ഫ്രാങ്കോ മുളക്കല്‍ നാളെ കേരളത്തില്‍; അറസ്റ്റിന് നിയമ തടസ്സമില്ല
Kerala
ഫ്രാങ്കോ മുളക്കല്‍ നാളെ കേരളത്തില്‍; അറസ്റ്റിന് നിയമ തടസ്സമില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th September 2018, 10:01 pm

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ നാളെ കേരളത്തിലെത്തും. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ബിഷപ്പ് കേരളത്തിലേക്ക് വരുന്നത്.

ബിഷപ്പ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയിട്ടുണ്ട്. എന്നാലിത് അറസ്റ്റ് ചെയ്യുന്നതിന് തടസ്സമല്ലെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയിലിരിക്കെ, തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്താമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.


ALSO READ: പ്രളയക്കെടുതി സഹായമായി പ്രഖ്യാപിച്ച 10000 രൂപയുടെ വിതരണം പൂര്‍ത്തിയാവുന്നു; പിണറായി വിജയന്‍


ബിഷപ്പിന് നേരെ ആക്രമണം ഉണ്ടായേക്കാവുന്ന സാഹചര്യം കണക്കിലെടുത്ത് സുരക്ഷ ഒരുക്കുമെന്നും എസ്.പി വ്യക്തമാക്കി. കൊച്ചി റേഞ്ച് ഐ.ജി വിജയ് സാക്കറേയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു എസ്.പിയുടെ പ്രതികരണം.

വിവാദങ്ങള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ എത്രയും വേഗം ബിഷപ്പിന്റെ അറസ്റ്റുണ്ടാവുമെന്നാണ്് സൂചനകള്‍. കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കവെ അറസ്റ്റ് തടയണം എന്ന വാദം ബിഷപ്പിന്റെ അഭിഭാഷകര്‍ ഉയര്‍ത്തിയിരുന്നില്ല. കോടതി ഇത് നിരസിക്കുമോ എന്ന് ഭയന്നാണ് ഇത്തരത്തിലൊരു നീക്കം എന്നാണ്് നിയമവിദഗ്ധരുടെ വിലയിരുത്തല്‍.


ALSO READ: പ്രളയക്കെടുതി സഹായമായി പ്രഖ്യാപിച്ച 10000 രൂപയുടെ വിതരണം പൂര്‍ത്തിയാവുന്നു; പിണറായി വിജയന്‍


മുന്‍കൂര്‍ ജാമ്യഹരജി പരിഗണനയില്‍ ഇരിക്കെത്തന്നെ മതിയായ തെളിവുകള്‍ ഉണ്ടെങ്കില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താമെന്ന് സുപ്രീം കോടതി നിര്‍ദേശമുണ്ട്.

നാളെ 10 മണിക്കാണ്് ബിഷപ്പ് പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാവുക.