| Wednesday, 29th August 2018, 11:19 am

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം. കന്യാസ്ത്രീ സഞ്ചരിക്കാനിരുന്ന വാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കിയാണ് വധശ്രമം. മഠത്തിലെ ജീവനക്കാരനാണ് ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയത്.

ഒരു വൈദികന്റെ ബന്ധുവാണ് നിര്‍ദേശം നല്‍കിയത് എന്നാണ് വെളിപ്പെടുത്തല്‍. ഇതിനും മുമ്പും വധിക്കാന്‍ ശ്രമിച്ചതായും വെളിപ്പെടുത്തലുണ്ട്. പരാതിയിന്‍മേല്‍ കുറവിലങ്ങാട് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.


Read Also : കേരളത്തിന് വേണ്ടി യു.എ.ഇയില്‍ തിരക്കിട്ട ധനസമാഹരണം; 700 കോടിക്കും മുകളില്‍ വരുമെന്ന് സൂചന


രണ്ടുവര്‍ഷത്തിനിടെ ഫ്രാങ്കോ ബിഷപ് 13 തവണ ലൈംഗിക, പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്ക് ഇരയാക്കിയെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. പരാതിയില്‍ സീറോ മലബാര്‍ സഭയുടെ മലയാളിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കുറവിലങ്ങാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം 27ന് കേസെടുത്ത പൊലീസ് അടുത്ത ദിവസം തന്നെ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തുകയും വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more