| Sunday, 14th October 2018, 10:14 pm

പത്രത്തിലും ചാനലിലും ജോലി കിട്ടാഞ്ഞിട്ടല്ല  ഈ മേഖല തെരഞ്ഞെടുത്തത്; നമ്മളിവിടെ തന്നെ സര്‍വൈവ് ചെയ്യും, ആരൊക്കെ മാറ്റി നിര്‍ത്തിയാലും

ഡൂള്‍ന്യൂസ് ഡെസ്‌ക്

Pratheesh Rema

അഞ്ചു വര്‍ഷത്തോളമായി ഓണ്‌ലൈന്‍ മീഡിയയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. വാര്‍ത്ത റിപ്പോര്‍ട് ചെയ്യാന്‍ പോകുമ്പോഴാണ് ഒരേ ഫീല്‍ഡില്‍ ജോലി ചെയ്യുന്നവരുടെ തരംതാഴ്ത്തലുകള്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. രണ്ടു അനുഭവങ്ങള്‍ പറയാം.

1. 2016 ല്‍ ചുംബന തെരുവ് എന്ന സമരം കവര്‍ ചെയ്യാന്‍ ഞാനും സഹപ്രവര്‍ത്തകന്‍ പ്രതീഷും ( Pratheesh Prasad) കൂടി കോഴിക്കോട് എത്തി. ദി ഇന്ത്യന്‍ ടെലഗ്രാം എന്ന സ്ഥാപനത്തില്‍ ആയിരുന്നു അന്ന് ജോലി. ഓണ്‌ലൈന്‍ പോര്‍ട്ടലുകളില്‍ വിഷ്വല്‍ സ്റ്റോറികള്‍ ഇന്നത്തെ പോലെ സാധാരണമല്ലാത്ത കാലം. മൈക്ക് ഐഡിയും ക്യാമറയും അടക്കമുള്ള സംവിധാനങ്ങളുമായി ഞങ്ങള്‍ പണി തുടങ്ങി.

സമരം തടയാനെത്തിയ ഹനുമാന് സേനക്കാരെ സംരക്ഷിച്ചും സമരക്കാരെ അറസ്റ്റ് ചെയ്തും പോലീസ് അവരുടെ ജോലിയും തുടങ്ങി. ഈ ദൃശ്യങ്ങള്‍ പ്രതീഷ് ക്യാമറയിലും ഞാന്‍ മൊബൈലും പകര്‍ത്തിയപ്പോള്‍ തൊട്ട് പ്രശ്‌നങ്ങള്‍ തുടങ്ങി. കൂടെ പണിയെടുത്തുകൊണ്ടിരിക്കുന്ന ഫോട്ടോഗ്രാഫര്‍മാരും ക്യാമറാമാന്‍മാരുമാണ് ആദ്യം ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. ഓണ്‌ലൈന്‍ ജേര്‍ണലിസ്റ്റ് ആണെന്നും സ്ഥാപനത്തിന്റെ പേരും പറഞ്ഞു. ഓരോന്നു ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താന്‍ ഒന്നൊരു ചേട്ടന്. നിങ്ങള്‍ ചെയ്യുന്ന അതേ പണിയാണ് ഞാനും എടുക്കുന്നത് എന്നു പറഞ്ഞു പണി തുടര്‍ന്നു.

Also Read പത്രസമ്മേളനങ്ങളില്‍ സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വീണ്ടും “അയിത്തം”

സമരക്കാരെ അറസ്റ്റ് ചെയ്തു പണിയെല്ലാം തീര്‍ന്നിരുന്ന പോലീസ് ഇനിയരെ അറസ്റ്റ് ചെയ്യുമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അമൃതയില്‍ ജോലി ചെയ്യുന്ന ചേട്ടനാണെന്നു തോന്നുന്നു നമ്മളെ ചൂണ്ടിക്കാട്ടുന്നത്. സമരക്കാരുടെ കൂടെ വന്നതാണ് എന്നായിരുന്നു അയാള്‍ പറഞ്ഞത്.
ഐഡി കാര്‍ഡും മൈക്ക് ഐഡിയും കാണിച്ചു പോലീസിനോട് തര്‍ക്കിച്ചു. കോഴിക്കോട്ടെ പത്രക്കാര്‍ക്ക് നടുവിലാണ് നിക്കുന്നതെന്നു ഓര്‍ക്കണം. ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് പറഞ്ഞിട്ടും
എന്നെയും പ്രതിഷിനെയും പോലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ എത്തിച്ചു. ഒരു പ്രഖ്യാപിത ജോണോകളും ഞങ്ങള്‍ക്ക് വേണ്ടി സംസാരിച്ചില്ല.

