| Wednesday, 1st August 2018, 6:14 pm

ഞെട്ടാന്‍ തയ്യാറായി കൊള്ളു;പുത്തന്‍ സംസാര ഗാനവുമായി ഫ്രഞ്ച് വിപ്ലവത്തിലൂടെ സണ്ണി വെയിനും കൂട്ടരും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ ആകെ മാറുകയാണ്. സര്‍ഗാത്മകതയും സാങ്കേതികതയും ഒരേ പോലെ ഉപയോഗിച്ച് വ്യത്യസ്ത പരീക്ഷണങ്ങളുമായി നിരവധി സിനിമകളാണ് മലയാളത്തില്‍ ഇറങ്ങുന്നത്. എന്നാല്‍ ഇതുവരെയുള്ളതില്‍ നിന്നെല്ലാം വ്യത്യസ്തമായി പുത്തന്‍ പരീക്ഷണവുമായി എത്തുകയാണ് ഫ്രഞ്ച് വിപ്ലവത്തിലൂടെ സംവിധായകന്‍ മജുവും കൂട്ടരും

സണ്ണി വെയിന്‍ നായകനാവുന്ന ഈ ചിത്രം നിരവധി സവിശേഷതകളാല്‍ ശ്രദ്ധ നേടിയതാണ്. ചിത്രത്തിന്റെ ഏറെ വ്യത്യതങ്ങളായ പോസ്റ്ററുകള്‍ വൈറലാകുന്നതിനിടെയാണ് പാട്ടിലൂടെയും അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഒരുങ്ങുന്നത്. മലയാളത്തില്‍ ഇതുവരെയിറങ്ങിയ ഗാനങ്ങളില്‍ നിന്ന് ഏറെ വെത്യസ്ഥമായിരിക്കും ഈ ഗാനം എന്നു പ്രതീക്ഷിക്കാം.

ഗാനങ്ങളുടെ സ്ഥിരം പാറ്റേണില്‍ നിന്നുമാറി ഇത് വരെ കാണാത്ത രീതിയിലാണ് ഗാനം അവതരിപ്പിക്കുന്നത്. മലയാള സിനിമയില്‍ തന്നെ ആദ്യ പരീക്ഷണമായിരിക്കും ഇത്. ചിത്രീകരണ സമയത്ത് തന്നെ ചിത്രത്തിന്റെ അണിയറ വിശേഷങ്ങള്‍ വൈറലായിരുന്നു. ഓരോ സീനും സിംഗിള്‍ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

90 കളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രം ഏറെ ആവേശത്തിലൂടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പുതിയ പരീക്ഷണവുമായി എത്തുന്ന ഈ ചിത്രത്തില്‍ ഒരു ഗ്രാമത്തിലെ റിസോര്‍ട്ടിലെ പാചകക്കാരനായ സത്യന്‍ എന്ന കഥാപാത്രത്തെയാണ് സണ്ണി വെയിന്‍ അവതരിപ്പിക്കുന്നത്.

കോമിക് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ സണ്ണിക്ക് പുറമേ ആര്യ, ചെമ്പന്‍ ജോസ്, ലാല്‍, ഉണ്ണിമായ, ശശി കലിംഗ, എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രീകരണ സമയത്ത് തന്നെ ചര്‍ച്ചയായ ഗാനത്തിനും സിനിമയ്ക്കുമായി കാത്തിരിക്കുകയാണ് ആരാധകര്‍. ഗാനം ആഗസ്റ്റ് 2ആം തിയ്യതി വൈകീട്ട് 6 മണിക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടും. സംസാര ഗാനത്തിനായി കാത്തിരിക്കാം

We use cookies to give you the best possible experience. Learn more