സൗദിയില്‍ ദരിദ്രര്‍ക്ക് സൗജന്യ നിയമ സഹായം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st March 2015, 10:54 pm
റിയാദ്: സൗദിയില്‍ താഴ്ന്ന വരുമാനമുള്ളവര്‍ക്ക് സൗജന്യ നിയമ സഹായം. സൗദി നിതി ന്യായ വകുപ്പാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇതിനായി പുതിയ രേഖ സര്‍ക്കാര്‍ വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ പുറത്തിറക്കും. അല്‍ മദീന ദിനപത്രമാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവുകളെ കുറിച്ചുള്ള വാര്‍ത്ത പുറത്ത് കൊണ്ട് വന്നിരിക്കുന്നത്.
ഉത്തരവ് പ്രാബല്യത്തില്‍ വരുന്ന മുറക്ക് അഭിഭാഷകര്‍ക്ക് പാവപ്പെട്ടവരുടെ കേസുകള്‍ വാദിക്കേണ്ടത് നിയമപരമായ ബാധ്യതയായി മാറും. ഇത് പ്രകാരം പ്രതിവര്‍ഷം ചുരുങ്ങിയത് ഒന്‍പത് കേസുകളെങ്കിലും ഓരോ അഭിഭാഷകനും വാദിക്കേണ്ടതായുണ്ട്. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കേണ്ടതുമുണ്ട്.
ഇതിനായി ഓരോ അഭിഭാഷകനും പ്രത്യേകം ഓണ്‍ലൈന്‍ അക്കൗണ്ടുകളും നല്‍കപ്പെടും.