| Saturday, 13th May 2017, 3:08 pm

'ഞാനായിരുന്നു എന്റെ ഭാര്യയെക്കാള്‍ 20 വയസ് മുതിര്‍ന്നതെങ്കില്‍ ഈ പുകിലൊക്കെ ഉണ്ടാകുമോ?'; വിമര്‍ശനങ്ങളുടെ വായടപ്പിച്ച് ഭാര്യയുടെ കരം പിടിച്ച് ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരിസ്: പോയ ദിനങ്ങളില്‍ ലോകം ചര്‍ച്ച ചെയ്തത് ഒരു വ്യക്തിയെ കുറിച്ചായിരുന്നു. ഫ്രാന്‍സിന്റെ പുതിയ പ്രസിഡന്റായ ഇമ്മാനുവല്‍ മക്രോണിനെ കുറിച്ച്. അദ്ദേഹത്തിന്റെ ചരിത്ര വിജയത്തോടൊപ്പം പലരേയും ആകര്‍ഷിപ്പിച്ചതായിരുന്നു മക്രോണിന്റെ വിവാഹജീവതവും. പ്രസിഡന്റിനേക്കാള്‍ 24 വയസ്സ് കൂടുതലാണ് ഫ്രഞ്ച് പ്രഥമ വനിത ബ്രജിറ്റ് ട്രോഗനെസിന്.

ഇപ്പോഴിതാ ഭാര്യയുമായുള്ള തന്റെ പ്രായ വ്യത്യാസത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് മറുപടിയുമായി അദ്ദേഹം രംഗത്തെത്തിയിരുക്കുകയാണ്. വിവാദങ്ങള്‍ ഫ്രഞ്ച് സമൂഹത്തിന്റെ ഇരട്ടത്താപ്പെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പറയുന്നത്.


Also Read: ചരിത്രം സൃഷ്ടിച്ച് കൊച്ചി മെട്രോയും കേരളവും; പ്രശംസ കടലിന് അക്കരെ നിന്നും; ട്രാന്‍സ്‌ജെന്‍ഡര്‍ നിയമനത്തെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍


മക്രോണ്‍ തന്റെ ലൈംഗിക താല്‍പര്യങ്ങള്‍ നടപ്പിലാക്കാനാണ് തന്നേക്കാള്‍ പ്രായമുള്ള സ്ത്രീയെ വിവാഹം ചെയ്തതെന്നാണ് വിമര്‍ശകരുടെ വാദം. എന്നാല്‍ ഈ വാദങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയാണ് മക്രോണ്‍. ഞാനായിരുന്നു എന്റെ ഭാര്യയെക്കാള്‍ 20 വയസ് മുതിര്‍ന്നതെങ്കില്‍ ആ ബന്ധത്തിന്റെ സാധുത അന്വേഷിക്കാന്‍ ആരുമുണ്ടാകുമായിരുന്നില്ല. എന്റെ എല്ലാ വിജയത്തിന് പിന്നിലും എന്റെ ഭാര്യയാണ്. വിവാദങ്ങള്‍ സൂചിപ്പിക്കുന്നത് ഫ്രഞ്ച് സമൂഹത്തിന്റെ ഇരട്ടത്താപ്പാണ്. അദ്ദേഹം പറയുന്നു.

സമൂഹത്തില്‍ സ്ത്രീകള്‍ പല പ്രശ്‌നങ്ങളും നേരിടുന്നുണ്ടെന്നും സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മക്രോണ്‍ പറഞ്ഞിരുന്നു.

ഫ്രഞ്ച് പ്രസിഡന്റുമാരില്‍ ഭാര്യയേക്കാള്‍ പ്രായം കുറഞ്ഞ ആളാണ് മക്രോണ്‍. മക്രോണ്‍ അധികാരത്തില്‍ വന്നത് മുതല്‍ മുന്‍ ഫ്രഞ്ച് പ്രസിഡന്റുമാരുടെയും ബന്ധങ്ങള്‍ ചികയുകയാണ് പാപ്പരാസികള്‍.


Don”t Miss: ഇങ്ങനെയാണ് കേരളത്തില്‍ ആര്‍.എസ്.എസ് തീവ്രവാദികളെ രൂപപ്പെടുത്തിയെടുക്കുന്നത്: തീവ്രകായിക പരിശീലനത്തിന്റെ വീഡിയോ പുറത്ത്


40 കാരനായ മക്രോണ്‍ തന്റെ നാടക അധ്യാപികയായിരുന്ന ബ്രജിറ്റ് ട്രോഗനെസിനെ തന്നെയാണ് വിവാഹം ചെയ്തിരുന്നത്. 2007ലായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോള്‍ 64 വയസ്സുണ്ട് ബ്രജിറ്റ് ട്രോഗനെസിന്.

We use cookies to give you the best possible experience. Learn more