| Sunday, 27th October 2013, 9:00 am

ഷാറൂഖുമായി പഴയ സൗഹൃദമില്ല: ജൂഹി ചൗള

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] മുംബൈ: ബോളിവുഡിലെ ബാദ്ഷാ  ഷാറൂഖുമായി പഴയ സൗഹൃദം ഇല്ലെന്ന് നടി ജൂഹി ചൗള. സൂപ്പര്‍സ്റ്റാറിന്റെതിരക്ക് പിടിച്ച ജീവിതം കാരണമാകാം തങ്ങള്‍ക്കിടയില്‍ മുന്‍പത്തേതു പോലെ സൗഹൃദം കാത്ത് വെക്കാന്‍ കഴിയാത്തതെന്നും ജൂഹി പറഞ്ഞു.

തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും അതിനിടയില്‍ വിള്ളലുകള്‍ ഒന്നും വന്നിട്ടില്ലെന്നും എന്നാല്‍ ഏവരെയുംകാള്‍ തിരക്കുള്ള നടനാണ് എന്നത് കൊണ്ട് തന്നെ തനിക്ക് ഷാറൂഖിനെ മനസിലാക്കാന്‍ കഴിയുമെന്നും ജൂഹി പി.ടി.ഐ ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

“രാജു ബന്‍ ഗയ് ജെന്റില്‍മാന്‍, ഡര്‍, ഡ്യൂപ്ലിക്കേറ്റ് , യെസ് ബോസ്” തുടങ്ങിയ ചിത്രങ്ങളില്‍ താരജോഡികളായിരുന്നു ഇരുവരും. അതിലേറെയും വന്‍ ഹിറ്റുകളുമായിരുന്നു.

തനിക്ക് ഷാറൂഖിനൊപ്പം ഇനിയും സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ആരാണ് അദ്ദേഹത്തെപ്പേലൊരു നടനൊടൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹിക്കാതിരിക്കുക എന്നും അവര്‍ ചോദിച്ചു.

പക്ഷേ സിനിമ എപ്പോള്‍, എങ്ങനെ , എവിടെ എന്നെല്ലാം അറിയണമെങ്കില്‍ അദ്ദേഹത്തോട് തന്നെ ചോദിക്കേണ്ടിവരും.- ജൂഹി പറഞ്ഞു.

ബോളിവുഡ് സിനിമാലോകത്തെ മികച്ച താരജോഡികളാണ് ഇരുവരും.തങ്ങള്‍ക്ക ലഭിച്ച മികച്ച സിനിമകളാണ് തങ്ങളുടെ കെമ്‌സ്ട്രിക്ക് ആധാരമെന്നാണ് ജൂഹിയുടെ ഭാഷ്യം.

“” ഞങ്ങള്‍ക്ക് പ്രഗത്ഭരായ സംവിധായകരുടെ മികച്ച സിനിമകളാണ് ലഭിച്ചതൊക്കെയും. പക്ഷെ ഇന്ന് അതെല്ലാം ഓര്‍മ്മയായിരിക്കുകയാണ്. പക്ഷേ ആഓര്‍മ്മകളെല്ലാം മനോഹരമായിരുന്നത് കൊണ്ട് ഞാന്‍ ഏറെ സന്തോഷവതിയാണ്””

ആരോഗ്യകരമായ ഭക്ഷണവും ആരോഗ്യകരമായ ചിന്തകളും യോഗയുമൊക്കെയാണ് തന്റെ സൗന്ദര്യത്തിനാധാരം എന്നും ജൂഹി പറഞ്ഞു.

“ഗുലാബ്” എന്ന സിനിമയിലെ നിമിഷങ്ങള്‍ എനിക്കേറെ പ്രിയ്യമായിരുന്നു. മാധുരിയോടൊപ്പം അഭിനയിക്കാന്‍ ഇഷ്ടമായിരുന്നത് കൊണ്ട് തന്നെയാണ് ആ വെല്ലു വിളിയേറിയ കഥാപാത്രത്തെ സ്വീകരിച്ചതും””

സിനിമാസ്‌ക്രീനില്‍ രണ്ട് മുന്‍നിര നായികമാര്‍ ഒരുമിച്ചു വന്ന ആദ്യ സിനിമയുമായിരുന്നു അത്. 25വര്‍ഷത്തെ സിനിമാജീവിതത്തില്‍ മികച്ച അഭിനയപ്രകടനം കാഴ്ച്ച വച്ച ജൂഹി തുടര്‍ന്നും നല്ല റോളുകള്‍ക്കായി കാത്തിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more