‘ലോക ഫുട്‌ബോളില്‍ ഐതിഹാസികമായ കരിയര്‍ കെട്ടിപ്പടുത്തുയര്‍ത്തിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നിലവില്‍ സൗദി വമ്പന്മാരായ അല്‍ നസറിന് വേണ്ടിയാണ് താരം കളിക്കുന്നത്. 2018ലായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് എത്തിയത്.
എന്നാല്‍ കുറച്ച് നാളുകളായി അദ്ദേഹം മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. അടുത്തിടെ അവസാനിച്ച യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്താന്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിന് സാധിച്ചിരുന്നില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെതിരെ പെനാല്‍ട്ടിയില്‍ പരാജയപ്പെട്ടു കൊണ്ടായിരുന്നു പോര്‍ച്ചുഗല്‍ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്.
2024 യൂറോകപ്പില്‍ ഒരു അസിസ്റ്റ് മാത്രമാണ് റൊണാള്‍ഡോയ്ക്ക് നേടാന്‍ സാധിച്ചത്. ചരിത്രത്തില്‍ ആദ്യമായിട്ടാരുന്നു ഒരു മേജര്‍ ടൂര്‍ണമെന്റില്‍ റൊണാള്‍ഡോ ഗോള്‍ നേടാതെ പോകുന്നത്. ഇപ്പോള്‍ ഫ്രാന്‍സിസ്‌കോ ഒപ്പിനി റൊണാള്‍ഡോയുടെ മികവിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.
‘ഒരുപാട് മികച്ച സ്‌ട്രൈക്കര്‍മാര്‍ കളിച്ചിട്ടുള്ള ടീമാണ് യുവന്റസ്. ആദ്യം കാര്‍ലോസ് ടെവസുണ്ടായിരുന്നു. പിന്നീട് ഹിഗ്വയ്ന്‍ ഉണ്ടായിരുന്നു. അതിനുശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വന്നു. പക്ഷേ റൊണാള്‍ഡോക്ക് ശേഷം അദ്ദേഹത്തോളം കാലിബറുള്ള ഒരു സ്‌ട്രൈക്കര്‍ അവിടെ ഉണ്ടായിട്ടില്ല.
ഒരു വര്‍ഷം 12 മില്യണ്‍ യൂറോ സാലറി വാങ്ങാനുള്ള അര്‍ഹതയൊന്നും ഡുസാന്‍ വ്‌ളാഹോവിച്ചിന് ഇല്ല. അദ്ദേഹം നല്ലൊരു സ്‌ട്രൈക്കര്‍ അല്ല,’ഒപ്പിനി അഭിപ്രായപ്പെട്ടു.
സൗദി പ്രോ ലീഗില്‍ അല്‍ നസറിന് വേണ്ടി 31 മത്സരങ്ങളില്‍ നിന്ന് 35 ഗോളും സൂപ്പര്‍ കപ്പില്‍ ഒരു ഗോളും റൊണാള്‍ഡോ നേടിയിട്ടുണ്ട്. എ.എഫ്.സി ചാമ്പ്യന്‍ഷിപ്പില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് ആറ് ഗോളും താരം സ്വന്തമാക്കിയിട്ടുണ്ട്.
Content highlight: Francisco Oppini Talking About Cristiano Ronaldo