| Monday, 4th November 2019, 10:54 pm

'വാളയാര്‍ സഹോദരിമാര്‍ക്ക് നീതിവേണം'; കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റ് മൂവ്‌മെന്റ് ലോങ് മാര്‍ച്ച് നടത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിയില്‍ പ്രതിഷേധവുമായി ഫ്രറ്റേണിറ്റ് മൂവ്‌മെന്റ്. കേസില്‍ പുനരന്വേഷണം നടത്തുക, കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വാളയാറില്‍ നിന്നും പാലക്കാട് കളക്ട്രേറ്റിലേക്ക് ലോങ്ങ് മാര്‍ച്ച് നടത്തി.

എന്നാല്‍ പാലക്കാട് കലക്ട്രേറ്റില്‍ എത്തിയ മാര്‍ച്ച് ഗേറ്റിന് മുന്നില്‍ പൊലിസ് തടയുകയുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കലക്ടറേറ്റിനു മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന നേതാക്കളുടെ സംഘം വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മയെ സന്ദര്‍ശിച്ച ശേഷമാണ് മാര്‍ച്ച് ആരംഭിച്ചത്. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യം ഉയര്‍ത്തി പ്രതിഷേധം ശക്തമാവുകയാണ്.

നേരത്തെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം വാളയാര്‍കേസില്‍ പ്രോസിക്യൂഷനേയും പൊലീസിനേും വിമര്‍ശിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷനും രംഗത്തെത്തിയിരുന്നു. വാളയാര്‍ കേസില്‍ പ്രോസിക്യൂഷനും പൊലീസും വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നും പ്രോസിക്യൂട്ടര്‍ക്ക് ഗുരുതരവീഴ്ചയുണ്ടായെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.

വാളയാര്‍ കേസില്‍ സര്‍ക്കാരിനും മാതാപിതാക്കള്‍ക്കും അപ്പീല്‍ നല്‍കാന്‍ സാഹചര്യമുള്ളതിനാല്‍ സി.ബി.ഐ അന്വേഷണാവശ്യം സ്വീകാര്യമല്ല എന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. സി.ബി.ഐ അന്വേഷണത്തിനുളള ഹരജി വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും വിധി പറഞ്ഞ കേസില്‍ എങ്ങനെ പുതിയ അന്വേഷണം നടത്താന്‍ പറ്റുമെന്ന് കോടതി ചോദിച്ചു.

അതേസമയം, പ്രതികളെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കാതെ അന്വേഷിക്കാന്‍ സാധിക്കില്ല എന്ന് സി.ബി.ഐയും വ്യക്തമാക്കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more