തൃശൂർ: വഴിപാട് പണം സ്വീകരിക്കാൻ സ്വന്തം ഗൂഗിൾ പേ നമ്പർ ഉപയോഗിച്ച ദേവസ്വം ബോർഡ് ജീവനക്കാരന് സസ്പെൻഷൻ. കുളശ്ശേരി ക്ഷേത്രത്തിലെ ദിവസം ബോർഡ് ഓഫീസറായിരുന്ന വി. സന്തോഷിനെയാണ് പുറത്താക്കിയത്.
കുളശ്ശേരി ക്ഷേത്രത്തിലെ ബോർഡിൽ വഴിപാട് പണം സ്വീകരിക്കാൻ സ്വന്തം ഗൂഗിൾ പേ നമ്പർ നൽകുകയായിരുന്നു സന്തോഷ്. ഇതുവഴി ലക്ഷക്കണക്കിന് രൂപയാണ് സന്തോഷ് നേടിയത്. ദേവസ്വം ബോർഡിന്റെ വിജിലൻസ് സംഘം ആണ് സന്തോഷിന്റെ തട്ടിപ്പ് കണ്ടെത്തിയത്.
സന്തോഷ് തന്റെ നമ്പരാണ് അമ്പലത്തിലെ ബോർഡിൽ കൊടുത്തതെന്നും അതിലൂടെ കിട്ടുന്ന പണം അമ്പലത്തിൽ തിരിച്ചേൽപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് ദേവസ്വം ബോർഡ് വിജിലൻസ് സംഘം കണ്ടെത്തി.
ദേവസ്വം അംഗങ്ങൾ സന്തോഷിനെതിരെ നടപടിയെടുത്തെങ്കിലും പൊലീസ് കേസ് അന്വേഷണം ആരംഭിച്ചിട്ടില്ലെന്നാണ് വിവരം.
ദേവസ്വം ബോർഡ് വിജിലൻസ് സംഘത്തിന് തുടരന്വേഷണത്തിന് നിരവധി പരിമിതികളുണ്ട്. സന്തോഷിന്റെ ബാങ്ക് അക്കൗണ്ട് രേഖകൾ പരിശോധിക്കാൻ ഇവർക്ക് സാധിക്കില്ല. അതിനാൽ കൂടുതൽ അന്വേഷങ്ങൾക്കായി പോലീസിനെ സമീപിക്കാനിരിക്കുകയാണ് ദേവസ്വം ബോർഡ്.
2023 ഒക്ടോബറിലാണ് സന്തോഷിനെതിരെ പരാതി ലഭിക്കുന്നത്. 2024 ഫെബ്രുവരിയിൽ ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിക്കുകയും സന്തോഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പിന്നീട് ഇയാളെ ദേവസ്വം ബോർഡ് ഓഫീസർ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാൾക്കെതിരെ പൊലീസിൽ പരാതിപ്പെടാനൊരുങ്ങുകയാണ് ദേവസ്വംബോർഡ്.
Content Highlight: Fraudulent action of devaswam bord officer