പെട്രോള്‍,ഡീസല്‍ വില കുത്തനെ ഉയരുമ്പോഴും വിമാനനിരക്കുകളില്‍ വന്‍ ഡിസ്‌ക്കൗണ്ടുകള്‍
Big Buy
പെട്രോള്‍,ഡീസല്‍ വില കുത്തനെ ഉയരുമ്പോഴും വിമാനനിരക്കുകളില്‍ വന്‍ ഡിസ്‌ക്കൗണ്ടുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st February 2014, 12:16 pm

[]മുംബൈ: എയര്‍ ഇന്ത്യ ഒഴികെയുള്ള എല്ലാ ആഭ്യന്തര വിമാനസര്‍വീസുകളും തങ്ങളുടെ യാത്രാനിരക്കില്‍ നല്‍കുന്നത് വന്‍ ഇളവ്.

കഴിഞ്ഞ ആഴ്ചയില്‍ യാത്രാനിരക്കില്‍ 50 ശതമാനം ഡിസ്‌ക്കൗണ്ടാണ് പല ആഭ്യന്തരസര്‍വീസും നല്‍കിയത്. ഇത്തവണയും ഡിസ്‌ക്കൗണ്ട് ഓഫറിന് തുടക്കമിട്ടത് സ്‌പൈസ് ജെറ്റാണ്. ഇതിന് ശേഷം ഇന്‍ഡിഗോയും, ഗോ എയറും ജെറ്റ് എയര്‍വെയ്‌സും യാത്രാ നിരക്ക് കുറച്ചു.

കഴിഞ്ഞയാഴ്ച എല്ലാ വിമാനകമ്പനികളേയും ഞെട്ടിച്ചുകൊണ്ടായിരുന്നു സ്‌പൈസ് ജെറ്റിന്റെ വന്‍ ഓഫര്‍ വന്നത്. ഏറ്റവും മുകളിലുള്ള ടിക്കറ്റ് നിരക്കിന് ഉള്‍പ്പെടെ 50 ശതമാനം കിഴിവാണ് അവര്‍ നല്‍കിയത്.

ഇതിന് ശേഷം മറ്റുള്ള വിമാനകമ്പനികളുടെ തങ്ങളുടെ ടിക്കറ്റ് റേറ്റ് കുറയ്ക്കാന്‍ നിര്‍ബന്ധിതരാവകയായിരുന്നു.

ട്രാവല്‍ ഇന്‍ഡസ്ട്രി ഉദ്യോഗസ്ഥരുടെ അഭിപ്രായത്തില്‍ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും കഴിഞ്ഞ ഓഫറിന്റെ ഭാഗമായി പരമാവധി സീറ്റുകളുടെ ടിക്കറ്റ് വിറ്റുപോയിരുന്നു. ബുക്കിങ്ങിന്റെ കാര്യത്തില്‍ അത് വലിയ റെക്കോര്‍ഡും സൃഷ്ടിച്ചിരുന്നു.

ഏപ്രില്‍ 15 വരെയുള്ള കാലയലവില്‍ 30 ദിവസം മുന്‍പെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് യാത്രാനിരക്കില്‍ 30 ശതമാനം കിഴിവ് അനുവദിക്കുമെന്നായിരുന്നു വെള്ളിയാഴ്ച സ്‌പെയ്‌സ് ജെറ്റിന്റെ പുതിയ പ്രഖ്യാപനം.

എന്നാല്‍ ഈ ഓഫര്‍ എല്ലാ റിസര്‍വേഷനും ബാധകമല്ല. അതുമാത്രമല്ല എയര്‍ലൈന്‍സ് കോള്‍സെന്റര്‍ വഴിയോ എയര്‍പോര്‍ട്ട് ടിക്കറ്റിങ് കൗണ്ടര്‍ വഴിയോ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ഈ ഡിസ്‌ക്കൗണ്ട് ബാധകമാവുകയുള്ളൂ. പരിമിത സീറ്റുകള്‍ക്ക് മാത്രമേ ഈ ഓഫര്‍ നല്‍കുന്നുള്ളൂ.

ഈ സൂപ്പര്‍ സെയില്‍ ഓഫര്‍ നഷ്ടമാകുന്നവര്‍ക്ക് വീണ്ടും അവസരം ഉണ്ടായിരിക്കുമെന്ന് സ്‌പൈസ് ജെറ്റ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സജ്ഞീവ് കപൂര്‍ പറഞ്ഞു.

സ്‌പൈസ് ജെറ്റിന് പിന്നാലെ ഇതേ ഓഫറുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സും ഗോ എയറും ജെറ്റ് എയര്‍ലൈന്‍സും രംഗത്തെത്തിയിട്ടുണ്ട്.

പരമാവധി സീറ്റുകള്‍ ഉള്‍പ്പെടുത്തി ഓഫറുകള്‍ നല്‍കുകയാണ് എല്ലാ എയര്‍ലൈന്‍സുകളുമെന്ന് യാത്രാ ഡോട്ട് കോം പ്രസിഡന്റ് ശരദ് ദാല്‍ പറഞ്ഞു2.25 ലക്ഷം രൂപ ലഭ്യമാകുന്ന സീറ്റുകള്‍ 1.70 ലക്ഷം രൂപയ്ക്കാണ് അവര്‍ വില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സീറ്റുകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ ഈ ഓഫറുകൊണ്ട് സാധിക്കും. 150 ശതമാനത്തോളം ബുക്കിങ് ആണ് വിവിധ എയര്‍ലൈന്‍സുകളില്‍ വര്‍ദ്ധിച്ചതെന്നും അദ്ദേഹം പറഞ്ഞു.