2. നടി പീഡിപ്പിക്കപ്പെട്ടത്തിന്റെ പിറ്റേന്ന് സിനിമാക്കാരെല്ലാം അനുശോചിക്കാന്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഒത്തുകൂടിയത് നാരദ യ്ക്ക് വേണ്ടി ലൈവ് ചെയ്യുകയായൊരുന്നു ഞാന്‍. ഫേസ്ബുക് ലൈവുകളുടെ തുടക്കകാലം ആയതിനാല്‍ വളരെ കുറച്ചു പേരെ മൊബൈലുമായി ഉണ്ടായിരുന്നുള്ളൂ. പരിപാടി തുടങ്ങി, പെട്ടെന്ന് പുറകില്‍ നിന്നൊരുത്തന്‍ എന്നെ തള്ളിമാറ്റി. “ലൈവാണ് മറിനിക്ക്”- എന്നൊരു ഡയലോഗും. ഞാനിവിടെ ഓട്ടോഗ്രാഫ് വാങ്ങാന്‍ വന്നതല്ല, നീയെടുക്കുന്ന അതേ പണി തന്നെയാണ് ഞാനും ചെയ്യുന്നതെന്ന് മറുപടി കൊടുത്തിട്ടും ദേഷ്യം തീര്‍ന്നിട്ടില്ല. ഇപ്പോഴും.

സമാന്തര ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം പേരും ഇതില്‍ കൂടുതല്‍ അനുഭവിച്ചിട്ടുണ്ടാകും.

ഏറി വന്നാല്‍ 15 -20 വര്‍ഷം മാത്രം ചരിത്രമുള്ള മാധ്യമ ശാഖയാണ് ഓണ്‌ലൈന്‍. ശരിക്കും പറഞ്ഞാല്‍ ശൈശവ ഘട്ടത്തിലാണ് മലയാള ഓണ്‌ലൈന്‍ മേഖല. ഒരു പത്രത്തില്‍ ജോലി ചെയ്യുന്ന ട്രെയിനിക്ക് ലഭിക്കുന്ന പ്രിവിലെജുകള്‍ പോലും ഒരു ഓണ്‌ലൈന്‍ മാധ്യമ പ്രവര്‍ത്തകന് ലഭിക്കുന്നില്ല. അങ്ങേയറ്റം തൊഴില്‍ ചൂഷണവും അരക്ഷിതാവസ്ഥയിലുമാണ് 90 % പേരും ജോലി ചെയ്യുന്നത്. 8000- 15000 രൂപ വരെയാണ് കൂടുതല്‍ പേര്‍ക്കും ശമ്പളമായി ലഭിക്കാറുള്ളത്.

പരിചയപ്പെടുമ്പോഴോ പരിചയം പുതുക്കുമ്പോഴോ സ്ഥിരം ഉത്തരം നല്‍കുന്ന ചോദ്യമുണ്ട്. എവിടാണ് ഇപ്പൊ ജോലി.? അപ്പൊ നമ്മള്‍ പറയും ഇന്നായിടത്താണെന്ന്. ഓ.. ഓണ്‌ലൈന്‍ ആണല്ലേ.. അങ്ങനെ ഒരു മറുപടി ആണ് പലയിടത്തുനിന്നും കിട്ടാര്. മറ്റു ചിലര്‍ നിഷ്‌കളങ്കമായി ചോദിക്കും.
“അതെന്താ പത്രത്തിലും ചനലിലുമൊന്നും നോക്കാത്തത്.?

പത്രത്തിലും ചാനലിലും ഒന്നും ജോലി കിട്ടാത്തവരാണ് ഓണ്‌ലൈനില് ജോലിക്ക് വരുന്നതെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ വിചാരം ( എല്ലാവരെയും ഉദ്ദേശിച്ചല്ല).

ഇതില്‍ കാര്യം പറഞ്ഞാല്‍ മനസിലാകുന്നവരോട് നമ്മള്‍ വ്യക്തമായി പറയാറുണ്ട്.

പത്രത്തിലും ചാനലിലും ജോലി കിട്ടാഞ്ഞിട്ട് അല്ല ഈ മേഖല തെരഞ്ഞെടുത്തത്. നാളെ പത്രത്തെയും ചാനലിനെയും പിന്നിലാക്കി ഒന്നാമത്തെ മീഡിയ ആയി മാറും. ഓണ്‍ലൈന്റെ സാധ്യത നിങ്ങള്‍ക്ക് അറിയാത്തതുകൊണ്ടാണ്.

നമ്മളിവിടെ തന്നെ സര്‍വൈവ് ചെയ്യും, ആരൊക്കെ മാറ്റി നിര്‍ത്തിയാലും.

We use cookies to give you the best possible experience. Learn more