| Saturday, 19th December 2015, 9:22 pm

ഫാസിസത്തിനെതിരെ മനുഷ്യ സംഗമം; കൊച്ചിയില്‍ ഫ്രീഡം വോക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: രാജ്യത്ത് വര്‍ധിച്ച് വരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ പ്രതിരോധം സാധ്യമാണെന്ന മുദ്രാവാക്യത്തോടെ “ഫാസിസത്തിനെതിരെ മനുഷ്യ സംഗമം” പരിപാടിക്ക് കൊച്ചിയില്‍ തുടക്കമായി. നാളെ നടക്കുന്ന മനുഷ്യ സംഗമത്തിന് മുന്നോടിയായി എറണാകുളത്ത് മതേതര ജനാധിപത്യ, പരിസ്ഥിതി, രാഷ്ട്രീയ, മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ ഫ്രീഡം വോക്ക് സംഘടിപ്പിച്ചു. പ്രവര്‍ത്തകര്‍ എറണാകുളം രാജേന്ദ്ര മൈതാനിയില്‍നിന്ന് ഹൈക്കോടതി, വഞ്ചിസ്‌ക്വയര്‍ വരെയുള്ള ഫ്രീഡം വോക്ക് നടത്തി.

നാല്‍പ്പതോളം സംഘടനകളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. എംബി രാജേഷ് എംപി, വിഎസ്. സുനില്‍കുമാര്‍ എംഎല്‍എ എന്നിവര്‍ പരിപാടിയില്‍ സംഗമിക്കുന്നുണ്ട്. കലാകക്ഷിയിലെ കലാകാരന്മാരുടെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന ശില്‍പം, മാര്‍വെല്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സ് കമ്യൂണിറ്റി, മ്യൂസിക് ഓഫ് റെസിസ്റ്റന്‍സ്, ചെന്തിര നാടന്‍ കലാസംഘം, ഗോത്രഗാഥ തുടങ്ങിയ സംഘങ്ങള്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കും. സമീപന രേഖ സുനില്‍ പി. ഇളയിടം അവതരിപ്പിക്കും. തുടര്‍ന്ന് പാട്ടുകൂട്ടായ്മ. സംഘടിപ്പിക്കും.

ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ച് പത്മഭൂഷന്‍ പുരസ്‌ക്കാരം തിരികെ നല്‍കിയ പ്രശസ്ത ജനിതക ശാസ്ത്രജ്ഞന്‍ ഡോ. പി.എം ഭാര്‍ഗ്ഗവ ആനന്ദ്, സച്ചിദാനന്ദന്‍, ലീന മണിമേഖല, മീന കന്ദസ്വാമി, വിപി സുഹ്‌റ, സെലീന പ്രക്കാനം, സൗമിനി ജെയിന്‍, ആദിവാസി ഗോത്രസഭാ നേതാവ് സി.കെ. ജാനു തുടങ്ങിയവര്‍ പങ്കെടുക്കും.

We use cookies to give you the best possible experience. Learn more