ന്യൂദല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതേവിട്ട സി.ബി.ഐ സ്‌പെഷ്യല്‍ കോടതിയുടെ പ്രധാന നിരീക്ഷണം കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്കെതിരെ തെളിവുകള്‍ ഇല്ലെന്നായിരുന്നു.
കേസില്‍ ഫോട്ടോകള്‍ തെളിവായി അംഗീകരിക്കാനാവില്ലെന്നും സി.ബി.എ തെളിവായി നല്‍കിയ ദൃശ്യങ്ങള്‍ തള്ളിക്കൊണ്ട് കോടതി പറഞ്ഞിരുന്നു. ഇതാദ്യമായല്ല കോടതിയില്‍ ഉറപ്പുള്ള തെളിവുകള്‍ നല്‍കാനാവാതെ കേസുകളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി പരാജയപ്പെടുന്നത്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം സി.ബി.ഐ അന്വേഷിച്ച കേസുകളില്‍ ശിക്ഷ ലഭിക്കുന്ന കേസുകളുടെ എണ്ണം 2010 ല്‍ 71 ശതമാനമായാണ് കുറഞ്ഞത്. 2009 ല്‍ അത് 68 ശതമാനമായിരുന്നു. പല പ്രമുഖ കേസുകളിലും പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ സി.ബി.ഐ ദയനീയമായി പരാജയപ്പെട്ടിട്ടുണ്ട്.
2ജി അഴിമതി, കര്‍ണാടകയിലെ അനധികൃത ഖനന കുംഭകോണം, ആരുഷി തല്‍വാര്‍ കൊലപാതകം തുടങ്ങി നിരവധി ഉന്നത കേസുകളില്‍ പ്രികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ല.
‘മിക്ക കേസുകളിലും, കുറ്റകൃത്യത്തെക്കുറിച്ച് സി.ബി.ഐ ശരിയായ കണ്ടെത്തലുകള്‍ നടത്തുന്നുണ്ടെങ്കിലും കോടതിയില്‍ അത് തെളിയിക്കാന്‍ പറ്റാതെ വരുന്നതിനാല്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കന്നതില്‍ പരാജയപ്പെടുന്നു.”ഒരു മുതിര്‍ന്ന അഭിഭാഷകന്‍ പറഞ്ഞു.
‘മിക്ക കേസുകളിലും, മറ്റൊരു ഏജന്‍സി കേസ് അന്വേഷിച്ചതിന് ശേഷമാണ് സി.ബി.ഐക്ക് അന്വേഷണം കൈമാറുന്നത്. ആരുഷി തല്‍വാര്‍ കേസില്‍ സംഭവിച്ചതു പോലെ, തെളിവുകള്‍ ആ സമയത്തിനുള്ളില്‍ നശിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നു. അതിനാല്‍ പ്രതികളുടെ കുറ്റം തെളിയിക്കാന്‍ സി.ബി.ഐക്ക് വളരെ ബുദ്ധിമുട്ടാണ്, ” മറ്റൊരു അഭിഭാഷക പറഞ്ഞു.
ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഫോട്ടോകള്‍ തെളിവായി അംഗീകരിക്കാനാവില്ലെന്നും സി.ബി.എ തെളിവായി നല്‍കിയ ദൃശ്യങ്ങള്‍ തള്ളിക്കൊണ്ട് കോടതി പറഞ്ഞിരുന്നു.
കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം സി.ബി.ഐക്ക് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.
ബാബരി മസ്ജിദ് തകര്‍ത്തതില്‍ ഒരു ഗൂഢാലോചനയും നടന്നില്ലെന്നും വളരെ ആകസ്മികമായാണ് മസ്ജിദ് തകര്‍ക്കപ്പെട്ടതെന്നും നിരീക്ഷിച്ച കോടതി കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് നേതാക്കള്‍ തടയാനാണ് ശ്രമിച്ചെതെന്നുമാണ് പറഞ്ഞത്. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും പ്രകോപിതരായ ആള്‍ക്കൂട്ടത്തെ തടഞ്ഞെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: