| Monday, 12th July 2021, 10:43 am

മണ്ണാര്‍ക്കാട് വെടിയേറ്റ് കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തിനെ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മണ്ണാര്‍ക്കാട്: പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തിനെ വിഷം അകത്തുചെന്ന് അവശനിലയില്‍ കണ്ടെത്തി.

കൊല്ലപ്പെട്ട ഇരട്ടവാരി പറമ്പന്‍ സജീര്‍ എന്ന ഫക്രുദ്ദീന്റെ സുഹൃത്ത് മഹേഷിനെയാണ് വിഷം അകത്തുചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. ഇയാളെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ രാത്രി 10 ഓടെയാണ് അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴയ്ക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡില്‍ സജീര്‍ എന്ന ഫക്രുദീനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

താനാണ് സജീറിനെ കൊലപ്പെടുത്തിയതെന്ന് മഹേഷ് സുഹൃത്തിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. താന്‍ വിഷം കഴിച്ചിട്ടുണ്ടെന്നും മഹേഷ് പറഞ്ഞതായി സുഹൃത്ത് സാദ്ദിഖ് പൊലിസിനെ അറിയിച്ചിരുന്നു.

തുടര്‍ന്ന് പൊലിസ് നടത്തിയ തെരച്ചിലാണ് മഹേഷിനെ അവശനിലയില്‍ കണ്ടെത്തിയത്. മഹേഷും സജീറും നിരവധി കേസുകളില്‍ പ്രതികളാണെന്നും അന്വേഷണം തുടങ്ങിയതായും പൊലിസ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: friend of the youth who was shot dead in Mannarkkad was found poisoned

We use cookies to give you the best possible experience. Learn more