പാരീസ്: ഫ്രാന്‍സില്‍ പെന്‍ഷന്‍ പ്രായ പരിധി നീട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധിച്ച് ജനങ്ങള്‍ തെരുവില്‍. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണിന്റെ നീക്കം തൊഴിലാളികള്‍ക്കെതിരാണെന്നു പറഞ്ഞു കൊണ്ടാണ് പ്രതിഷേധം നടക്കുന്നത്.
പ്രതിഷേധത്തെ തുടര്‍ന്ന് ഫ്രാന്‍സിലെ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. പാരീസില്‍ പലയിടങ്ങളിലും റോഡ് ഗതാഗത തടസ്സവമുണ്ടായി. വിവിധ യൂണിയനുകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ ഡോക്ടര്‍മാര്‍, അധ്യാപകര്‍, പൊലീസുദ്യോഗസ്ഥര്‍, മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാരീസില്‍ പ്രക്ഷോഭകരും സുരക്ഷാ സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. ബി.ബി.സിയുടെ റിപ്പോര്‍ട്ട് പ്രകാരം എട്ടു ലക്ഷത്തോളം പേരാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫ്രാന്‍സിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിരമിക്കല്‍ പ്രായം ഉയര്‍ത്താനുള്ള നീക്കത്തിനെതിരെയാണ് ഇത്രവലിയ പ്രതിഷേധം നടക്കുന്നത്.
ഫ്രാന്‍സില്‍ നിലവില്‍ 42 വ്യത്യസ്ത തരത്തിലുള്ള പെന്‍ഷന്‍ സ്‌കീമുകളാണുള്ളത്. ഓരോ തൊഴില്‍മേഖലയുടെയും ഘടനയ്ക്കനുസരിച്ച് നിശ്ചയിക്കപ്പെട്ട സ്‌കീമുകളാണിവ. വിരമിക്കല്‍ പ്രായം, ശമ്പള വ്യവസ്ഥ എന്നിവ വ്യത്യാസപ്പെട്ടിരിക്കുന്നു.