| Monday, 8th March 2021, 10:35 am

റാഫേല്‍ യുദ്ധവിമാന കമ്പനിയുടെ ഉടമ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: റാഫേല്‍ യുദ്ധവിമാന നിര്‍മ്മാണ കമ്പനിയായ ദസ്സോ ഏവിയേഷന്റെ ഉടമ ഒലിവിയര്‍ ദസ്സോ(69) ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു. ഫ്രഞ്ച് എം.പിയുമാണ് ഇദ്ദേഹം. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 2002ലാണ് ഇദ്ദേഹം ഫ്രാന്‍സിന്റെ നാഷണല്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

ഒലിവിയര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ പൈലറ്റും സംഭവസ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അവധിക്കാലം ആഘോഷിക്കാന്‍ വടക്കു പടിഞ്ഞാറന്‍ ഫ്രാന്‍സിലെ നോര്‍മോണ്ടിയില്‍ എത്തിയതായിരുന്നു ഒലിവിയര്‍. ലോകത്തെ ശതകോടീശ്വരന്മാരില്‍ ഒരാള്‍കൂടിയാണ് അദ്ദേഹം. പ്രശസ്ത വ്യവസായി സെര്‍ജെ ദസ്സോയുടെ മകനുമാണ്.

ഒലിവിയറിന്റെ മരണത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അനുശോചനം അറിയിച്ചു. ഒലിവിയര്‍ ഫ്രഞ്ചിനെ വളരെ അധികം സ്‌നേഹിച്ചിരുന്നെന്നും അദ്ദേഹത്തിന്റെ മരണം ഫ്രാന്‍സിന് വലിയ നഷ്ടമാണെന്നും ഇമ്മാനുവല്‍ മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: French MP and billionaire Olivier Dassault dies in helicopter crash

We use cookies to give you the best possible experience. Learn more