ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം, എന്‍.ആര്.സി, എന്‍.പി.ആര് എന്നിവയ്ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പുതുവര്‍ഷ രാവില്‍ കേരളാ ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് മാര്‍ച്ച്. ഫ്രറ്റേണിറ്റി മൂവ്മെന്റാണ് മാര്‍ച്ചിനു നേതൃത്വം നല്‍കുന്നത്.
കഴക്കൂട്ടത്തു നിന്ന് രാജ്ഭവനിലേക്കു നടക്കുന്ന മാര്‍ച്ചിന് ‘ചലോ രാജ്ഭവന്’ എന്നാണു പേരു നല്‍കിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നും എന്‍.ആര്.സി, എന്‍.പി.ആര് എന്നിവ റദ്ദ് ചെയ്യണമെന്നുമാണ് അവര്‍ ആവശ്യപ്പെടുന്നത്.
അതിനിടെ പൗരത്വ നിയമത്തിനും എന്‍.ആര്.സിക്കുമെതിരെ കോണ്‍ഗ്രസ് സ്ഥാപക ദിനമായ ഡിസംബര്‍ 28-ന് ഓള് ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് യൂത്ത് മാര്‍ച്ച് നടത്തും. മാര്‍ച്ച് മൂവാറ്റുപുഴയില്‍ നിന്നും കോതമംഗലത്തേക്കാണ്.
മാര്‍ച്ച് നയിക്കുന്നത് ഓള് ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ. മാത്യു കുഴല്‍നാടനും വി.ടി ബല്‍റാം എം.എല്‍.എയും യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസും ചേര്‍ന്നാണ്. മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നത് യൂത്ത് ലീഗ് നേതാവ് പാണക്കാട് മുനവറലി ശിഹാബ് തങ്ങളാണ്.
മാര്‍ച്ച് ഫ്ളാഗ് ഓഫ് ചെയ്യുന്നത് മുന്‍ എം.എല്‍.എ ജോസഫ് വാഴയ്ക്കനാണ്. കോതമംഗലത്ത് നടക്കുന്ന പൊതുയോഗത്തില്‍ മുന്‍ എം.പി എം.ബി രാജേഷ് മുഖ്യാതിഥിയായി പങ്കെടുക്കും.
നേരത്തെ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് പൗരത്വ നിയമത്തിനെതിരെ പൊതുവേദിയില്‍ ഒരുമിച്ചിരുന്നു.