വിശ്വാസികളുടെ സൗകര്യത്തിനായി രണ്ട് തിരുഗേഹങ്ങളിലും പ്രസിഡന്‍സി ഫോര്‍ അഫേയേഴ്‌സ് കൊണ്ടുവരുന്ന സാങ്കേതിക സേവനങ്ങളുടെ ഭാഗമായാണ് വൈ ഫൈ സൗകര്യവും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രസിഡന്‍സി സ്റ്റാഫുകള്‍ക്കും തീര്‍ത്ഥാടകര്‍ക്കും ഇടയില്‍ ഓണ്‍ലൈന്‍ ബന്ധം കൊണ്ടുവരുന്നതിന്റെ ഭാഗമാണിതെന്നും അല്‍ ഖുസൈം വ്യക്തമാക്കി. തീര്‍ത്ഥാടകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാനും മറ്റും പ്രസിഡന്‍സി സ്റ്റാഫുകള്‍ ഈ സാങ്കേതിക വിദ്യയുടെ സൗകര്യം ഉപയോഗിക്കുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.
കഅബ വലംവെയ്ക്കുന്ന തീര്‍ത്ഥാടകര്‍ക്കായി പ്രസിഡന്‍സി ബ്ലൂടൂത്ത് സേവനവും ലഭ്യമാക്കും. ത്വവാഫ് ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് എത്രതവണ പ്രദക്ഷിണം പൂര്‍ത്തിയാക്കിയെന്നും മറ്റും അറിയാന്‍ ഇതു സഹായിക്കും. മക്കയിലെ ഉം അല്‍ ഖ്വാറ യൂണിവേഴ്‌സിറ്റിയിലെ സാങ്കേതിക വിഭാഗത്തിന്റെ സഹകരണത്തോടെയാണ് ഈ സേവനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.