|

എംബാപ്പെയ്‌ക്കൊപ്പം കളിക്കുന്നത് നരകതുല്ല്യമാകും; സിറില്‍ ഹനൗന

സ്പോര്‍ട്സ് ഡെസ്‌ക്

ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബാണ് റയല്‍ മാഡ്രിഡ്. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പയെ അടുത്തിടെ ട്രാന്‍സ്ഫര്‍ വാങ്ങി റയല്‍ മാഡ്രിഡില്‍ എത്തിച്ചിരുന്നു. എന്നാല്‍ ടീമിലെത്തിയ ശേഷം മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല.

എംബാപ്പയ്‌ക്കൊപ്പം ഒരുമിച്ച് കളിച്ചിട്ടുള്ള താരമാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍. പി.എസ്.ജിയില്‍ വെച്ച് ഇരുവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ കോണ്‍ട്രാക്ട് പുതുക്കാതെ നെയ്മര്‍ സൗദി ക്ലബായ അല്‍ ഹിലാലിലേക്ക് ചേക്കേറിയിരുന്നു.

ശേഷം ഇരുവരും തമ്മിലുള്ള ചേര്‍ച്ചയില്ലായിമയെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ പ്രമുഖ ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകനായ സിറില്‍ ഹനൗന നെയ്മര്‍ ജൂനിയര്‍ തന്നോട് മുമ്പ് പറഞ്ഞ കാര്യത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

‘റയല്‍ മാഡ്രിഡില്‍ നെയ്മറുടെ ഒരുപാട് ബ്രസീലിയന്‍ സുഹൃത്തുക്കള്‍ ഉണ്ട്. അവര്‍ക്കെല്ലാം നെയ്മര്‍ ജൂനിയര്‍ മുന്നറിയിപ്പ് നല്‍കി എന്നാണ് എനിക്ക് അറിയാന്‍ സാധിക്കുന്നത്. നെയ്മര്‍ക്കും എംബപ്പെക്കുമിടയില്‍ എപ്പോഴും യുദ്ധമായിരുന്നു.

അതുകൊണ്ടാണ് നെയ്മര്‍ ഈ ബ്രസീലിയന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. എംബപ്പെക്കൊപ്പം കളിക്കുന്നത് നിങ്ങള്‍ക്ക് ദോഷം ചെയ്യുമെന്നും അത് നരക തുല്യമായിരിക്കും എന്നുമുള്ള മുന്നറിയിപ്പാണ് നെയ്മര്‍ നല്‍കിയിയത്,’ ഫ്രഞ്ച് പത്രപ്രവര്‍ത്തകന്‍ പറഞ്ഞു.

Content Highlight:  French journalist Talking About Kylian Mbappe