| Tuesday, 22nd October 2019, 11:28 pm

ആദ്യ ഗെയിം വെറും 20 മിനിറ്റിന്; ഫോമിലേക്ക് തിരിച്ചെത്തി പി.വി സിന്ധു; ഫ്രഞ്ച് ഓപ്പണില്‍ വിജയത്തുടക്കം

സ്പോര്‍ട്സ് ഡെസ്‌ക്

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി സിന്ധു രണ്ടാം റൗണ്ടില്‍. കാനഡയുടെ മിഷേല്‍ ലിയെയാണ് ആദ്യ റൗണ്ടില്‍ സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-15, 21-13.

20 മിനിറ്റിനുള്ളിലാണ് ഇതില്‍ ആദ്യത്തെ ഗെയിം അവസാനിച്ചത്. രണ്ടാം ഗെയിമിലും എതിരാളിക്ക് അധികനേരം പിടിച്ചുനില്‍ക്കാനായില്ല.

ഈവര്‍ഷം ബി.ഡബ്ലു.എഫ് ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി സിന്ധു മാറിയിരുന്നു. എന്നാല്‍ ഈ മാസം ആദ്യം നടന്ന ഡെന്മാര്‍ക്ക് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ സിന്ധു പുറത്തായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ ശുഭാങ്കര്‍ ഡേ ഇന്തൊനീഷ്യയുടെ ടോമി സുഗിയാര്‍ട്ടോയെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടില്‍ കടന്നു. സ്‌കോര്‍: 15-21, 21-14, 21-17.

42-കാരനായ ശുഭാങ്കര്‍ പരാജയപ്പെടുത്തിയ സുഗിയാര്‍ട്ടോ 17-ാം റാങ്കുകാരനാണ്. ഒരു മണിക്കൂര്‍ 18 മിനിറ്റാണു മത്സരം നീണ്ടുനിന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നാളെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യക്കായി സൈന നെഹ്‌വാള്‍, പി. കശ്യപ് എന്നിവര്‍ ആദ്യ റൗണ്ട് പോരാട്ടത്തിനായി ഇറങ്ങും.

We use cookies to give you the best possible experience. Learn more