| Monday, 24th September 2018, 8:22 am

ബിഷപ്പിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; മേല്‍ക്കോടതിയില്‍ ജാമ്യം സമര്‍പ്പിക്കാന്‍ ഒരുങ്ങി ഫ്രാങ്കോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതനായ ഫ്രാങ്കോ മുളക്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് രണ്ടരയോടെ അവസാനിക്കും. പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് ഫ്രാങ്കോയെ പൊലീസ് ഹാജരാക്കും.


ALSO READ: മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ മനോഹര്‍ പരീക്കര്‍ ബ്ലാക്‌മെയില്‍ ചെയ്യുമെന്ന ഭയമാണ് മോദിയ്ക്കും അമിത് ഷായ്ക്കും: കോണ്‍ഗ്രസ്


മജിസ്‌ട്രേറ്റ് കോടതി ബിഷപ്പിന്റെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ബിഷപ്പ് ജില്ലാകോടതിയേയോ ഹൈക്കോടതിയേയോ ജാമ്യത്തിനായി സമീപിക്കും.

ബിഷപ്പിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. പരിശോധനയ്ക്കുള്ള അപേക്ഷ ബിഷപ്പ് എതിര്‍ത്താല്‍ അതും തെളിവാക്കി മാറ്റാന്‍ ആണ് പൊലീസ് നീക്കം.


ALSO READ: ശശിക്കെതിരായ ലൈംഗികാരോപണം; കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കും; മൊഴി മാറ്റിക്കാന്‍ ശ്രമമെന്നും ആരോപണം


കേസുമായി ബന്ധപ്പെട്ട മറ്റ് സംഭവങ്ങളില്‍ അന്വേഷണം ഉടനെ പൂര്‍ത്തിയാക്കാന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് ഫാ. ജയിംസ് ഏര്‍ത്തയിലെനെതിരെ ഉള്ള കേസ്, കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസില്‍ മിഷനറീസ് ഓഫ് ജസ്റ്റിസ് വക്താവിനെതിരെയുള്ള കേസ് എന്നീ സംഭവങ്ങളിലാണ് അന്വേഷണം ഊര്‍ജ്ജിതമാക്കുക.

We use cookies to give you the best possible experience. Learn more