മുംബൈ: വിലപിടിപ്പുള്ള ആഭരണങ്ങളും വാച്ചുകളും അമൃതാ ഷെര്‍-ഗില്‍, എംഎഫ് ഹുസൈന്‍ എന്നിവരുടെ പെയിന്റിങ്ങുകളും നീരവ് മോദിയുടെ മുംബൈയിലെ അപ്പാര്‍ട്ടമെന്റില്‍ നടന്ന റെയ്ഡില്‍ പിടിച്ചെടുത്തു. 12,000 കോടി രൂപയുടെ പി.എന്‍.ബി തട്ടിപ്പുമായി ബന്ധപ്പെട്ട റൈഡില്‍ 26 കോടി രൂപ മൂല്യം വരുന്ന വസ്തുവകകളാണ് സമുദ്രാ മഹല്‍ ലക്ഷ്വറി അപ്പാര്‍ട്ടമെന്റില്‍ നിന്നും പിടിച്ചെടുത്തത്.
പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടെറിങ് ആക്ട് (പി.എം.എല്‍.എ) പ്രകാരം നടന്ന റെയ്ഡില്‍ കണ്ടുകെട്ടിയ പുരാതന ശൈലിയിലുള്ള ആഭരണങ്ങള്‍ക്ക് 15 കോടി രൂപയാണ് മൂല്യം. വാച്ചുകള്‍ക്ക് 1.4 കോടി രൂപയും പെയിന്റിങ്ങുകള്‍ക്ക് 10 കോടി രൂപയും വില വരും. ഒരു വജ്ര മോതിരത്തിനു മാത്രം 10 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്.
പി.എന്‍.ബി തട്ടിപ്പുമായി ബന്ധപ്പെട്ട് 2 തട്ടിപ്പു കേസുകളാണ് നീരവ് മോദിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിദേശത്തേക്ക് കടന്ന മോദിയെ അറസ്റ്റു ചെയ്യാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയെ തുടര്‍ന്ന് മോദിക്കെതിരെ മുംബൈ സ്‌പെഷല്‍ കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ കേസന്വേഷണം ആരംഭിച്ചതിന് ശേഷം 251 രാജ്യ വ്യാപകമായ തിരച്ചിലുകളാണ് നടത്തിയിട്ടുള്ളത്.
Watch DoolNews Video: സ്മാര്‍ട് സിറ്റി എന്ന് പൂര്‍ത്തിയാകും?