ഐ.സി.സി ടി-20 ലോകകപ്പില്‍ പാപുവാ ന്യൂ ഗ്വിനിയക്കെതിരെ ഉഗാണ്ടക്ക് മൂന്ന് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഉഗാണ്ട ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത പാപുവാ ന്യൂ ഗ്വിനിയ 19.1 ഓവറില്‍ 77 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഉഗാണ്ട 18.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഉഗാണ്ടയുടെ ബൗളിങ്ങില്‍ ഫ്രാങ്ക് സുബുക തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. നാല് ഓവറില്‍ രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ നാല് റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റുകളാണ് ഫ്രാങ്ക് നേടിയത്.
ഉഗാണ്ടയുടെ ഹിരി ഹിരി, ചാള്‍സ് അമിനി എന്നിവരെ പുറത്താക്കിയാണ് ഫ്രാങ്ക് കരുത്തുകാട്ടിയത്. ഈ തകര്‍പ്പന്‍ പ്രകടനത്തില്‍ പിന്നാലെ ഒരു ചരിത്ര നേട്ടമാണ് ഫ്രാങ്ക് സുബുക സ്വന്തമാക്കിയത്. മെന്‍സ് ടി-20 കപ്പില്‍ ഒരു ഇന്നിങ്സില്‍ നാല് ഓവറില്‍ ഏറ്റവും കുറവ് റണ്‍സ് വിട്ടുനല്‍കുന്ന താരമായി മാറാനാണ് ഫ്രാങ്കിന് സാധിച്ചത്.
ഈ ലോകകപ്പില്‍ തന്നെ ജനുവരി മൂന്നിന് നടന്ന ശ്രീലങ്കക്കെതിരെ സൗത്ത് ആഫ്രിക്കന്‍ താരം ആന്റിച്ച് നോര്‍ക്യ നാല് ഓവറില്‍ ഏഴ് റണ്‍സ് വിട്ടു നല്‍കി നാല് വിക്കറ്റുകള്‍ നേടിയിരുന്നു. സൗത്ത് ആഫ്രിക്കന്‍ താരത്തിന്റെ ഈ നേട്ടം വെറും മൂന്ന് ദിവസങ്ങള്‍ കൊണ്ടു മറികടന്നു കൊണ്ടായിരുന്നു 42 കാരന്റെ മുന്നേറ്റം.
ഫ്രാങ്കിന് പുറമേ അല്‍പേഷ് രാംജാനി, കോസ്മാസ് ക്യൂവൂട്ട, ജുമാ വിയാഗി എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും ക്യാപ്റ്റന്‍ ബ്രയാന്‍ മസാബ ഒരു വിക്കറ്റും വീഴ്ത്തി.
Content Highlight: Frank Ensubuka create a new history in T20 World cup