ന്യൂദല്‍ഹി: ഇസ്രഈല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് വഴി ഫോണ്‍ ചോര്‍ത്തപ്പെട്ടവരില്‍ ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ള ആക്ടിവിസ്റ്റുകളും. ദ വയറാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അംബേദ്കറൈറ്റ് ആക്ടിവിസ്റ്റ് ആയ അശോക് ഭര്‍ത്തി, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥികളും ആക്ടിവിസ്റ്റുകളുമായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, ബന്‍ജ്യോത്സ്‌ന ലാഹിരി, മനുഷ്യാവകാശ പ്രവര്‍ത്തകരായ ബേല ഭാട്ടിയ, ശിവ ഗോപാല്‍ മിശ്ര, റെയില്‍വേ യൂണിയന്‍ നേതാവ് ശിവ് ഗോപാല്‍ മിശ്ര, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അന്‍ജാനി കുമാര്‍, ആന്റി കോള്‍ മൈനിംഗ് ആക്ടിവിസ്റ്റ് അലോക് ശുക്ല, ദല്‍ഹി സര്‍വ്വകലാശാല പ്രൊഫസര്‍ സരോജ് ഗിരി, ആക്ടിവിസ്റ്റ് ശുബ്രാന്‍ശു ചൗധരി ബീഹാറിലെ ആക്ടിവിസ്റ്റായ ഇപ്‌സ ശതക്ഷി എന്നിവരുടെ ഫോണും ചോര്‍ത്തിയിട്ടുണ്ടെന്ന് ദ വയര്‍ റിപ്പോര്‍ട്ട്‌ചെയ്യുന്നു.
ഫോണ്‍ ഹാക്ക് ചെയ്താണോ അതോ മറ്റേതെങ്കിലും രീതിയിലാണോ വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് ഡിജിറ്റല്‍ ഫോറന്‍സിക് വിദഗ്ധ റിപ്പോര്‍ട്ടുകള്‍ വന്നതിന് ശേഷമേ പറയാന്‍ സാധിക്കൂ.
2019ല്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ്. നേതാക്കളുടെ ഫോണ്‍ രേഖകളും ചോര്‍ത്തിയതായി വെളിപ്പെടുത്തലുണ്ടായിരുന്നു. അന്നത്തെ കര്‍ണാടക ഉപമുഖ്യമന്ത്രിയായിരുന്ന പരമേശ്വരയുടെ ഫോണ്‍ ആണ് ചോര്‍ത്തിയത്.