ചിന്ദ്വാര: കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രശംസിച്ച് ശത്രുഘന്‍ സിന്‍ഹ. ബി.ജെ.പി അംഗമായിരുന്ന സിന്‍ഹ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതില്‍ മഹാത്മ ഗാന്ധിക്കും സര്‍ദാര്‍ വല്ലഭായ് പട്ടേലിനും ജവഹര്‍ലാല്‍ നെഹ്‌റുവിനും മുഹമ്മദ് അലിജിന്നക്കും വലിയ പങ്കുണ്ടെന്നായിരുന്നു ശത്രുഘന്‍ സിന്‍ഹയുടെ പ്രസ്താവന.
‘മഹാത്മഗാന്ധി മുതല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വരെയും മുഹമ്മദ്അലി ജിന്ന മുതല്‍ ജവഹര്‍ലാല്‍ നെഹ്‌റുവരെയും കോണ്‍ഗ്രസ് കുടുംബത്തിന് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിലും തുടര്‍ന്ന് രാജ്യത്തിന്റെ വികസനത്തിലും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇക്കാരണം കൊണ്ടാണ് ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ‘ശത്രുഘന്‍ സിന്‍ഹ പറഞ്ഞു.
മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥിന്റെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി നതാന്‍ ഷാ ക്കെതിരെയാണ് നകുല്‍നാഥ് മത്സരിക്കുന്നത്. ഇതേ റാലിയില്‍ കമല്‍നാഥും നകുല്‍നാഥും പങ്കെടുത്തിരുന്നു.
കോണ്‍ഗ്രസ് സര്‍ക്കാര്‍ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ചത്തിസ്ഗഢിലെയും കര്‍ഷകരുടെ വായ്പ എഴുതി തള്ളിയെന്നും ഇപ്പോള്‍ ജനങ്ങള്‍ ന്യായ് പദ്ധതിയെകുറിച്ച് അറിയാനുള്ള ആകാംഷയിലാണെന്നും ഇതേ വേദിയില്‍ ശത്രുഘന്‍ സിന്‍ഹ പറഞ്ഞു.