| Tuesday, 4th December 2018, 8:19 pm

കേസിൽ നിന്നും രക്ഷിക്കാൻ പോലീസ് 50 കോടി ആവശ്യപ്പെട്ടു; ടോവിനോ, ദുൽഖർ ചിത്രങ്ങളുടെ നിർമ്മാതാവിന് വന്ന ദുര്യോഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൃത്യമായ പരാതിയുടെ അടിസ്ഥാനമില്ലാതെ കേസെടുത്ത്, അതില്‍ നിന്നും വിട്ടു പോരാൻ പൊലീസ് പണം ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തിയതായി പരാതി. പ്രവാസി വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ സി. ആര്‍. സലീമിനാണ് ഈ ദുരനുഭവം ഉണ്ടായത്. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ടൊവീനോ ചിത്രം “എന്‍റെ ഉമ്മാന്‍റെ പേര്”, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം “ഒരു യമണ്ടന്‍ പ്രേമകഥ” തുടങ്ങിയ ചിത്രങ്ങളുടെ സഹനിര്‍മ്മാതാവ് കൂടിയാണ് സലിം.

ടൊവീനോ ചിത്രത്തിന്‍റെ ഷൂട്ടിംഗുമായി ബന്ധപെട്ടു തനിക് നേരിടേണ്ടി വന്ന ദുരനുഭവം വിശദീകരിച്ച് സലിം മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് എസ്.പി. എ. കെ. ജമാലുദ്ദീന്‍ പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകി. സലിമിന്‍റെ പരാതി ന്യായമാണെന്നും താന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ശുപാര്‍ശ ചെയ്തിട്ടുള്ളതായും എസ്.പി. ജമാലുദ്ദീന്‍ പറയുന്നു.

ഈ ഓഗസ്റ്റ് എട്ടിനാണ് സലിം താൻ സഹനിർമ്മാതാവായ “എന്‍റെ ഉമ്മാന്‍റെ പേരി”ന്റെ ചിത്രീകരണ ആവശ്യത്തിനായി നാട്ടിലെത്തുന്നത്. ഈ സമയത്താണ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നിന്നും ഒരു പൊലീസുദ്യോഗസ്ഥന്‍ എത്തി, സ്റ്റേഷനിലെ സി.ഐ. വിശാല്‍ ജോണ്‍സന് തന്നെ കാണണമെന്ന് പറഞ്ഞത്. സലിം പറയുന്നു.

Also Read തവിഞ്ഞാൽ ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ; ബാങ്ക് പ്രസിഡന്റിനെ ചുമതലകളിൽ നിന്നും മാറ്റുന്നതായി സി.പി.ഐ.എം.

“ഞാൻ ഉടമസ്ഥനായുള്ള ഖത്തറിലുള്ള സ്ഥാപനത്തില്‍ ജോലി നോക്കുന്ന സ്ത്രീയുടെ അമ്മ എനിക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഞാൻ അമിതമായി അവരെക്കൊണ്ട് ജോലിയെടുപ്പിചെന്നും ശമ്പളം നല്‍കിയില്ലെന്നും പരാതിയിലുണ്ടെന്നും നാട്ടിലേക്ക് മടങ്ങണമെന്ന് അവർ പറയുന്നുവെന്നും സ്റ്റേഷനിൽ വെച്ച് എന്നോട് പറഞ്ഞു. ഇങ്ങനെയൊരു സംഭവം എന്റെ ഓർമ്മയിൽ പോലുമില്ല. ഞാൻ ദോഹയിലേക്ക് വിളിച്ച് അവരെ ഇപ്പോൾ തന്നെ നാട്ടിലേക്ക് കയറ്റി വിടണമെന്നും അവർ എന്നോട് പറഞ്ഞു. അവരെന്റെ ഫോണും അവിടെ വാങ്ങി വെച്ചു. എന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അപ്പോൾ വക്കീലിനെ വിളിച്ചു. ആ സ്ത്രീക്ക് ബോർഡിങ് പാസ് കിട്ടിയാൽ പ്രശ്നങ്ങൾ തീരുമെന്നാണ് വാക്കേലിനോട് സി.ഐ.പറഞ്ഞത്.” സലിം പറയുന്നു

Also Readജി.എസ് പ്രദീപ് കുമാര്‍ സംവിധായകനാവുന്നു; നായിക അന്നാരാജന്‍

ഇതിനു ശേഷമാണ് മധ്യസ്ഥൻ മുഖേന പണം തട്ടാനുള്ള ശ്രമം പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും സലിം പറയുന്നു . “അന്ന് വൈകിട്ട് ആറുമണിയോടെ എന്നുപേരുള്ള ആലുവയിൽ നിന്നെന്നും പറഞ്ഞു എന്നെ വിളിച്ചു. താൻ സി.ഐയുടെ സ്വന്തം ആളാണെന്നും ഞാൻ ഇതിൽ പെട്ടിരിക്കയാണെന്നും അയാൾ പറഞ്ഞു. 50 ലക്ഷം തന്നാൽ ഈ പ്രശ്നത്തിൽ നിന്നും രക്ഷപെടാമെന്നും ഇയാൾ എന്നോട് പറഞ്ഞു. പൈസ നൽകുന്നത് ഒരാൾ പോലും അറിയില്ലെന്നും പൈസ തരുമ്പോൾ രാത്രി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളി വരുമെന്നും എന്നെ രക്ഷപെടുത്തുമെന്നും ഇയാൾ പറഞ്ഞു. അവിടെയിരുന്ന് അരുണ്‍ എന്ന സുഹൃത്തിനെ വിളിച്ച് ഞാന്‍ പണത്തിന്‍റെ കാര്യം പറഞ്ഞു. 50 ലക്ഷം രൂപയാണ് ചോദിച്ചതെങ്കിലും ഒരു ലക്ഷം രൂപ എടുത്ത ശേഷം ശരത്ത് എന്ന പൊലീസുകാരനെ വിളിക്കാൻ പറഞ്ഞു. എന്നാല്‍ ഒരു ലക്ഷം കൊടുത്തപ്പോള്‍ സുഹൃത്തിനോട് ശരത്ത് ചോദിച്ചത് ബാക്കി 49 രൂപ എവിടെ എന്നാണ്.അത്രയും വലിയ തുക തരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ശരത്തിനോട് ഞാന്‍ പറഞ്ഞു. ഒരു കാരണവശാലും പണം കൊടുക്കരുതെന്ന് വക്കീലും എന്നോട് പറ‍ഞ്ഞു.”

