| Saturday, 14th August 2021, 2:42 pm

കെ.എസ്.എഫ്.ഇ ചിട്ടിക്ക് വ്യാജ പ്രമാണം നല്‍കി തട്ടിപ്പ്; ലക്ഷങ്ങള്‍ വെട്ടിച്ച പ്രതി പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.എസ്.എഫ്.ഇ ചിട്ടി പിടിച്ച ശേഷം വ്യാജ പ്രമാണം നല്‍കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ബാലരാമപുരം കോട്ടുകാല്‍ക്കോണം കുഴിവിള വീട്ടില്‍ രാജനാണ് പൊലീസ് പിടിയിലായത്.

വിവിധ കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളില്‍ ചിട്ടിക്ക് ചേരുകയും പിന്നീട് വ്യാജപ്രമാണം നല്‍കി വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ മുങ്ങുകയുമായിരുന്നു ഇയാളുടെ രീതി.

ലക്ഷക്കണക്കിന് രൂപയാണ് ഇയാള്‍ ഏഴ് ബ്രാഞ്ചുകളില്‍ നിന്നായി തട്ടിയെടുത്തത്. ഏറെ നാളായി ഒളിവിലായിരുന്ന ഇയാളെ നെയ്യാറ്റിന്‍കര പൊലീസ് പിടികൂടുകയായിരുന്നു.

ഒളിവിലുള്ള രാജന്‍ ഇടയ്ക്ക് വീട്ടില്‍ വന്നുപോകുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എന്‍. സാഗര്‍, സബ് ഇന്‍സ്പെക്ടര്‍ സെന്തില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Fraudulent documents for KSFE chits; The accused was arrested

We use cookies to give you the best possible experience. Learn more