യു.എ.ഇ: അബുദാബിയിലെ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ആനുകൂല്യവുമായി സര്‍ക്കാര്‍. അറബ് ലോകത്തെ ഏറ്റവും വലിയ മ്യൂസിയം ആയ ലോവരെ അബുദാബി [louvre abu dhabi] ഡിസംബര്‍ ഒന്നു മുതല്‍ ഒരു മാസത്തേക്ക് സൗജന്യമായി സന്ദര്‍ശിക്കാം. ഡ്രൈവര്‍മാര്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആയ രണ്ടു പേരെ ഒപ്പം കൂട്ടുകയും ചെയ്യാം. അതും സൗജന്യമായി തന്നെ. ടാക്‌സി ഡ്രൈവര്‍മാര്‍ തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് പ്രവേശനത്തിന് ഹാജരാക്കേണ്ടി വരും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബുധനാഴ്ചകളില്‍ രാവിലെ പത്തു മണി മുതല്‍ രാത്രി എട്ട് മണി വരെയും വ്യാഴാഴ്ചകളില്‍ രാത്രി പത്തു മണി വരെയുമാണ് മ്യൂസിയം തുറന്നു പ്രവര്‍ത്തിക്കുക.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
2017 നവംബര്‍ എട്ടിനായിരുന്നു ലൊവര്‍ അബുദാബി അനാവരണം ചെയ്യുന്നത്. ലോകത്തിലെ മികച്ച കലാസൃഷ്ടികളുടെയും ശില്‍പങ്ങളുടെയും നാഗരികതയുടെ അവശേഷിപ്പുകളുടെയും വലിയൊരു ശേഖരമാണ് ഈ മ്യൂസിയത്തില്‍ ഉള്ളത്. 65 ദര്‍ഹമാണ് സാധാരണ ടിക്കറ്റിന് നല്‍കേണ്ടത്.