Also Read സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും മിസോറാമിന്റെ ചുമതലയും; കോണ്‍ഗ്രസ് നേതാവ് വിജയന്‍ തോമസ് ബി.ജെ.പിയിലേക്കെന്ന് റിപ്പോര്‍ട്ട്

തന്നെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസ് ചാര്‍ജ്ജ് ചെയ്യുമെന്നും 20 ദിവസത്തിലേറെ അകത്തുകിടക്കേണ്ടിയും വരുമെന്നും ഇടനിലക്കാരന്‍ ഭീഷണിപ്പെടുത്തിയതായും സലിം പറയുന്നു. “അവർ കേസ് രജിസ്റ്റർ ചെയ്തു. പുലര്‍ച്ചെ എന്നെക്കുറിച്ച് പരാതിപൊലീസ് പറഞ്ഞ സ്ത്രീ വിമാനത്താവളത്തില്‍ വരികയും പൊലീസ് പോയി അവരെ കൂട്ടികൊണ്ട് വരികയും ചെയ്തു. മൊഴിയെടുത്തപ്പോള്‍ ഇത് ഞങ്ങളുടെ എം.ഡിയാണെന്നും എന്നാൽ അവർ എന്നെ ആദ്യമായാണ് കാണുന്നതെന്നും എന്നെക്കുറിച്ച് ഒരു പരാതിയും ഇല്ലെന്നുമാണ് അവര്‍ പറഞ്ഞത്. രാവിലെ സിഐയോടും പരാതിയില്ലെന്ന കാര്യം അവര്‍ ആവര്‍ത്തിച്ചു.പക്ഷെ എന്നെയും അവരെയും ജയിലിൽ ഇടുമെന്നാണ് എസ്‌.ഐ പറഞ്ഞത്.”കോടതിയിലൊന്നും തനിക്ക് വരാൻ പറ്റില്ലെന്ന് സ്ത്രീ സലീമിന്റെ സുഹൃത്തുക്കളോടു പറഞ്ഞതായും സലിം പറയുന്നു.

Also Read ഇവന്‍മാര്‍ക്ക് രണ്ടാള്‍ക്കും ഇത് ബാധകമല്ലേ; ധോണിയും ധവാനും ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തതിനെതിരെ സുനില്‍ ഗവാസ്‌കര്‍

കോടതിയിൽ ഹാജരാക്കിയപ്പോൾ സലീമിന് ജാമ്യം ലഭിച്ചു. പക്ഷെ പിറ്റേന്നുള്ള പത്രങ്ങളിൽ തന്നെക്കുറിച്ച് “വീട്ടുവേലക്കാരിയെ നിർമ്മാതാവ് പീഡിപ്പിച്ചു” എന്ന നിലയിൽ വാർത്തകൾ വന്നതായും സലിം പറയുന്നു. സി.പി.എം. ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിയെ സമീപിക്കാൻ താൻ ശർമിച്ചപ്പോൾ തനിക്കെതിരെ പരാതിപ്പെടരുതെന്ന് സി.ഐ. പറഞ്ഞതായും സലിം പറയുന്നു. “എന്നോട് പരാതിപ്പെടരുതെന്ന് പറയണമെന്നും മറ്റൊരാള്‍ക്കുവേണ്ടി ചെയ്തതാണെന്നും എന്‍റെ ഒരു സുഹൃത്ത് വഴിയാണ് സി.ഐ. എന്നെ അറിയിച്ചു. അതിനുശേഷം മുഖ്യമന്ത്രിക്ക് ഞാന്‍ നേരിട്ട് പരാതി കൊടുത്തു. മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് ഡി.ജി.പി. ലോക്നാഥ് ബെഹ്റ എന്റെ പരാതി ശ്രദ്ധിച്ച് കേട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എസ്.പി. ജമാലുദ്ദീനെ ബെഹ്‌റ ചുമതലപ്പെടുത്തുകയായിരുന്നു.” 27 വര്‍ഷമായി ഖത്തറില്‍ ജോലിയും ബിസിനസുമായി കഴിയുന്ന തനിക്ക് ഇത്തരമൊരു അനുഭവം ആദ്യമായാണെന്ന് പറയുന്നു സലിം. എന്നാല്‍ വര്‍ഷങ്ങളായി ഹോട്ടല്‍ വ്യവസായ രംഗത്ത് നിര്‍ക്കുന്നയാളാണ് താനെന്നും കേസില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നുമാണ് ശരത് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ താൻ ആന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞിട്ടുണ്ടെന്നും ശരത് പറയുന്നു.

We use cookies to give you the best possible experience. Learn more