കോട്ടയം: ലൈംഗികപീഡന കേസില്‍ അന്വേഷണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് മാറ്റി.
ബിഷപ്പിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് സി.ബി.സി.ഐ അധ്യക്ഷന്‍ വ്യക്തമാക്കി.
മുംബൈ ബിഷപ് എമിരറ്റിസ് (ആക്‌സിലറി) എനേലോ റുഫീനോ ഗ്രേഷ്യസിനാണ് പകരം ചുമതല. തന്നെ രൂപതയുടെ ചുമതലകളില്‍ നിന്ന് മാറ്റണമെന്ന് ഫ്രാങ്കോ ദല്‍ഹിയിലുള്ള വത്തിക്കാന്‍ സ്ഥാനപതി മുഖേന മാര്‍പാപ്പയ്ക്ക് കത്ത് നല്‍കിയിരുന്നു.
ഫ്രാങ്കോയെ ഇപ്പോള്‍ തൃപ്പൂണിത്തുറയില ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഫ്രാങ്കോയുടെ അറസ്റ്റ് ഇന്ന് തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റിന് നിയമ തടസ്സമില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷനും പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും അറിയിച്ചിരുന്നു.