന്ന് കുടുംബത്തെ നോക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം.


Also Read: ‘വിനീത് ഇന്ത്യയുടെ മികച്ച താരങ്ങളിലൊരാള്‍; ഏജീസ് നടപടി അംഗീകരിക്കാന്‍ സാധിക്കില്ല’; സി.കെ വിനീതിന് പിന്തുണയുമായി കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ 


എന്നാല്‍, വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ. കുല്‍വന്തിലെ ക്രിക്കറ്റ് കളിക്കാരനെ സുഹൃത്ത് തിരിച്ചറിഞ്ഞു. ക്രിക്കറ്റ് പ്രൊഫഷനായി തിരഞ്ഞെടുക്കണമെന്ന് അവനായിരുന്നു ഉപദേശിച്ചത്. അങ്ങനെ ദല്‍ഹിയിലേക്ക് വണ്ടി കയറി. എന്നാല്‍ ഇക്കാര്യം കുല്‍വന്ത് മാതാപിതാക്കളോട് പറഞ്ഞില്ല. സുഹൃത്തിന്റെ ട്രാന്‍സ്‌പോര്‍ട്ട് ബിസിനസില്‍ പങ്കാളിയാകുന്നതിനായി അഹമ്മദാബാദിലേക്ക് പോകുന്നു എന്നവരോട് കള്ളം പറഞ്ഞു.

ദല്‍ഹിയിലെത്തിയ കുല്‍വന്ത് എല്‍.ബി ശാസ്ത്രി ക്ലബില്‍ ചേര്‍ന്നു. ഗൗതം ഗംഭീര്‍, നിതീഷ് റാണ, ഉന്‍മുക്ത് ചന്ദ് തുടങ്ങിയ താരങ്ങളെ ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ചത് ഈ ക്ലബായിരുന്നു. അവിടെ വച്ചാണ് കോച്ച് സഞ്ജയ് ഭരദ്വാജിനെ കുല്‍വന്ത് പരിചയപ്പെടുന്നത്. ആ സമയത്ത് നല്ലൊരു ഷൂസ് പോലും കുല്‍വന്തിന് ഇല്ലായിരുന്നു എന്നതായിരുന്നു വാസ്തവം.


Don”t Miss: ‘അധ്യാപകനൊക്കെ പണ്ട്, ഇപ്പോ നീ പ്രായപൂര്‍ത്തിയായ വെറും പെണ്ണ്’ രാത്രി അശ്ലീല ചാറ്റിനുവന്ന സംസകൃത സര്‍വ്വകലാശാലയിലെ അധ്യാപകനെ തുറന്നുകാട്ടി വിദ്യാര്‍ഥിനി


ഒരിക്കല്‍ കുല്‍വന്തിന്റെ ഷൂ കണ്ട കോച്ച് ഇതിനെക്കുറിച്ച് ചോദിച്ചു. കുല്‍വന്ത് തന്റെ കഥ കോച്ചിനോട് പറഞ്ഞു. കോച്ച് സഞ്ജയ് കുല്‍വന്തിനെ അവിടുത്തെ ഹോസ്റ്റലില്‍ താമസിക്കാന്‍ അവസരം ഒരുക്കി. അദ്ദേഹത്തിന്റെ കീഴില്‍ പരിശീലനവും തുടങ്ങി. ഇടംകൈയ്യന്‍ പേസറായി കുല്‍വന്തിനെ വളര്‍ത്തിയെടുത്തത് കോച്ച് സഞ്ജയ് ആണ്.

“ഇന്ന് ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന് കടപ്പെട്ടിരിക്കുന്നത് കോച്ച് സഞ്ജയ് ഭരദ്വാജിനോട്. അദ്ദേഹം സ്വന്തം മകനെപ്പോലെയാണ് എന്നെ കണ്ടത്. എനിക്ക് മികച്ച പരിശീലനം നല്‍കി. ഇന്ന് എന്റെ ഗ്രാമവും ഗ്രാമവാസികളും എന്നില്‍ അഭിമാനം കൊള്ളുന്നു”- കുല്‍വന്തിന്റെ വാക്കുകളില്‍ പറഞ്ഞറിയിക്കാനാകത്ത നന്ദിയും ആദര