Advertisement
Nun abuse case
'കന്യാസ്ത്രീകളെ മുന്‍നിര്‍ത്തി സഭയെ ആക്രമിക്കാന്‍ ശ്രമിക്കുന്നു'; എല്ലാത്തിനും പിന്നില്‍ ഗൂഢാലോചനയെന്ന് ഫ്രാങ്കോ മുളയ്ക്കല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 11, 11:33 am
Tuesday, 11th September 2018, 5:03 pm

അമൃത്‌സര്‍: തനിക്കെതിരെ ലൈംഗികപീഡന പരാതി നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. സഭയ്ക്ക് എതിരായ ശക്തികള്‍ കന്യാസ്ത്രീകളെ ഉപയോഗിക്കുകയാണെന്നും ഫ്രാങ്കോ മുളയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു.

“കന്യാസ്ത്രീകളെ മുന്‍നിര്‍ത്തി സഭയെ ആക്രമിക്കുകയാണ് ഇവരുടെ ലക്ഷ്യം.”

കന്യാസ്ത്രീകളുടെ സമരത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഫ്രാങ്കോ കൂട്ടിച്ചേര്‍ത്തു. അതേസമയം കന്യാസ്ത്രീകള്‍ക്ക് സമരം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: വത്തിക്കാന്‍ അടിയന്തരമായി ഇടപെടണം; വത്തിക്കാന്‍ പ്രതിനിധിക്കും രാജ്യത്തെ പ്രധാന ബിഷപ്പുമാര്‍ക്കും കന്യാസ്ത്രീയുടെ കത്ത്

അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും ഫ്രാങ്കോ പറഞ്ഞു.

നേരത്തെ കന്യാസ്ത്രീകളുടെ സമരത്തെ തള്ളി മിഷണറീസ് ഓഫ് ജീസസും രംഗത്തെത്തിയിരുന്നു.

അതേസമയം യാക്കോബായ നിരണം ഭദ്രസനാധിപന്‍ മാര്‍ കൂറിലോസ് കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

WATCH THIS VIDEO: