| Wednesday, 20th May 2020, 8:15 am

സര്‍ക്കാരിന്റെ ഭക്ഷ്യധാന്യ കിറ്റ് വാങ്ങിയത് 80 ലക്ഷം കുടുംബങ്ങള്‍; സപ്ലൈകോ വഴി വിതരണം ഉടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ കിറ്റുകള്‍ ഇതുവരെ കൈപറ്റിയത് 80 ലക്ഷം കുടുംബങ്ങള്‍. വെള്ള റേഷന്‍കാര്‍ഡുള്ളവരെ പരിഗണിച്ച് റേഷന്‍ കട വഴിയുള്ള വിതരണം വ്യാഴാഴ്ച വരെ നീട്ടി. കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് മെയ് 25ന് ശേഷം സപ്ലൈകോ കേന്ദ്രങ്ങള്‍ വഴിയും വിതരണം ചെയ്യും.

24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് ലഭിക്കുന്ന പദ്ധതിയിലൂടെ കാര്‍ഡിന് അപേക്ഷ നല്‍കിയ 17000 കുടുംബങ്ങള്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് നല്‍കി. ഇവര്‍ക്ക് പലവ്യഞ്ജന കിറ്റുകള്‍ ബുധനാഴ്ചയോടെ നല്‍കും.

റേഷന്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പഞ്ചായത്ത് നിലവിലെ അടച്ചുപൂട്ടലില്‍ ഉള്‍പ്പെട്ടവയാണെങ്കില്‍ അതിന് പുറത്ത് താമസിക്കുന്നവര്‍ക്ക് നിലവില്‍ അടുത്തുള്ള റേഷന്‍ കടയില്‍ സത്യവാങ് മൂലം ഹാജരാക്കി സാധനങ്ങള്‍ വാങ്ങാം. ബുദ്ധിമുട്ട് നേരിടുന്നവര്‍ താലൂക്ക് സപ്ലൈ ഓഫീസറെയോ റേഷനിങ് ഇന്‍സ്‌പെക്ടറെയോ ബന്ധപ്പെടണം.

അനാഥാലയങ്ങള്‍, അഗതി മന്ദിരങ്ങള്‍, മഠങ്ങള്‍ തുടങ്ങിയവയ്ക്ക് സാമൂഹ്യ നീതി വകുപ്പിന്റെയും സപ്ലൈ ഓഫീസറുടെയും അംഗീകാരത്തോടെ സ്‌പ്ലൈകോ കിറ്റ് വിതരണം ചെയ്യും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more