| Saturday, 20th May 2017, 9:22 am

വാണാക്രൈയെ തോല്‍പ്പിക്കാന്‍ വാണാകിവി; ഹാക്ക് ചെയ്ത വിവരങ്ങള്‍ വീണ്ടെടുക്കാന്‍ പ്രോഗ്രാം തയ്യാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫ്രങ്ക്ഫ്രൂട്ട്: സൈബര്‍ ലോകത്തെയാകെ ഞെട്ടിച്ച വാണാക്രൈ റാന്‍സംവെയര്‍ ആക്രമണത്തിനിരയായ കമ്പ്യൂട്ടറുകളില്‍ നിന്നുള്ള വിവരങ്ങള്‍ വീണ്ടെടുക്കാന്‍ പ്രോഗ്രാം വികസിപ്പിച്ചു. ഫ്രഞ്ച് ഗവേഷകരാണ് പുതിയ പ്രോഗ്രാം വികസിപ്പിച്ചത്. വാനാകിവി എന്ന ബ്ലോഗിലുടെയാണ് പ്രോഗ്രാമിന്റെ വിവരങ്ങള്‍ സംഘം പുറത്ത് വിട്ടത്.


Also Read: തിരുവനന്തപുരത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ചു


പ്രവര്‍ത്തന രഹിതമായ കമ്പ്യൂട്ടറുകളിലെ ഫയലുകള്‍ തുറക്കാനുള്ള കോഡ് കമ്പ്യൂട്ടറുകളില്‍ നിന്ന് തന്നെ വീണ്ടെടുക്കുകയാണ് പുതിയ രീതി.

ഈ പ്രോഗ്രാം എല്ലാ കമ്പ്യൂട്ടറുകളിലും വിജയമായിരിക്കണമെന്നില്ലെന്നും വൈറസ് ബാധക്ക് ശേഷം റീസ്റ്റാര്‍ട്ട് ചെയ്യാത്ത കമ്പ്യൂട്ടറുകളില്‍ നിന്നു വാണാക്രൈ ഹാക്കേര്‍സ് സ്ഥിരമായി പൂട്ടാത്ത വിവരങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയുമെന്നും അണിയറ പ്രവര്‍ത്തകര്‍ ബ്ലോഗില്‍ പറയുന്നു.


Don”t Miss: ചരിത്രം കുറിച്ച് ടീം ഇന്ത്യയും മലയാളി താരം രാഹുലും; കാണാം ഇറ്റാലിയന്‍ കോട്ടയെ വിറപ്പിച്ച രാഹുലിന്റെ മാജിക് ഗോള്‍, വീഡിയോ


ഇതിനകം തന്നെ വാണാകിവി ഉപയോഗിച്ച് വിവരങ്ങള്‍ വീണ്ടെടുത്തിട്ടുണ്ട്. വിന്‍ഡോസ്7, എക്‌സ്പി. വിന്‍ഡോസ്2003 പതിപ്പുകളില്‍ നിന്നാണ് വിവരങ്ങള്‍ വീണ്ടെടുത്തത്.

150 രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് ലക്ഷത്തോളം കമ്പ്യൂട്ടറുകളെ ബാധിച്ച വാണാക്രൈക്കെതിരെയുള്ള ആദ്യത്തെ ചുവട് വെപ്പാണ് ഇത്. ഇത് വരെ മോചന ദ്രവ്യമായി ആക്രമികള്‍ 60.6ലക്ഷത്തോളം രൂപ സമ്പാദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

We use cookies to give you the best possible experience. Learn more